Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോൺഗ്രസ്സിന്റെ തിരുത്തൽ ശക്തിയാണ് യൂത്ത് കോൺഗ്രസ്സ്;ഒ ജെ ജനീഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകുന്നതിന് നേതൃത്വം ഇടപെടണമെന്ന് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഒ ജെ ജനീഷ് പറഞ്ഞു. കണ്ണൂരിൽ കെപിസിസി പ്രസിഡന്റ ഇടപെട്ട് അർഹമായ പരിഗണനയ്ക്കുള്ള ധാരണയായിട്ടുണ്ട്. മറ്റിടങ്ങളിലും നേതാക്കൾ ഇടപെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സീറ്റ് ഉറപ്പാക്കണം.

സംഘടനാവിരുദ്ധ പ്രവർത്തനം എന്ന നിലയിലല്ല യൂത്ത് കോൺഗ്രസ് സീറ്റ് വേണമെന്ന് ആവശ്യമുയർത്തിയത്. കോൺഗ്രസിൻ്റെ തിരുത്തൽ ശക്തി എന്ന നിലയിലാണ് യൂത്ത് കോൺഗ്രസ് സീറ്റുകൾ ആവശ്യപ്പെട്ടത്. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

50% സീറ്റുകളിൽ യുവാക്കളെ നിർത്തണമെന്നത് എഐസിസി റായിപൂർ സമ്മേളനത്തിന്റെ തീരുമാനമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിർബന്ധമായും ഒരു ചെറുപ്പക്കാരനെ സ്ഥാനാർത്ഥിയാക്കണമെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി. വൈഷ്ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം കേരളം മുഴുവൻ ചർച്ച ചെയ്യപെട്ട സ്ഥാനാർത്ഥിത്വം ആണ്.സിപിഐഎം കോൺഗ്രസ് പാനലിലെ ചെറുപ്പക്കാരെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് വൈഷ്ണാസുരേഷിന്റെ വിഷയത്തിൽ നടത്തിയ ഇടപെടൽ. സാങ്കേതികത്വം ഉയർത്തിയുള്ള സിപിഐഎം നീക്കം ജനാധിപത്യവിരുദ്ധം എന്നും ജനീഷ് ആരോപിച്ചു.

സാങ്കേതികമായ പിഴവിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നിഷേധിക്കുന്നത് ശരിയല്ല. ചെറുപ്പക്കാരെ എത്രമാത്രം സിപിഎം ഭയപ്പെടുന്നു എന്നത് കോൺഗ്രസ് നേതൃത്വം നോക്കി കാണണമെന്നും ഒ ജെ ജനീഷ് ആവശ്യപ്പെട്ടു.

ബിജെപി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ആളുകളെ ചാക്കിട്ട് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ബിജെപിയുടെ കൂടാരത്തിൽ അവരുടെ പ്രവർത്തകർ ആരും സുരക്ഷിതരല്ല എന്നതാണ് ആത്മഹത്യകൾ തെളിയിക്കുന്നത്. കൂടെ പ്രവർത്തിക്കുന്നവരുടെ വികാരങ്ങളെ സംരക്ഷിക്കാൻ ബിജെപിക്ക് കഴിയുന്നില്ല. അവരാണ് മറ്റ് പാർട്ടികളുടെ സ്ഥാനാർത്ഥികളെ ഒപ്പം ചേർക്കാൻ ശ്രമം നടത്തുന്നതെന്നും ഒ ജെ ജനീഷ് വിമർശിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer