Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 84,600 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് ഒരു പവന് 84,600 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,575 രൂപയായി. 84,840 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്. സ്വർണത്തിൻ്റെ എക്കാലത്തേയും വലിയ വിലയാണിത്. രണ്ട് തവണയായി 1,920 രൂപയാണ് ഇന്നലെ ഉയർന്നത്. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 83,840 ആയിരുന്നെങ്കില്‍ വൈകുന്നേരം ആയിരം രൂപ വർധിക്കുകയായിരുന്നു. പവന് 77,640 എന്ന നിരക്കിലാണ് ഈ മാസം സ്വര്‍ണ വില ആരംഭിച്ചത്. […]
Read more

അക്രമം കൊണ്ട് തിരുവാണിയൂരിൽ ട്വൻ്റി 20യെ തളർത്താമെന്ന് കരുതേണ്ട: ജിബി അബ്രഹാം

ആക്രമണങ്ങൾക്കോ കൊടിയ മർദ്ദനങ്ങൾക്കോ തിരുവാണിയൂർ പഞ്ചായത്തിലെ ജന മുന്നേറ്റത്തെ തടയാനാവില്ലെന്ന് ട്വൻ്റി 20 പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജിബി അബ്രഹാം. കഴിഞ്ഞദിവസം ഉണ്ടായ ആക്രമണം കൊണ്ടോ ഭീഷണി ഉണ്ടോ ഈ നാടിൻ്റെ പ്രതീക്ഷയെ തല്ലിക്കെടുത്താൻ ഒരു ശക്തിക്കും ആവില്ലെന്ന് പൊതുപ്രവർത്തന, സാംസ്കാരിക ബിസിനസ് രംഗങ്ങളിൽ ശ്രദ്ധേയ വ്യക്തിത്വമായി മാറിയ ജിബി വ്യക്തമാക്കുന്നു. കഠിനാധ്വാനവും സ്ഥിരോസാഹവും കൈമുതലാക്കി കുടിലിൽ നിന്ന് കൊട്ടാരം വരെ വളർന്ന ജീവചരിത്രമാണ് ജിബി എബ്രഹാമിന്റെത്. മണലാരണ്യത്തിൽ ക്ലീനർ അയി ചെന്ന് മാനേജർ ആയി സ്വന്തം […]
Read more

സുപ്രീം കോടതി ഉത്തരവ്; ഉത്തരാഖണ്ഡില്‍ കടുവ സംരക്ഷണ കേന്ദ്രത്തിലെ മുസ്ലീം പള്ളി അടച്ചുപൂട്ടി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രാജാജി കടുവ സംരക്ഷണ കേന്ദ്രത്തിലെ മുസ്ലീം പള്ളി അടച്ചുപൂട്ടി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. രാജാജി ടൈഗർ റിസർവിലെ രാംഗഡ് റേഞ്ചിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണ് അടച്ചുപൂട്ടിയത്. രാംഗഡ് റേഞ്ചിലെ ആശാ റോഡി ഫോറസ്റ്റ് ബീറ്റിലെ 0.0008 ഹെക്ടർ വനഭൂമിയിലാണ് പള്ളി നിർമിച്ചിരുന്നത്. വനം വകുപ്പും പൊലീസും സംയുക്തമായാണ് പള്ളി സീല്‍ ചെയ്തത്. സെപ്റ്റംബർ 3 ന് പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവ് പാലിച്ചാണ് നടപടിയെന്ന് രാംഗഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജയ് […]
Read more

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; 4 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് മുൻകൂർ ജാമ്യം

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുൻകൂര്‍ ജാമ്യം. വ്യാജ തിരിച്ചറിയൽ കാര്‍ഡ് നിര്‍മ്മിച്ച കേസിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നുബിൻ ബിനു, ജിഷ്ണ, അശ്വവന്ത് , ചാർലി ഡാനിയൽ എന്നിവര്‍ക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം നൽകിയത്. നേരത്തെ ഈ കേസിൽ ഏഴ് പ്രതികൾക്ക് സി.ജെ.എം കോടതി ജാമ്യം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിൽ 2000 വ്യാജ തിരിച്ചറിയൽ […]
Read more

ശ്വേതാമേനോന്റെ പേരിലുള്ള കേസ്; സ്റ്റേ നീട്ടി

കൊച്ചി: നടി ശ്വേതാമേനോന്റെപേരിൽ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർചെയ്ത കേസിൽ തുടർനടപടികൾ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒക്ടോബർ 28 വരെ നീട്ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത മേനോൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ പരിഗണനയിലുള്ളത്. സിനിമകളിലും പരസ്യചിത്രങ്ങളിലും നഗ്നത പ്രദർശിച്ചിച്ചെന്നാരോപിക്കുന്ന സ്വകാര്യ അന്യായത്തിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശപ്രകാരമാണ് ഹർജിക്കാരിയുടെപേരിൽ പൊലീസ് കേസെടുത്തത്.
Read more

ആഘോഷങ്ങൾക്ക് സമ്മാനം നൽകാൻ പൊതുപണം ഉപയോഗിക്കരുത്: കേന്ദ്ര ധനമന്ത്രാലയം

ന്യൂഡൽഹി: ആഘോഷങ്ങൾക്ക് സമ്മാനമായി നൽകാൻ പൊതുപണം ഉപയോഗിക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇത് സംബന്ധിച്ച് കേന്ദ്ര വകുപ്പുകൾക്ക് നിർദേശം ധനമന്ത്രാലയം നിർദേശം നൽകി. ദീപാവലിക്കോ മറ്റ് ആഘോഷങ്ങൾക്കോ പൊതു പണം ഉപയോഗിച്ച് സമ്മാനം നൽകാൻ പാടില്ല. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനും അത്യാവശ്യമല്ലാത്ത ചെലവുകൾ നിയന്ത്രിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിലെ എല്ലാ സെക്രട്ടറിമാരെയും ഈ നയത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സെക്രട്ടറി അംഗീകരിച്ച […]
Read more

കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് ബോംബ് ഭീഷണി

കണ്ണൂർ: കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് ബോംബ് ഭീഷണി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് സെന്ററിനാണ് (ഡിഎസ്‌സി) ബോംബ് ഭീഷണി. ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read more

ജോസ് ആലൂക്കാസ് – ഗാർഡൻ വരേലി മിസ്സ് സൗത്ത് ഇന്ത്യ 2025-23 എഡിഷന്‍ ആരംഭിച്ചു; 22 സുന്ദരികള്‍ കൊച്ചിയില്‍ എത്തി

കൊച്ചി: സൗന്ദര്യത്തിന്റെ പരമ്പരാഗത നിര്‍വചനങ്ങളെ പൊളിച്ചെഴുതി മിസ് സൗത്ത് ഇന്ത്യ 2025 മത്സരത്തിന് കൊച്ചിയിൽ തുടക്കമായി. വ്യത്യസ്ത ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 24 പേരാണ്. അപേക്ഷ ലഭിച്ച ആയിരത്തിലേറെ പേരില്‍ നിന്ന് ഫൈനലിസ്റ്റുകളായ 22 പേരിലേക്ക് എത്തിയത്.മിസ് സൗത്ത് മുന്‍ റണ്ണറപ്പ് കൂടിയായ അര്‍ച്ചന രവിയാണ് മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടര്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയിലേക്ക് മിസ് സൗത്ത് ഇന്ത്യ മത്സരം മാറണമെന്ന കാഴ്ചപ്പാടിനു തുടക്കമിട്ടതും അര്‍ച്ചന തന്നെയാണ്. ഉയരം, […]
Read more

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ സൗജന്യ കുടിവെള്ളം നല്‍കണം: ഉപഭോക്തൃ കോടതി

കൊച്ചി: മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍, സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. മള്‍ട്ടിപ്‌ളക്‌സില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചതിനും തിയേറ്ററിനുള്ളിലെ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നു എന്നും കൊച്ചിയിലെ പിവിആര്‍ സിനിമാസിനെതിരെ കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് ഉത്തരവ്. പുറത്തുനിന്നുള്ള ഭക്ഷണം നിരോധിക്കുകയും, ഉയര്‍ന്ന വിലയ്ക്ക് തിയേറ്ററിനുള്ളില്‍ നിന്ന് തന്നെ ഭക്ഷണം വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് ഒരു അധാര്‍മിക വ്യാപാരരീതിയാണെന്നാണ് പരാതിയില്‍ പറയുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം […]
Read more

ഓപ്പറേഷൻ നുംകൂർ; ദുൽഖർ സൽമാൻ, പൃത്വിരാജ് എന്നിവരുടെ കൊച്ചിയിലെ വീടുകളിൽ റെയ്ഡ്

കൊച്ചി: ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി സിനിമ താരങ്ങളുടെ വീട്ടിൽ റെയ്ഡ്. ദുൽഖർ സൽമാൻ, പൃത്വിരാജ് എന്നിവരുടെ കൊച്ചിയിലെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ഭൂട്ടാനിൽ നിന്നും നികുതി ഒഴിവാക്കി വാഹനം കൊണ്ടുവന്നതിലാണ് അന്വേഷണം നടക്കുന്നത്. കേരളത്തിൽ 30 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. വ്യവസായികളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. വിവിധ കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix