Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Karishma S

മോഹനൻ കുന്നുമ്മലിനെ പുറത്താക്കണം, ഇല്ലെങ്കിൽ സമരവുമായി എസ്എഫ്ഐ മുന്നോട്ട്

തിരുവനന്തപുരം: ജാതി അധിക്ഷേപം നടത്തിയ അധ്യാപിക വിജയകുമാരിയെ ഡീൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ജാതി അധിക്ഷേപം നടത്തിയ സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും പി എസ് സഞ്ജീവ് ആവശ്യപ്പെട്ടു. ജാതി അധിക്ഷേപ പരാതി ഉന്നയിച്ച വിപിൻ വിജയൻ സംസ്കൃതം എംഫിൽ പൂർത്തിയാക്കിയത് സി എൻ വിജയകുമാരിയുടെ കീഴിലാണ്. പി എച്ച് ഡി പ്രവേശന ഘട്ടത്തിൽ തന്നെ വിജയകുമാരി വിപിനിനെതിരെ രംഗത്ത് വന്നിരുന്നു. തടയാൻ കാരണം ജാതിയാണ്. പി എച്ച് ഡി […]
Read more

ആർജെഡി വിട്ട് ലാലു പ്രസാദ് യാദവിന്റെ മകൾ

പട്‌ന: ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ആര്‍ജെഡി വിട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് ഈ നിര്‍ണായക തീരുമാനം. കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് രോഹിണി എക്‌സില്‍ കുറിച്ചു. തീരുമാനത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണെന്നാണ് സൂചന. തേജസ്വിയുടെ ഉപദേശകനായ സഞ്ജയ് യാദവും റമീസും തന്നോട് ആവശ്യപ്പെട്ടത് ഇതാണെന്നും കുറ്റമെല്ലാം താന്‍ ഏറ്റെടുക്കുന്നുവെന്നും രോഹിണി കുറിച്ചു. ‘ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ് … ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് … എല്ലാ കുറ്റവും […]
Read more

സിപിഐഎം സിറ്റിംഗ് സീറ്റിൽ ജയിക്കുമെന്ന ട്രെൻഡ് ഉണ്ടായിരുന്നു; വൈഷ്‌ണ സുരേഷ്

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മുട്ടട വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ്. പേര് വെട്ടി എന്നുള്ള വിവരം ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും വൈഷ്ണ പ്രതികരിച്ചു. മറ്റ് കാര്യങ്ങള്‍ പാര്‍ട്ടി നോക്കുമെന്നും മത്സരിക്കാന്‍ കഴിയുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും വൈഷ്ണ പറഞ്ഞു. ‘പരാതിപ്പെട്ടത് സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗം ആണെങ്കിലും അത് അദേഹത്തിന്റെ പരാതി മാത്രം ആയി കാണുന്നില്ല. മറ്റ് ആളുകളും ഇതിന് […]
Read more

കോടതി വിധി സന്തോഷം നൽകുന്നത്; ശൈലജ ടീച്ചർ

തിരുവനന്തപുരം: പാലത്തായി കേസിലെ വിധി സന്തോഷമുണ്ടാക്കുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രിയും വടകര എംഎല്‍എയുമായ കെ കെ ശൈലജ. കേസില്‍ പോരായ്മ ഉണ്ടായപ്പോള്‍ ഇടപ്പെട്ടിരുന്നുവെന്നും പരാതി ഉണ്ടായപ്പോള്‍ പൊലീസിനോട് ഇടപെട്ട് കൃത്യമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. കേരള പൊലീസ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കെ കെ ശൈലജ വ്യക്തമാക്കി. കേസിലെ സര്‍ക്കാര്‍ അഭിഭാഷകരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ശൈലജ പറഞ്ഞു. ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. ഒരുപാട് അപവാദ പ്രചാരണങ്ങള്‍ നടത്തി. ഇപ്പോഴും അത്തരം […]
Read more

പരിക്കേറ്റ ഗിൽ തിരിച്ചെത്തിയില്ല; നിർണായക അപ്ഡേറ്റുമായി ബിസിസിഐ

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ സ്വീപ്പ് ഷോട്ട് അടിക്കുന്നതിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മത്സരത്തിലേക്ക് തിരിച്ചെത്തിയില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിൽ നാലാമനായി ഇറങ്ങി നാല് റൺസുമായി ക്രീസിലെത്തിയ താരം റിട്ടയർ ഹർട്ടായി മടങ്ങി. ശേഷം ഇന്ത്യയുടെ ഒമ്പത് വിക്കറ്റ് വീണപ്പോഴും മടങ്ങി എത്തിയില്ല. ശേഷം ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിലും ഗിൽ മൈതാനത്ത് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ താരത്തിന്റെ പരിക്കിൽ നിർണായക അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ബി സി സി ഐ. ഗില്ലിന് കഴുത്തിൽ […]
Read more

പരാതി നൽകിയത് വൈഷ്‌ണ അടക്കം ആറ് പേർക്കെതിരെ; സിപിഐഎം മുട്ടട ബ്രാഞ്ച് കമ്മിറ്റി അംഗം

തിരുവനന്തപുരം: മുട്ടട വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയ്ക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കള്ളവോട്ട് ആരോപണത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരനായ സിപിഐഎം മുട്ടട ബ്രാഞ്ച് കമ്മിറ്റിയംഗം ധനേഷ് കുമാര്‍. ഇവര്‍ താമസിക്കുന്നത് ഒരിടത്തും വോട്ടര്‍ ലിസ്റ്റിലുള്ള വിലാസം മുട്ടടയിലേതുമാണെന്ന് ധനേഷ് കുമാര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും ധനേഷ് പറഞ്ഞു. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനും ഭാര്യയും മാത്രമാണ് യുഡിഎഫ് ആരോപിച്ച അഡ്രസ്സില്‍ താമസിക്കുന്നത്. തന്റെ വീട്ടുനമ്പറില്‍ മറ്റ് ആളുകള്‍ […]
Read more

ദി റൈഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുംബൈ: ഒരു കാറിലിരിക്കുന്ന ആറ് യാത്രികർ. അവരുടെ ജീവിതം മാറ്റിമറിച്ച ഒരു യാത്രയുടെ കഥ പറയുന്ന ചിത്രവുമായി ദി റൈഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബോളിവുഡ് നിർമ്മാണ കമ്പനിയായ ഡയസ്പോർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദർപൺ ത്രിസാൽ നിർമ്മിച്ച് റിതേഷ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും . സുധി കോപ്പ, ആൻ ശീതൾ, മാലാ പാർവതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ​ഗോപിക മഞ്ജുഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ […]
Read more

ട്വന്റി ട്വന്റി അവരെ പറ്റിക്കുക ആയിരുന്നു; ആരോപണവുമായി നിതാ മോൾ

കൊച്ചി: ട്വന്റി 20ക്കും ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനുമെതിരെ രൂക്ഷവിമര്‍ശനവുമായി നിതാ മോൾ. പാര്‍ട്ടി വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് നിതാ മോള്‍. ട്വന്റി 20 എന്ന പാര്‍ട്ടിയുടെ ശുദ്ധ തോന്നിവാസങ്ങള്‍ക്കും അഴിമതിക്കും കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വന്നതാണ് തനിക്കെന്ന് നിതാ ആരോപിച്ചു. അതില്‍ വിഷമം ഇല്ല, അഭിമാനമാണെന്നും നിതാ മോള്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെഷനില്‍ പ്രസംഗിക്കവെയാണ് ട്വന്റി 20യെ കടന്നാക്രമിച്ചത്. മുഴുവന്‍ വാര്‍ഡും ട്വന്റി 20 ഭരിക്കുന്ന […]
Read more

നൗഗാം സ്റ്റേഷൻ സ്ഫോടനം; അട്ടിമറിയല്ലെന്ന് പോലീസ്

ജമ്മുകാശ്മീർ: ഒമ്പത് പേർ കൊല്ലപ്പെട്ട ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം അട്ടിമറിയല്ലെന്ന് അറിയിച്ച് പൊലീസ്. അബദ്ധത്തിലുണ്ടായ സ്ഫോടനമെന്നാണ് ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാതിന്റെ വിശദീകരണം. പൊലീസ്- റവന്യൂ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിന്റെ ഫോട്ടേഗ്രാഫേഴ്സുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രതികരിച്ചു. ഇന്നലെ രാത്രി 11:20 ഓടെയാണ് നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടനമുണ്ടായത്. വലിയ സ്ഫോടകവസ്തു ശേഖരവും രാസവസ്തുക്കളും പൊലീസ് സ്റ്റേഷനിലെ തുറന്ന സ്ഥലത്ത് സുരക്ഷിതമായി സൂക്ഷിച്ചിരുന്നു.ഡൽഹി സ്ഫോടനവുമായി ബന്ധമുള്ള […]
Read more

അങ്കോളയെ തകർത്തെറിഞ്ഞ് മെസ്സിപ്പട

അങ്കോള: അന്താരാഷ്ട്ര സൗഹൃദ പോരാട്ടത്തിൽ അങ്കോളയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസി ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് 43-ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ ലൗതാരോ മാർട്ടിനെസ് ആദ്യ ഗോൾ നേടി. പിന്നീട് 82-ാം മിനിറ്റിൽ മാർട്ടിനെസിന്റെ പാസിൽ നിന്ന് തന്നെ മെസ്സി അർജന്റീനയുടെ രണ്ടാം ഗോളും നേടി. അങ്കോളയുടെ 50-ാം സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചത്. നിലവിൽ ഫിഫ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix