Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അന്ധവിശ്വാസ – അനാചാര നിരോധന നിയമ നിർമ്മാണത്തിനൊരുങ്ങി സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ ഉറച്ച് സർക്കാർ. സമഗ്ര പരിശോധനയ്ക്കായി സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു.സമഗ്രമായി പരിശോധിച്ച് സമിതി കരട് ബിൽ തയ്യാറാക്കും. വിദഗ്ധസമിതിയുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി.

പൂർണമായുമുള്ള അന്ധവിശ്വാസ – അനാചാര നിരോധന നിയമം സംസ്ഥാനത്ത് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുൻ നിയമ സെക്രട്ടറി കെ.ശശിധരൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ എന്നിവരാണ് സർക്കാർ രൂപീകരിച്ച സമിതിയിലെ അംഗങ്ങൾ. സമഗ്രമായി പരിശോധിച്ച് കരട് ബിൽ തയ്യാറാക്കാനാണ് വിദഗ്ധ സമിതിക്ക് നൽകിയ നിർദേശം.

സാമൂഹികവും, നിയമപരവും ഭരണഘടനാപരവുമായ വശങ്ങളും സമിതി പരിശോധിക്കും. അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും ശുപാർശയിലാണ് സമിതി രൂപീകരിക്കാനുള്ള തീരുമാനം. ഇതര സംസ്ഥാനങ്ങളുടെ നിയമങ്ങളും നിയമപരിഷ്‌കരണ സമിതി ശുപാർശയും വിദഗ്ധർ പരിശോധിച്ച്‌ റിപ്പോർട്ട് തയ്യാറാക്കും.നിയമ പരിഷ്കാര കമ്മീഷൻ ജസ്റ്റിസ് കെ.ടി. തോമസ് തയ്യാറാക്കിയ കരട് പ്രമേയവും പഠിക്കും.മന്ത്രവാദവും ആഭിചാരപ്രവർത്തനങ്ങളും തടയാൻ കർശന നിയമനിർമ്മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Recent News

Advertisement
WhiteswanTV Footer