Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

കേരളത്തിൽ താമര വിരിഞ്ഞാൽ ബജറ്റിൽ കനിയും

കെ റെയിൽ പദ്ധതിയെ ചോല്ലി കേരളത്തിന് ധാരാളം ചീത്തപ്പേരുകൾ കേട്ടിട്ടുണ്ട്. എന്നാൽ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് കേരളം തന്നെ അറിയിച്ചിരുന്നു.കേരളത്തിന് അതിവേ​ഗ റെയിൽ പാത വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ സംസ്ഥാനം തയ്യാറല്ല. കെ റെയിൽ പദ്ധതി തന്നെ വേണമെന്നില്ല മറ്റ് ഏത് പദ്ധതിയായാലും സർക്കാർ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നത്. റെയിൽ അടഞ്ഞ അധ്യായമാണെന്നും കെ റെയിലിന്റെ സ്മാരകമായി സ്ഥാപിച്ച മഞ്ഞകുറ്റികൾ ഉടനെ പഴയപടിയാക്കുമെന്നും പറയുകയാണ് അദ്ദേഹം. […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുധീഷ് കുമാറിന് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ , മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുധീഷ് കുമാറിന് ജാമ്യം. രണ്ടു കേസുകളിലും കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യപേക്ഷയില്‍ ബുധനാഴ്ച്ച വിജിലന്‍സ് കോടതി വാദം കേള്‍ക്കും. ദ്വാരപാലക ശില്‍പ്പ കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് ജാമ്യപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. എന്‍ വാസുവിനെ 14 ദിവസത്തേയ്ക്ക് കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ ദ്വാരപാലക പാളി കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്ത് 90 […]
Read more

സിജെ റോയിയുടെ മരണം; പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം

ഡല്‍ഹി: കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം ചൂണ്ടികാണിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സികളുടെ നിര്‍ബന്ധിത ചോദ്യം ചെയ്യല്‍, തുടര്‍ച്ചയായ സമ്മര്‍ദ്ദം എന്നിവയെ തുടര്‍ന്ന് ബിസിനസുകാര്‍ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകള്‍ ബി ജെ പി ഭരണകാലത്ത് രാജ്യത്തുടനീളം […]
Read more

20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്‌സ്പ്രസ് മോര്‍ സെയില്‍

കൊച്ചി: ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്‌സ്പ്രസ് മോര്‍ സെയില്‍ ആരംഭിച്ചു. ഓഫറിന്റെ ഭാഗമായി 1550 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6510 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ലഭിക്കും. ഫെബ്രുവരി 11 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കായി ഫെബ്രുവരി അഞ്ച് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭിക്കുക. ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും […]
Read more

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം; സുപ്രീംകോടതിയില്‍ ഹര്‍ജി

ഡല്‍ഹി : ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കഴകം നിയമനം പാരമ്പര്യാവകാശമാണോ, കഴകം ജോലി ആചാരപരമായ പ്രവൃത്തിയാണോ എന്നതില്‍ ഹൈക്കോടതി തീരുമാനം എടുത്തിരുന്നില്ല. ഇത് സിവില്‍ കോടതിയില്‍ ഉന്നയിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ചേര്‍ത്തല സ്വദേശി അനുരാഗിന്റെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. തെക്കേവാര്യം കുടുംബാംഗം സതീശന്‍ നമ്പൂതിരിപ്പാടാണ് ഹര്‍ജിക്കാരന്‍.
Read more

എം.എ. നിഷാദിൻ്റെ ലർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

മുകളിലലും താഴെയുമായി ജനപ്രിയ താരങ്ങളായ സൈജുക്കുറുപ്പ്, അനുമോൾ, അജു വർഗീസ്, മഞ്ജൂ പിള്ള എന്നിവരുടെ ക്ലോസ് ലുക്കോടെ എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.ദേശീയ അന്തർദ്ദേശീയ തലത്തിലുമുള്ള നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹമാകുകയും ചെയ്തു കൊണ്ടാണ് ലർക്ക് പൊതുജനങ്ങൾക്കിടയിലേക്ക് എത്തുന്നത്. അതിനു മുന്നോടിയായിട്ടുള്ള പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരി ക്കുന്നത്. ആർ ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രം തൻ്റെ മുൻ […]
Read more

മലയാളത്തില്‍ ഇത് വരെ കാണാത്ത തരത്തിലൊരു ചിത്രം; ജോണ്‍ പോള്‍ ജോര്‍ജ് ചിത്രം ആശാനെ കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങില്‍ ചീഫ് ഗസ്റ്റ് ആയെത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടി, ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഇതിന്റെ കഥ തനിക്ക് അറിയാം എന്നും, മലയാളത്തില്‍ ഇത് വരെ വരാത്ത തരത്തിലുള്ള ഒരു ചിത്രമായി മാറാനുള്ള എല്ലാ സാധ്യതയും ആശാന് ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഗംഭീര പ്രകടനങ്ങളും സാങ്കേതിക നിലവാരവും ഉള്ള ചിത്രമാണ് ഇതെന്ന് ഇതിന്റെ ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ടെന്നും അദ്ദേഹം ട്രെയ്ലര്‍ കണ്ടതിന് […]
Read more

നിയന്ത്രണങ്ങളില്ലാതെ വിഡി സതീശൻ

വായിൽ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞ് വെെറലാകാനുള്ള തന്ത്രവുമായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ 2026 നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. സ്വന്തം രാഷ്ട്രീയ നിലനിലപ്പിനായി ആർക്കെതിരെ എന്തും സംസാരിക്കാൻ യാതൊരുമടിയുമില്ലെന്ന അവസ്ഥയാണ് ഇപ്പോൾ വിഡി സതീശനുള്ളത്. സംസ്ഥാന സർക്കാർ ഒരു മന്ത്രിക്ക് നൽകുന്ന എല്ലാ പദവികളും കൊടുത്തിരിക്കുന്ന സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ്, കോൺ​ഗ്രസ്സ് പ്രസ്ഥാനത്തിലെ എല്ലാവരും അറിയപ്പെടുന്ന ഒരു പൊതു പ്രവർത്തകൻ എന്നാൽ കുറച്ചു നാളുകളായി വിഡി സതീശന്റെ പെരുമാറ്റം തന്റെ പദവിക്ക് ചേരുന്നതാണോ […]
Read more

സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു

തെലുങ്കിലെ ഇതിഹാസ ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ സിംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ടടഞ61 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈജയന്തി മൂവീസിന്റെ ബാനറില്‍ നാഗ് അശ്വിന്‍ ആണ്. പരമ്പരാഗത പൂജ ചടങ്ങുകളോടെ ഔപചാരികമായി ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റില്‍ വൈകാതെ പുറത്തു വിടും. പുഷ്പക വിമാനം, ആദിത്യ 369, തുടങ്ങി ഒട്ടേറെ ക്ലാസ്സിക്കുകളുടെ സൃഷ്ടാവായ സിംഗീതം ശ്രീനിവാസ റാവു എന്ത്‌കൊണ്ട് ഇതിഹാസമാകുന്നു എന്ന് പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്ന ഒരു വീഡിയോ പുറത്തു […]
Read more

വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കൂട്ടി; സിലിണ്ടറിന് 49 രൂപയാണ് വര്‍ധിച്ചത്

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കൂട്ടി. 49 രൂപയാണ് കൂട്ടിയത്. ഒരു സിലിണ്ടറിന്റെ വില 1147 ആയി. ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വില വര്‍ധന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വര്‍ധിക്കുകയും പിന്നീട് കുറയുകയും ചെയ്തിരുന്നു.
Read more
Advertisement
WhiteswanTV Footer