ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുൻ ഡയറക്ടർ പ്രൊഫ. വി കെ ദാമോദരൻ അന്തരിച്ചു
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുൻ ഡയറക്ടറും, വൈദ്യുതി വകുപ്പ് മുൻ എക്സ്-ഒഫീഷ്യോ സെക്രട്ടറിയുമായിരുന്ന പ്രൊഫ.വി കെ ദാമോദരൻ (85) അന്തരിച്ചു. ജനകീയശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ അദ്ദേഹം കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ശാസ്ത്രഗതി എഡിറ്റർ, യുറീക്ക മാനേജിങ് എഡിറ്റർ എന്നീ പദവികൾ വഹിചിരുന്നു. ഊർജാസുത്രണരംഗത്ത് സാർവദേശീയതലത്തിൽതന്നെ ശ്രദ്ധേയനായ വി കെ ദാമോദരൻ ചൈനയിലും ആഫ്രിക്കൻ രാജ്യങ്ങളിലുമെല്ലാം ഊർജാസൂത്രണ ഉപദേശകനായി പ്രവർത്തിച്ചിരുന്നു. കേരളത്തിൽ എനർജി മാനേജ്മന്റ് സെന്ററിന്റെയും സയൻസ് ആൻഡ് ടെക്നോളജി കൗൺസിലിന്റെയും ചുമതല […]
Read more