Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Karishma S

“മേയർ കുറ്റിയും പറിച്ച് കോഴിക്കോട്ടേക്ക്”; പരിഹാസവുമായി കെ മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ കുറ്റിയും പറിച്ച് കോഴിക്കോട്ട് പോകുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആര്യാ രാജേന്ദ്രന്‍ കോഴിക്കോട്ടേക്ക് താമസം മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ മുന്‍നിര്‍ത്തിയാണ് മുരളീധരന്റെ പരിഹാസം. എതിരാളികളുടെ വോട്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. എതിരാളികളെ ഇത്രയും ഭയപ്പെടുന്ന ഒരു പാര്‍ട്ടിയുണ്ടോ. സ്വര്‍ണ്ണം മുതല്‍ കിണ്ടി വരെ അടിച്ചുമാറ്റിയ ആളാണ് വാസു. വാസു കള്ളനാണ് എന്ന് പറഞ്ഞാല്‍ പകുതി താനല്ലേ കൊണ്ടുപോയതെന്ന് കടകംപള്ളിയോട് തിരിച്ചു ചോദിക്കും. പി എം ശ്രീ ഭരണമാണ് […]
Read more

ബോളിവുഡ് നായിക കാമിനി കൗശൽ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു. 98 വയസായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായി കണക്കാക്കുന്ന നടിയാണ് കാമിനി കൗശല്‍. 1946 ല്‍ നീച്ച നഗര്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്. ഈ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. നാളിതുവരെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയാണിത്. ദോ ബായ്, ശഹീദ്, സിദ്ധി, ശബ്‌നം, ബഡേ സര്‍ക്കാര്‍, ജെയ്‌ലര്‍, ആര്‍സൂ, നദിയാ കെ പാര്‍ […]
Read more

ശിവപ്രിയയുടെ മരണം; അണുബാധയ്ക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയെന്ന്

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ ശിവപ്രിയയുടെ മരണത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അണുബാധയ്ക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആശുപത്രിയില്‍ നിന്നല്ല രോഗബാധയുണ്ടായതെന്നും ആശുപത്രി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയുടെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഡിഎംഇയ്ക്ക് കൈമാറി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ശിവപ്രിയയുടെ ഭര്‍ത്താവ് മനു രംഗത്തെത്തി. നീതി ലഭിക്കില്ലെന്നും ഇതായിരിക്കും റിപ്പോര്‍ട്ടെന്ന് പ്രതീക്ഷിച്ചെന്നും മനു പറഞ്ഞു. […]
Read more

രാജ്യം പദ്മശ്രീ നൽകി ആദരിച്ച വൃക്ഷ മാതാവ് അന്തരിച്ചു

ബംഗളൂരു: പരിസ്ഥിതി പ്രവർത്തകയായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.2019 ൽ രാജ്യം പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. 1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബി താലൂക്കിൽ ജനിച്ച സാലുമരദ തിമ്മക്ക ഹുലിക്കൽ ഗ്രാമത്തിലെ ചിക്കയ്യയെയാണ് വിവാഹം കഴിച്ചത്. ഇവർക്ക് കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാൻ അവർ വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിക്കുകയും അവയെ സ്വന്തം മക്കളെ പോലെ വളർത്തുകയുമായിരുന്നു. […]
Read more

തീരദേശ മേഖലയെ ആശങ്കയിൽ ആക്കി പരവൂർ കായലിലെ മണൽ ഖനനം

കൊല്ലം: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പരവൂർ കായലിൽ നടക്കുന്ന മണൽ ഖനനം തീരദേശ പാതയ്ക്ക് ഭീഷണിയാകുന്നു. അനുവദനീയമായതിലും കൂടുതൽ മണൽ ഖനനം ചെയ്താൽ തീരം ഇടിഞ്ഞ് കര മണൽ കായലിലേക്ക് പതിക്കുന്ന അവസ്ഥയാണ് ആശങ്ക ഉയർത്തുന്നത്. ഒരു മാസത്തിലേറെയായി തുടരുന്ന ഖനനം കാരണമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ഭീഷണി സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പരവൂർ കായലിൽ ഖനനം നടക്കുന്ന പൊഴിക്കര താന്നി മേഖലയിൽ കടലും കായലും തമ്മിലുള്ള അകലം 50 മീറ്ററിൽ താഴെ മാത്രമാണ്. കായലിനും കടലിനും നടുവിലൂടെയാണ് പരവൂർ–കൊല്ലം […]
Read more

എസ്ഐആർ; സുപ്രീം കോടതിയെ സമീപിക്കാൻ പറഞ്ഞ് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാരിനു സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. എസ്ഐആറിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വി.ജി.അരുൺ സംസ്ഥാന സർക്കാരിന്റെ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംസ്ഥാന സർക്കാരിന്റെ ഹർജി. ഉദ്യോഗസ്ഥ ക്ഷാമവും ഭരണസ്തംഭനവും ഉണ്ടാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടെന്ന കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടില്ലെന്നും ആയിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് […]
Read more

ഹൃദയപക്ഷ ചിന്തകൾ പ്രകാശനം ചെയ്തു

ടെക്സസ്: ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ പ്രസിഡന്റും എഴുത്തുകാരനുമായ അമ്പഴക്കാട്ട് ശങ്കരന്റെ “ഹൃദയപക്ഷ ചിന്തകൾ” (ലേഖന സമാഹാരം) എന്ന പുസ്തകത്തിന്റെ പ്രകാശനം ഡാളസ്, ടെക്സസിൽ വെച്ച് നടന്നു. ലാന പതിനാലാം ദ്വൈവാർഷിക സമ്മേളന ഉദ്ഘാടനവേദിയിൽ വെച്ച് ജനനി എഡിറ്റർ ജെ. മാത്യൂസ് ലാന മുൻ പ്രസിഡന്റ് ജോൺ മാത്യുവിന്‌ നൽകിക്കൊണ്ട് പുസ്തകം പ്രകാശിപ്പിച്ചു. എഴുത്തുകാരൻ ഇ സന്തോഷ് കുമാറാണ്‌ 12 രാഷ്ട്രീയ- സാമൂഹ്യ ലേഖനങ്ങൾ അടങ്ങിയ ലേഖനസമാഹാരത്തിന്റെ അവതാരിക തയ്യാറാക്കിയത്. പുലിറ്റ്സർ ബുക്സ് […]
Read more

“അന്തിമ വിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്”; സന്ദീപ് വാര്യർ

കോഴിക്കോട്: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയത്തിലേക്ക് പോകുമ്പോൾ പ്രതീക്ഷയുടെ കുറിപ്പുമായി സന്ദീപ് ജി വാര്യർ. ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല’, എന്ന് സന്ദീപ് ഫേയ്സ്ബുക്കിൽ കുറിച്ചു. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽകാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.
Read more

ഡൽഹി സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ കൈമാറ്റത്തിൽ മുഴുവൻ ക്രമക്കേട്

ന്യൂ ഡൽഹി: സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഏറ്റവും പുതിയ ഉടമയെ കണ്ടെത്താൻ നടത്തിയ അന്വേഷണം ഇന്ത്യയിലെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ‌സി) കൈമാറ്റ സംവിധാനത്തിലെ പൊരുത്തക്കേടും മന്ദഗതിയിലുള്ളതുമായ പ്രവർത്തനങ്ങൾ ചൂണ്ടി കാണിച്ചു. ഉടമസ്ഥാവകാശ അപ്‌ഡേറ്റുകളിലെ കാലതാമസം, സംസ്ഥാനതല പ്രക്രിയകൾ, മേഖലയെ കാര്യക്ഷമമാക്കാൻ ഉദ്ദേശിച്ചുള്ള നിയന്ത്രണങ്ങളുടെ കുറഞ്ഞ സ്വീകാര്യത എന്നിവ ഉൾപ്പെടെ വർഷങ്ങളായി തങ്ങൾ നേരിടുന്ന വിടവുകൾ ഈ സംഭവം തുറന്നുകാട്ടിയതായി രാജ്യത്തുടനീളമുള്ള ഉപയോഗിച്ച കാർ ഡീലർമാർ പറയുന്നു. വാഹൻ സംവിധാനം വഴി വാഹന ഇടപാടുകൾ ഡിജിറ്റൈസ് ചെയ്യാനും ഔപചാരികമാക്കാനും […]
Read more

ബിഹാർ ഇലക്ഷൻ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി സിപിഐ എംഎൽ

ന്യൂഡൽഹി: ബീഹാർ തെരഞ്ഞെടുപ്പിൽ ഗുരുതര ആരോപണവുമായി സിപിഐ എംഎൽ. വോട്ടർ പട്ടികയിലുള്ളതിനേക്കാള്‍ അധികം പോള്‍ ചെയ്ത മൂന്ന് ലക്ഷം വോട്ട് എവിടെ നിന്ന് വന്നുവെന്ന ഗുരുതര ആരോപണം ആണ് ഉയർന്നുവന്നിരിക്കുന്നത്. ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യയാണ് എക്സ് പോസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ് കമീഷനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എസ്ഐആറിന് ശേഷം 7.42 കോടി വോട്ടർമാർ എന്നതായിരുന്നു കണക്ക്. എന്നാൽ 7.45 കോടി വോട്ട് പോൾ ചെയ്തതായാണ് പുറത്തുവന്ന വിവരം. രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർ‍ഡ് പോളിങ് ആണ് രേഖപെടുത്തിയത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix