Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Karishma S

ഏൽപ്പിച്ച ജോലിയിൽ നിരുത്തരവാദിത്വം; ബിഎൽഒ യ്ക്ക് സബ് കളക്ടറുടെ കാരണം കാണിക്കൽ നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സബ് കളക്ടർ. അസ്‌ലം പിഎം എന്ന ബിഎല്‍ഒയ്ക്കാണ് സബ് കളക്ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എസ്‌ഐആറിന്റെ എന്യുമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിയാണ് നോട്ടീസ് അയച്ചത്. ഏല്‍പ്പിച്ച ജോലി നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്‌തെന്നും നോട്ടീസില്‍ പറയുന്നു. നവംബര്‍ 15ന് മുമ്പായി കാരണം ബോധ്യപ്പെടുത്തണമെന്നും നോട്ടീസില്‍ പറയുന്നു. 984 വോട്ടര്‍മാരില്‍ 390 പേര്‍ക്കാണ് ബിഎല്‍ഒ ഫോം നല്‍കിയത്. പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ബിഎല്‍ഒയായിരുന്ന അനീഷ് […]
Read more

ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുത്; ബിനോയ് വിശ്വം

കണ്ണൂർ: ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. SIR സമയ പരിധി അടിയന്തിരമായി നീട്ടി വെക്കണമെന്നും ബിനോയ് വിശ്വം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ വോട്ടർപട്ടികയുടെ തീവ്ര പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട ഒരു ബൂത്ത് ലെവൽ ഓഫീസർ ജോലിഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത സംഭവം കമ്മീഷന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കേണ്ട ഘട്ടത്തിൽ തന്നെ കേരളത്തിൽ തീവ്ര പരിശോധനയും അടിച്ചേൽപ്പിച്ച് ഉദ്യോഗസ്ഥ സംവിധാനത്തിന്റെ മേൽ […]
Read more

ആനന്ദ് ബിജെപി പ്രവർത്തകൻ അല്ലെന്ന് നിഷേധിച്ച് നേതൃത്യം; എന്നാൽ ബിജെപി വേദിയിൽ ആനന്ദ് പങ്കെടുക്കുന്ന ചിത്രം പുറത്ത്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആനന്ദ് തിരുമല ബിജെപി വേദിയില്‍ നില്‍ക്കുന്നതിന്റെ ചിത്രം പുറത്ത് വന്നു. പ്രാദേശിക നേതാക്കള്‍ക്കൊപ്പം സിഎഎ അനുകൂല പരിപാടിയില്‍ ആനന്ദ് പങ്കെടുത്ത ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ആനന്ദ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രമാണിത്. ‘രാജ്യം സിഎഎയ്ക്ക് ഒപ്പം. ഞാനും സിഎഎക്ക് ഒപ്പം, ജയ് ഭാരത്’, എന്നാണ് കുറിച്ചിരിക്കുന്നത്. ആനന്ദ് ബിജെപി പ്രവര്‍ത്തകനാണോ എന്നത് അറിയില്ലെന്നായിരുന്നു ബിജെപി പ്രതികരിച്ചത്.ആനന്ദ് ബിജെപിയില്‍ പ്രവര്‍ത്തിച്ചതായി അറിയില്ലെന്ന് കരമന ജയന്‍ പറഞ്ഞിരുന്നു. മരണം ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് കരമന ജയന്‍ പറഞ്ഞു. […]
Read more

ബിജെപി വാർഡ് പിടിക്കാൻ 21ക്കാരിയെ മത്സരത്തിനിറക്കി എൽഡിഎഫ്

കാസര്‍കോട്: കുമ്പളയില്‍ 21കാരിയെ ജനവിധി തേടാൻ ഇറക്കി സിപിഐഎം. കുമ്പള ഗ്രാമപ്പഞ്ചായത്ത് 21ാം വാര്‍ഡായ ശാന്തിപ്പള്ളയില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ് ജെഡിസി വിദ്യാര്‍ത്ഥിനിയായ കെ സ്‌നേഹ. വിദ്യാര്‍ത്ഥിപ്രസ്ഥാനത്തില്‍ നിന്നുമുള്ള അനുഭവ സമ്പത്തുമായാണ് സ്‌നേഹ തദ്ദേശതെരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്. കാസര്‍കോട് സര്‍ക്കാര്‍ കോളേജിലെ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, ബാലസംഘം ഏരിയാ സെക്രട്ടറി, എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്ന നിലയില്‍ സ്‌നേഹ പ്രവര്‍ത്തിച്ചിച്ചുണ്ട്. ബിജെപിയുടെ വാര്‍ഡ് സ്‌നേഹയെ മുന്‍നിര്‍ത്തി പിടിക്കാമെന്നാണ് സിപിഐഎം കരുതുന്നത്. വിദ്യാഭ്യാസത്തോടൊപ്പം തന്നെ […]
Read more

കോൺഗ്രസ്സിനെ എതിർത്ത് ചിറ്റാറിൽ ലീഗിന്റെ സ്ഥാനാർഥി

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് ചിറ്റാര്‍ ഡിവിഷനില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ തീരുമാനം. കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയും യൂത്ത് ലീഗ് ദേശീയ ഭാരവാഹിയുമായ നിതിന്‍ കിഷോറാണ് ചിറ്റാര്‍ ഡിവിഷനില്‍ മത്സരിക്കുന്നത്. തിരുവല്ലയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് യോഗത്തിലാണ് തീരുമാനം. കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട […]
Read more

ബിഎൽഒ യുടെ മരണം; ആത്മഹത്യയിലേക്ക് നയിച്ചത് ജോലിയിലെ മാനസിക സമ്മർദ്ദം

കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ജോലിയിലെ മാനസിക സമ്മര്‍ദ്ദമാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി എഫ്‌ഐആര്‍ ചുമത്തി. എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ സമ്മര്‍ദമുണ്ടായിരുന്നതായി അനീഷ് വീട്ടുകാരോട് പറഞ്ഞുവെന്ന് പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ പറഞ്ഞു. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് അനീഷിന്റെ കുടുംബം. എന്യൂമറേഷന്‍ ഫോറം 15നകം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ 200ലധികം ഫോറം അനീഷിന് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് വേണ്ടി […]
Read more

ഉള്ളൂരിൽ സിപിഐഎം ന് വിമത ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്നിൽ ഉള്ളൂര്‍ വാര്‍ഡില്‍ സിപിഐഎമ്മിന് വിമതഭീഷണി. സിപിഐഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ ശ്രീകണ്ഠന്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫാണ് ശ്രീകണ്ഠന്‍. കടകംപള്ളി സുരേന്ദ്രന്‍ തന്നെ പറഞ്ഞു പറ്റിച്ചെന്ന് ശ്രീകണ്ഠന്‍ ആരോപിച്ചു. സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വലിയ രാഷ്ട്രീയപാര്‍ട്ടികള്‍ ആകുമ്പോള്‍ ഇത്തരം ചില അപശബ്ദങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു ശ്രീകണ്ഠന്റെ സ്ഥാനാര്‍ത്ഥിത്വത്തോടുള്ള മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. അത് വലിയ ക്രൂരതയിലേക്ക് ഒന്നും പോകുന്നില്ല. വിമതര്‍ ജനാധിപത്യം […]
Read more

കോൺഗ്രസ്സിന്റെ തിരുത്തൽ ശക്തിയാണ് യൂത്ത് കോൺഗ്രസ്സ്;ഒ ജെ ജനീഷ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകുന്നതിന് നേതൃത്വം ഇടപെടണമെന്ന് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഒ ജെ ജനീഷ് പറഞ്ഞു. കണ്ണൂരിൽ കെപിസിസി പ്രസിഡന്റ ഇടപെട്ട് അർഹമായ പരിഗണനയ്ക്കുള്ള ധാരണയായിട്ടുണ്ട്. മറ്റിടങ്ങളിലും നേതാക്കൾ ഇടപെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സീറ്റ് ഉറപ്പാക്കണം. സംഘടനാവിരുദ്ധ പ്രവർത്തനം എന്ന നിലയിലല്ല യൂത്ത് കോൺഗ്രസ് സീറ്റ് വേണമെന്ന് ആവശ്യമുയർത്തിയത്. കോൺഗ്രസിൻ്റെ തിരുത്തൽ ശക്തി എന്ന നിലയിലാണ് യൂത്ത് കോൺഗ്രസ് സീറ്റുകൾ ആവശ്യപ്പെട്ടത്. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകുന്നതിനുള്ള […]
Read more

അന്ധവിശ്വാസ – അനാചാര നിരോധന നിയമ നിർമ്മാണത്തിനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ ഉറച്ച് സർക്കാർ. സമഗ്ര പരിശോധനയ്ക്കായി സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു.സമഗ്രമായി പരിശോധിച്ച് സമിതി കരട് ബിൽ തയ്യാറാക്കും. വിദഗ്ധസമിതിയുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. പൂർണമായുമുള്ള അന്ധവിശ്വാസ – അനാചാര നിരോധന നിയമം സംസ്ഥാനത്ത് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുൻ നിയമ സെക്രട്ടറി കെ.ശശിധരൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ എന്നിവരാണ് സർക്കാർ രൂപീകരിച്ച സമിതിയിലെ അംഗങ്ങൾ. […]
Read more

വിലായത്ത് ബുദ്ധ 21 ന് തീയേറ്ററുകളിൽ

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വിലായത്ത് ബുദ്ധ’യുടെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു. ലുലു മാളിൽ നടന്ന ചടങ്ങിലാണ് പൃഥ്വിരാജ് ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കിയത്. സിനിമയുടെ അണിയറപ്രവർത്തകരെല്ലാം ചടങ്ങിൽ പങ്കെടുത്തു. കാടും നാടും വിറപ്പിച്ച ഡബിൾ മോഹനൻറെ കഥ ഒരു ഗംഭീര ദൃശ്യ വിസ്മയം തന്നെയാകുമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix