Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Greeshma Celine Benny

മണ്ണുത്തി ദേശീയ പാതയിൽ വൻ കവർച്ച; ബസ് ഉടമയുടെ 75 ലക്ഷം രൂപ മോഷ്ടിച്ചു

തൃശൂർ: തൃശൂർ മണ്ണുത്തി ദേശീയപാതയിൽ വൻ കവർച്ച. അറ്റ്ലസ് ബസ് ഉടമ എടപ്പാൾ സ്വദേശി മുബാറകിന്റെ പക്കൽനിന്നും 75 ലക്ഷം രൂപ കവർന്നു. ബം​ഗളൂരുവിൽനിന്ന് തൃശൂരിൽ ബസ് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കവർച്ച. ബസ് വിറ്റ പണമായിരുന്നു മുബാറകിന്റെ കൈവശമുണ്ടായിരുന്നത്. ശനി പുലർച്ചെ നാലരയോടെയാണ് സംഭവം. തൃശൂരിൽ എത്തിയ ഉടനെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ ബാ​ഗ് വെച്ച് ശുചിമുറിയിലേക്ക് മുബാറക് നീങ്ങി. തിരിച്ചുവരുമ്പോള്‍ ബാഗുമായി ഒരാള്‍ കാറില്‍ കയറുന്നതാണ് മുബാരക്ക് കാണുന്നത്. പിന്നാലെയെത്തി അയാളെ തടയാന്‍ ശ്രമിച്ചപ്പോള്‍ […]
Read more

ഐസിഎൽ ഫിൻകോർപ് ചെയർമാന്റെ മകൻ അമൽജിത് വിവാഹിതനായി

തൃശ്ശൂർ: ഐ സി എൽ ഫിൻകോർപ്പ് ചെയർമാൻ കെ. ജി. അനിൽകുമാറിന്റെയും സി.ഇ.ഒയും ഹോൾടൈം ഡയറക്ടറുമായ ഉമ അനിൽകുമാറിന്റെയും മകൻ അമൽജിത് എ മേനോൻ വിവാഹിതനായി. ചങ്ങനാശ്ശേരി ടി. എസ്. ഗോപകുമാറിന്റെയും ഷിനി ഗോപകുമാറിന്റെയും മകൾ ഗായത്രി ഗോപകുമാറാണ് വധു. ഐ സി എൽ ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടറാണ് അമൽജിത്. ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് ശേഷം നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ്, എം എൽ എ മാർ, കലാ സാംസ്‌കാരിക മേഖലയിൽ ഉള്ള […]
Read more

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി പിതൃസഹോദരി

ഇടുക്കി: ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. അന്യാർതൊളു സ്വദേശി സുകുമാരൻ ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് സുകുമാരൻ്റെ പിതൃസഹോദരിയും കോട്ടയം കട്ടച്ചിറ സ്വദേശിയുമായ തങ്കമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. സുകുമാരനും തങ്കമ്മയും തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ സുകുമാരനെ നാട്ടുകാർ ചേർന്ന് ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് […]
Read more

പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്റെ വീട്ടിൽ നിന്ന് 7 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി

മലപ്പുറം: മമ്പാട് വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി. മമ്പാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരൻ ബാബു രാജൻ്റെ വീട്ടിൽ നിന്നാണ് 7 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്. വെള്ളിവരയന്റെ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഇആർഎഫ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി വനംവകുപ്പിനു കൈമാറി.
Read more

പുനലൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ മോഷണം പോയി

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ കലയനാട് സ്വദേശി ശാലിനിയുടെ 20 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം 22നാണ് ഭർത്താവ് ഐസക് വെട്ടിപ്പരികേൽപ്പിച്ച ശാലിനിയെ പുനലൂർ താലൂക്കാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചു. ഇതിനിടെ ജീവനക്കാരി മൃതദേഹത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ അഴിച്ചുമാറ്റി. ബന്ധുക്കൾക്കോ പോലീസിനോ കൈമാറാതെ ഇഞ്ചക്ഷൻ റൂമിലെ അലമാരിയിൽ സൂക്ഷിക്കുകയായിരുന്നു. ബന്ധുക്കൾ സ്വർണം അന്വേഷിച്ച് എത്തിയതോടെയാണ് മോഷണ […]
Read more

മോൻതാ ചുഴലിക്കാറ്റ്; കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ചയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടത്. ശനിയാഴ്ചയോടെ ഇത് തീവ്ര ന്യൂനമർദമാകും. ഞായറാഴ്ച ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റിനു ‘മോൻതാ’ എന്ന പേര് നിർദേശിച്ചത് തായ്‌ലാൻഡാണ്. മണമുള്ള പൂവെന്നാണ് ഈ വാക്കിന്റെ അർഥം. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങാനാണ് സാധ്യത, കൂടാതെ ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടുബാധിക്കില്ല. എന്നാൽ കനത്തമഴ തുടരും. 27, 28 തീയതികളിൽ മഴ ശക്തമാകും. […]
Read more

‘മെസ്സി ചതിച്ചാശാനേ’; സംസ്ഥാന സര്‍ക്കാരിനെയും കായിക മന്ത്രിയേയും പരിഹസിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിൽ എത്തില്ല എന്ന് സ്‌പോണ്‍സര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെയും കായിക മന്ത്രിയേയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ‘മെസ്സി ചതിച്ചാശാനേ’ എന്നായിരുന്നു സതീശന്റെ പരിഹാസം. പണ്ടേ ഇതേപ്പറ്റി പറഞ്ഞിട്ടുള്ളതാണെന്നും ഇനി മെസ്സി ചതിച്ചെന്ന് മന്ത്രി വന്ന് പറയട്ടെ എന്നും വി ഡി സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മെസ്സിയുടെ വരവ് രാഷ്ട്രീയ പ്രചരണമാക്കി മാറ്റുകയായിരുന്നുവെന്ന്‌ അദ്ദേഹം ആരോപിച്ചു. മെസ്സി വന്നില്ല. ഇതൊക്കെ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചരണമാണ്. വന്നാല്‍ നല്ല […]
Read more

ബിഹാർ തെരഞ്ഞെടുപ്പ്; പ്രചാരണത്തിനായി ഈ മാസം 30 ന് പ്രധാനമന്ത്രി വീണ്ടും ബീഹാറിലെത്തും

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. കഴിഞ്ഞ ദിവസത്തെ പ്രചാരണത്തിന് പിന്നാലെഈ മാസം 30ന് എൻഡിഎ പ്രചാരണത്തിനായി വീണ്ടും പ്രധാനമന്ത്രി ബീഹാറിലെത്തും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവും ഉപ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മുകേഷ് സഹ്നിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. കുടിയേറ്റവും തൊഴിലില്ലായ്മയും ഉയർത്തി കാട്ടിയാണ് പ്രചരണം. നിലവിലെ സാഹചര്യം മഹാസഖ്യത്തിന് അനുകൂലം എന്നാണ് തേജസ്വി യാദവ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച 28ന് മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കും. ബിഹാറിലെ കുറ്റകൃത്യങ്ങളും പോലീസിലെ വീഴ്ചയും ഉയർത്തിക്കാട്ടി […]
Read more

ചാക്കോച്ചൻ വധക്കേസ്; ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

കണ്ണൂർ: പെരിങ്ങോം മുളപ്രയിലെ ചാക്കോച്ചൻ വധക്കേസിൽ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. റോസമ്മ കുറ്റക്കാരി ആണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു. ചാക്കോച്ചൻ എന്ന കുഞ്ഞിമോനെ (60) തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതിയും ചാക്കോച്ചന്റെ ഭാര്യയുമായ റോസമ്മ (62) കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്ത് കണ്ടെത്തിയിരുന്നു. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്‌മാൻ ആയിരുന്നു ചാക്കോച്ചൻ. പെരിങ്ങോം പോലീസ് രജിസ്റ്റർചെയ്തതാണ് കേസ്. […]
Read more

‘SG COFFEE TIMES’; പുതിയ സംവാദ പരിപാടിയുമായി സുരേഷ് ഗോപി

തൃശൂർ: കലുങ്ക് സംവാദ സദസിന് പിന്നാലെ പുതിയ സംവാദ പരിപാടിയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ‘SG COFFEE TIMES’ എന്ന പേരിലാണ് പുതിയ സംവാദ പരിപാടി സംഘടിപ്പിക്കുന്നത്. അതേസമയം കലുങ്ക് സംവാദത്തിനെതിരെ ബിജെപിക്ക് ഉള്ളിൽ നിന്നുതന്നെ കടുത്ത അമർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. തൃശൂർ അയ്യന്തോളിലും പുതൂർക്കരയിലുമാണ് ആദ്യ പരിപാടികൾ നടക്കുക എന്നാണ് സൂചന. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും സമാനമായ പരിപാടികൾ സുരേഷ് ഗോപി സംഘടിപ്പിച്ചിരുന്നു. എംപിയായതിന് ശേഷം […]
Read more
Advertisement
WhiteswanTV Footer