Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Karishma S

ചുവടുകൾ മാറി മാറി പരീക്ഷിച്ച് സലിം; ഇത്തവണ മത്സരത്തിനിറങ്ങുന്നത് ബിജെപിക്കായി

തെന്മല: ആദ്യം സിപിഐഎമ്മിൽ പിന്നീട് യുഡിഎഫിൽ ശേഷം ബിജെപിയിൽ, പാർട്ടികൾ പലതവണ മാറി തെരഞ്ഞെടുപ്പ് രംഗത് തുടരുകയാണ് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് അംഗമായ മാമ്പഴത്തറ സലീം. ഇത്തവണത്തെ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സലീം ബിജെപിക്കായി മത്സരത്തിനറങ്ങുകയാണ്. ഏതു വാർഡിലാണെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തോട്ടം മേഖലയിലെ ഏതെങ്കിലുമൊരു വാർഡിൽ ബിജെപി സ്ഥാനാർഥിയായി സലീം മത്സരരംഗത്തുണ്ടാകുമെന്ന് തീർച്ചയാണ്. അത്രയും തിളക്കമാണ് സലീമിന്റെ ഓരോ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും. നിലവിൽ ബിജെപി സംസ്ഥാനസമിതി അംഗമാണ് സലീം. സിപിഐഎമ്മിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് സലീം […]
Read more

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടികയിൽ ധാരണയായി എൽഡിഎഫ്

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സീറ്റിൽ തീരുമാനമായി. സിപിഐഎം, കേരള കോൺഗ്രസ് എം എന്നിവർ ഒമ്പത് സീറ്റുകളിൽ വീതമാണ് മത്സരിക്കുക. നാല് സീറ്റാണ് സിപിഐക്ക് ഉള്ളത്. ബാക്കിയുള്ള ഒരു സീറ്റിൽ കേരള കോൺഗ്രസിന്റെ എൽഡിഎഫ് സ്വതന്ത്രൻ മത്സരിക്കും. അയർക്കുന്നം സീറ്റിലാണ് എൽഡിഎഫ് സ്വതന്ത്രൻ മത്സരിക്കുന്നത്. കേരള കോൺഗ്രസിലെ ദിലു ജോൺ ആയിരിക്കും സ്വതന്ത്ര സ്ഥാനാർഥിയെന്നാണ് വിവരം. സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ ലോപ്പസ് മാത്യു അറിയിച്ചു. അതേസമയം കോട്ടയം […]
Read more

ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗം കോട്ടയത്ത് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ബിജെപിയുടെ മുൻ ജില്ലാ കമ്മിറ്റി അംഗം എൽഡിഎഫ് സ്വതന്ത്ര ആയി മത്സരത്തിനിറങ്ങുന്നു. ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി അംഗമായിരുന്ന മായ ജി നായരാണ് അർപ്പൂക്കര പഞ്ചായത്തിലെ എട്ടാംവാർഡിൽ എൽഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്നത്. ബിജെപിയിൽനിന്നും പദവി രാജിവെച്ച മായ രണ്ടുഘട്ടമായി ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്നു.
Read more

ശിവപ്രിയയുടെ മരണം; അണുബാധ ഉണ്ടായത് ആശുപത്രിയിൽ നിന്നല്ലെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വെച്ച് പ്രസവാനന്തരം അണുബാധയെ തുടർന്ന് മരിച്ച ശിവപ്രിയയ്ക്ക് അണുബാധ ഉണ്ടായത് ആശുപത്രിയില്‍ നിന്ന് അല്ലെന്ന് പ്രാഥമിക നിഗമനം. ലേബര്‍ റൂമിലും പ്രസവാനന്തര ശുശ്രൂഷ നല്‍കുന്ന ഇടങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെതാന്നായില്ല. ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് വിദഗ്ധസമിതി ഇന്ന് സമര്‍പ്പിക്കും. ശിവപ്രിയയുടെ ബന്ധുക്കളുടെയും ഡോക്ടര്‍മാരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അതേസമയം റിപ്പോര്‍ട്ട് വന്നശേഷം തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് ശിവപ്രിയയുടെ ഭര്‍ത്താവ് മനു പ്രതികരിച്ചു. മെഡിക്കല്‍ […]
Read more

ആലപ്പുഴയിലെ മത്സ്യകന്യക ശിൽപം രഹസ്യമായി പൊളിച്ചുമാറ്റി അധികൃതർ

ആലപ്പുഴ: നഗരത്തിന്റെ മുഖമായി മൂന്നര ദശാബ്ദത്തിലേറെ വാടക്കനാൽ തീരത്ത് സ്ഥിതിചെയ്ത മത്സ്യകന്യകയുടെ ശിൽപം രാത്രിയുടെ മറവിൽ അതീവരഹസ്യമായി നശിപ്പിച്ചു. ജില്ലാ കോടതിപ്പാലം പുനർനിർമാണ ജോലികൾക്കു ശിൽപം തടസ്സമാണെന്നു കിഫ്ബിയും കരാർ കമ്പനിയും ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണു ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ 50 ടൺ ഭാരമുള്ള ശിൽപം തകർത്തത്. ഇന്നലെ പുലർച്ചെ നാട്ടുകാരുടെ സാന്നിധ്യം ഇല്ലെന്നു ഉറപ്പുവരുത്തിയായിരുന്നു ബുൾഡോസർ ഉപയോഗിച്ചു ശിൽപം തകർത്തത്. ശിൽപം തകർക്കുന്നതിനു വേണ്ടി വൈഎംസിഎ മുതൽ പൊലീസ് ഔട്ട് പോസ്റ്റ് വരെ വാഹനഗതാഗതം പൂർണമായി നിരോധിക്കുകയും […]
Read more

ആര്യ ഇനി കോഴിക്കോട് കേന്ദ്രീകരിക്കും; ആവശ്യം പാർട്ടി പരിഗണനയിൽ

തിരുവനന്തപുരം: പാർട്ടി അനുവദിച്ചാൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ലയായേക്കും. ബാലുശ്ശേരി എംഎൽഎ കെ.എം.സച്ചിൻദേവാണ് ആര്യയുടെ ജീവിത പങ്കാളി. സച്ചിൻദേവ് കോഴിക്കോട്ടും മേയറുടെ ഭാരിച്ച ചുമതലകളുള്ള ആര്യ കുഞ്ഞുമായി തിരുവനന്തപുരത്തുമാണു താമസം. ഈ സാഹചര്യത്തിലാണു താമസവും രാഷ്ട്രീയപ്രവർത്തനവും കോഴിക്കോട്ടേക്കു മാറ്റാൻ ആര്യ താല്പര്യം പ്രകടിപ്പിച്ചത്. പാർട്ടി ഇക്കാര്യം സജീവമായി പരിഗണിക്കുന്നുവെന്നാണു ലഭിക്കുന്ന വിവരം. ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ, രാജ്യത്തെ ഏറ്റവും പ്രായം കുറ‍ഞ്ഞ മേയർ എന്ന ഖ്യാതിയുമായാണ് ആര്യ 21–ാം […]
Read more

ജനിച്ചുവീണ തോണിയുടെ അമരത്ത് 29 വർഷങ്ങൾക്കിപ്പുറം വെങ്കിടേഷ്

ആലപ്പുഴ: ഇരുപത്തൊമ്പത്‌ വർഷം മുമ്പ്‌ ജനിച്ചുവീണ ബോട്ടിൽ ജീവനക്കാരനായെത്തുന്ന അപൂർവനിമിഷത്തിന്‌ സാക്ഷിയാകുകയാണ്‌ വെള്ളിയാഴ്‌ച നെടുമുടി ബോട്ട്‌ ജെട്ടി. പെരുമ്പളം സ‍ൗത്തിൽ കിഴക്കനേഴത്ത്‌ വെങ്കിടേഷ്‌ ബാബുവാണ്‌ നെടുമുടി – ആലപ്പുഴ റൂട്ടിൽ സർവീസ്‌ നടത്തുന്ന ജലഗതാഗതവകുപ്പിന്റെ എ47 ബോട്ടിൽ ലാസ്‌കറായി ഇന്ന് രാവിലെ ജോലിയിൽ പ്രവേശിക്കുന്നത്‌. 1996 ജൂൺ മൂ‍ന്നിന്‌ പുലർച്ചെയാണ്‌ പാണവള്ളി – പൂത്തോട്ട സർവീസ്‌ നടത്തിയിരുന്ന ഇതേ ബോട്ടിൽ വെങ്കിടേഷ് ജനിച്ചത്‌. പെരുമ്പളത്ത്‌ സ്ഥിരതാമസക്കാരായിരുന്നു അച്ഛൻ ബാബുവും അമ്മ ഷൈലയും. പുലർച്ചെ ഷൈലയ്‌ക്ക്‌ പ്രസവവേദന തുടങ്ങി. […]
Read more

പാലത്തായി കേസ്; അധ്യാപകനായ ബിജെപി നേതാവ് മുഖ്യപ്രതിയായ കേസിൽ വിധി ഇന്ന്

കണ്ണൂർ: തലശ്ശേരിയിൽ ബിജെപി നേതാവായ അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വിധി ഇന്ന്. തലശ്ശേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്‌ജി എം ടി ജലജറാണിയാണ് ഇന്ന് വിധി പറയുന്നത്. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആർഎസ്‌എസ്സുകാരനുമായ കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട്‌ ഹ‍ൗസിൽ കെ പത്മരാജൻ (പപ്പൻ മാഷ്‌﹣49) ആണ്‌ പ്രതി. 2020 ജനുവരി, ഫെബ്രുവരി മാസത്തിൽ മൂന്നുതവണ അധ്യാപകൻ ബാത്ത്‌റൂമിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. എൽഎസ്‌എസ്‌ സ്‌കോളർഷിപ്പ്‌ പരീക്ഷക്ക്‌ സ്‌പെഷ്യൽ ക്ലാസിനെന്ന്‌ പറഞ്ഞ്‌ വിളിച്ചുവരുത്തിയാണ്‌ […]
Read more

ആർഷോക്കെതിരായ വനിതാ എഐഎസ്എഫ് നേതാവിന്റെ ആരോപണം കള്ളം; വെളുപ്പെടുത്തലമായി മുൻ സംസ്ഥാന നേതാക്കൾ

കോട്ടയം: എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ എഐഎസ്എഫ് മുൻ വനിതാ നേതാവ് നടത്തിയ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് മുൻ എഐഎസ്എഫ് നേതാക്കൾ. എഐഎസ്എഫ് മുൻ നേതാക്കളായ എ എ സഹദ്, അസ്‌ലഫ് പാറേക്കാടൻ എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. വനിതാ നേതാവിന്റെ വ്യക്തിവിരോധത്തിന്റെ ബാക്കിപത്രമായിരുന്നു അന്ന് നടത്തിയ ആരോപണമെന്ന് എ എ സഹദ് ഫേസ്ബുക്കിൽ കുറിച്ചു. വനിതാ നേതാവ് നടത്തിയത് നാറിയ നാടകണമാണെന്ന് ആ സംഭവത്തിന് ശേഷം നടന്ന എഐഎസ്എഫ് സംസ്ഥാന കൗൺസിൽ മീറ്റിങ്ങിൽ […]
Read more

സീറ്റ് തർക്കം; കൂട്ടത്തല്ലിൽ കലാശിച്ച് ലീഗ് യോഗം

മലപ്പുറം: മലപ്പുറത്ത് മുസ്ലീം ലീഗിൽ കൂട്ടയടി. തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് തർക്കമാണ് ലീഗിന്റെ കൂട്ടത്തല്ലിൽ കലാശിച്ചത്. വേങ്ങരയിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. വേങ്ങര കച്ചേരിപ്പടി 20ാം വാര്‍ഡിലെ ലീഗ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് തര്‍ക്കം. ഒടുവില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ യോഗം അടിച്ചു പിരിയുകയായിരുന്നു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റായ പറമ്പില്‍ ഖാദര്‍ സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. മുന്‍ വാര്‍ഡ് മെമ്പറായ സി പി ഖാദര്‍ മതിയെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. ഈ തര്‍ക്കമാണ് കൂട്ട അടിയില്‍ കലാശിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix