Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

സ്വർണവില താഴേക്ക്; പവന് 680 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 85 രൂപ കുറഞ്ഞു. ഇതോടെ വില 10 ,490 രൂപയിലെത്തി. പവന് 680 രൂപ കുറഞ്ഞ് 83 ,920 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 ക്യാരറ്റ് സ്വർണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 80 രൂപ കുറഞ്ഞ് 8620 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 144 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read more

പുനർവിവാഹിതരുടെ കുട്ടികൾക്ക് കരുതലും പരിഗണനയുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സുരക്ഷാമിത്ര’

തിരുവനന്തപുരം: പുനർവിവാഹിതരായ മാതാപിതാക്കളുടെ ആദ്യവിവാഹത്തിലെ കുട്ടികൾക്ക് വേണ്ട പരിഗണനയും കരുതലും ഉറപ്പാക്കാൻപൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സുരക്ഷാമിത്ര’. ഇത്തരത്തിലുള്ള കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു പ്രവർത്തനം നടക്കുന്നത്. ഇതിന്റെ ഭാഗമായി മാതാപിതാക്കൾ പുനർവിവാഹിതരായ കുട്ടികളുടെ പട്ടിക സ്കൂളുകളിൽ തയ്യാറാക്കും. അവരുടെ വീടുകൾ മാസത്തിലൊരിക്കൽ ഉദ്യോഗസ്ഥർ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. അധ്യാപകർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സൗഹൃദ ക്ലബുകൾ എന്നിവയുടെ സഹകരണവും ഉണ്ടാകും. ഫ്ളാറ്റുകളിലും ഒറ്റപ്പെട്ട വീടുകളിലുമുള്ള കുട്ടികൾ, ഒറ്റരക്ഷിതാവ് മാത്രമുള്ള കുട്ടികൾ, ജോലിക്കാരായ മാതാപിതാക്കളുള്ള കുട്ടികൾ എന്നിവരുടെ […]
Read more

ഫോണ്‍പേ പ്രാഥമിക ഓഹരി വില്പനയ്ക്ക് മുന്നോടിയായി അപേക്ഷ സമര്‍പ്പിച്ചു

പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ പ്രാഥമിക ഓഹരി വില്പനയ്ക്ക് മുന്നോടിയായി അപേക്ഷ സമര്‍പ്പിച്ചു. റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 12,000 കോടി രൂപയുടെ ഐ.പി.ഒയ്ക്കാണ് ഫോണ്‍പേ തയാറെടുക്കുന്നത്. ഈ വര്‍ഷം നടക്കുന്ന വലിയ ഐപിഒകളിലൊന്നാകുമിത്. ഓഫര്‍ ഫോര്‍ സെയിലിലൂടെ വാള്‍മാര്‍ട്ട്, ടൈഗര്‍ ഗ്ലോബല്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കും. മൂന്നു നിക്ഷേപകരും ചേര്‍ന്ന് 10 ശതമാനത്തോളം ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് വിവരം. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, സിറ്റി, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെപി മോര്‍ഗന്‍ എന്നിവരാകും […]
Read more

ലൈംഗികാതിക്രമത്തിന് ഇരയായവരെ വീണ്ടും വിസ്തരിക്കരുത്; സുപ്രീം കോടതിയുടെ നിര്‍ണായക വിധി

ന്യൂഡൽഹി: ലൈംഗികാതിക്രമത്തിന് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുതെന്ന് സുപ്രീം കോടതി. ഇത് അതിജീവിതകൾക്ക്, പ്രത്യേകമായും കുട്ടികൾക്ക് വീണ്ടും മാനസിക ആഘാതം ഉണ്ടാകാൻ വഴിയൊരുക്കുമെന്നും അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അരുണാചല്‍ സ്വദേശിയായ പ്രതിയുടെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിർണായക നിർദേശം പുറപ്പെടുവിച്ചത്. ഇതോടൊപ്പം, പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പ്രതിയുടെ ആവശ്യം അംഗീകരിച്ചാല്‍ അത് കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ […]
Read more

വീഡിയോ എടുത്താൽ പെടും; ഡൽഹി മെട്രോയിൽ റീലുകൾക്കും മറ്റ് ചിത്രീകരണങ്ങൾക്കും എതിരെ കർശന നടപടി

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ റീലുകൾക്കും മറ്റ് ചിത്രീകരണങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ.യാത്രക്കാർക്കും, പ്രത്യേകിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കുമാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് പിഴയോ മറ്റ് നിയമപരമായ പ്രത്യാഘാതങ്ങളോ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മെട്രോ ട്രെയിനുകൾക്ക് അകത്തും സ്റ്റേഷനുകളിലും ആളുകൾ റീലുകളും ഡാൻസ് വീഡിയോകളും മറ്റ് വിഡിയോകളും ചിത്രീകരിക്കുന്നത് പതിവായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ചിത്രീകരണങ്ങളിൽ ഏർപ്പെടുന്നവരെ തടയുന്നതിനും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സ്റ്റേഷനുകളിൽ നിയോഗിച്ചിട്ടുള്ള സിഐഎസ്എഫ്, സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം […]
Read more

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്തി: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങളും ചുമതലകളും നിയമനിർമാണങ്ങളും ഇത്തവണയുള്ള പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി. നേരത്തെ പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്ത് ഗവർണറുടെ ഭരണഘടനാപരമായ അവകാശങ്ങളും അധികാരങ്ങളും വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗവർണർ തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക സ്ഥാനമല്ലെന്ന് പാഠപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടന 356 എന്ന വകുപ്പും പാഠപുസ്തകത്തിലുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്കരണം വിജയകരമായി പൂർത്തീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഒന്നു മുതൽ 10 വരെയുള്ള മുഴുവൻ പുസ്തകങ്ങളും […]
Read more

കെ ജെ ഷൈനിനെതിരായ അപവാദപ്രചരണം; ഗോപാലകൃഷ്ണന്റെ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോർട്ട് തേടി

കൊച്ചി: സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ അപവാദപ്രചരണത്തില്‍, ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി. എറണാകുളം സെഷൻസ് കോടതിയാണ്‌ റിപ്പോർട്ട് തേടിയത്. അതേസമയം കെ ജെ ഷൈൻ നല്‍കിയ പരാതിയില്‍ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്തതിന് പിന്നാലെ അന്വേഷണസംഘം കൂടുതൽ ഫോണുകൾ പിടിച്ചെടുത്തു. കെ എം ഷാജഹാന്റെ വീഡിയോ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് സി കെ ഗോപാലകൃഷ്ണൻ മുൻ‌കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എറണാകുളം […]
Read more

റഷ്യൻ ഇന്ധനം ഏറ്റവുമധികം നേട്ടമാകുന്നത് ആർക്ക്?

ഇന്ത്യ റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് കാലങ്ങളായി തുടരുന്ന കാര്യമാണെങ്കിലും ഇന്ത്യയുടെ റഷ്യൻ ക്രൂഡ് പർച്ചേസ് ലോകശ്രദ്ധ നേടുന്നത് ഇന്ധന ഇറക്കുമതിക്ക് യു.എസ് പിഴത്തീരുവ ചുമത്തിയതോടെയാണ്. ട്രംപ് സമ്മർദമേർപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യ അതൊന്നും കാര്യമായി കാണുന്നില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന റഷ്യൻ ഇന്ധനം ഏറ്റവുമധികം വാങ്ങിക്കൂട്ടുന്നത് ആരാണ്? അത് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസാണെന്നാണ് റിപ്പോർട്ടുകൾ. അദാനിക്കും വേണ്ടതെല്ലാം സമയാ സമയങ്ങളിൽ ലഭിക്കുന്നുണ്ട്. ശീതകാല സമര കാലം തൊട്ടേ ഇന്ത്യയും, റഷ്യയും ഇന്ധന വ്യാപാരം അടക്കമുള്ള തന്ത്രപ്രധാനമായ കരാറുകളിൽ […]
Read more

ബിഹാർ മോഡൽ യാത്ര കേരളത്തിൽ UDF ന് ഭരണം നൽകുമോ?

വോട്ട്‌കൊള്ളയ്‌ക്കെതിരെ രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ ബീഹാറിൽ 14 ദിവസം നടന്ന യാത്ര ഇന്ത്യ മുന്നണിയുടെയും കോൺഗ്രസിന്റെയും പ്രതാപം വീണ്ടെടുക്കുന്ന ഒന്നായിരുന്നു. ബിഹാറിലെ 13 ന​ഗരങ്ങളിലൂടെ 1300 കിലോമീറ്ററാണ് വോട്ടർ അധികാർ യാത്ര നടന്നത്. ആ യാത്രയുടെ വിജയത്തിൽ നിന്ന് ആവേശഭരിതരായ കോൺഗ്രസ് പാർട്ടി , വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ 2020 ലെ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ബീഹാറിലെ യാത്രയുടെ വിജയം ഉൾക്കൊണ്ടുകൊണ്ട് കേരളത്തിലും അത്തരമൊരു യാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. വരാനിരിക്കുന്ന […]
Read more

പച്ചകുത്തി; സൈന്യത്തില്‍ ചേരാന്‍ അവസരം നിഷേധിക്കപ്പെട്ട 17-കാരന്‍ ജീവനൊടുക്കി

ചെന്നൈ: കൈയില്‍ പച്ചകുത്തിയതിനാല്‍ സൈന്യത്തില്‍ ചേരാന്‍ അവസരം നിഷേധിക്കപ്പെട്ട നിരാശയില്‍ 17-കാരന്‍ ജീവനൊടുക്കി. മധുര തത്തനേരി സ്വദേശി ബാലമുരുകന്റെ മകന്‍ യോഗാ സുധീഷാണ് മരിച്ചത്. മധുരയിലെ സ്വകാര്യകോളേജില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് മരിച്ച യോഗാ സുധീഷ്. കുട്ടിക്കാലം മുതല്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന യോഗാ സുധീഷ് ശാരീരികക്ഷമതാ പരീക്ഷയില്‍ വിജയമുറപ്പിക്കാനായി പരിശീലനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, അടുത്തിടെ ഈറോഡില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ കൈയില്‍ പച്ചകുത്തിയതുകാരണം അവസരം നിഷേധിക്കപ്പെട്ടു. അതിനുശേഷം മാനസികവിഷമത്തിലായിരുന്ന യോഗാ സുധീഷ് കഴിഞ്ഞ ദിവസം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix