Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Karishma S

അതിർത്തി തർക്കം;തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര മർദ്ദനം

തിരുവനന്തപുരം: അതിർത്തി തർക്കത്തിന്റെ പേരിൽ വയോധികയ്ക്ക് ക്രൂര മർദനം. ഉള്ളൂർ പുലയനാർക്കോട്ട സ്വദേശി ഉഷയ്ക്കാണ് മർദ്ദനമേറ്റത്. അയൽവാസിയായ സന്ദീപിന്റെ മർദ്ദനത്തിൽ ഉഷയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉഷയെ സന്ദീപ് ക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി അയൽവാസികൾ തമ്മിൽ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇന്നലെ രാവിലെ 9:40നാണ് അക്രമം നടന്നത്. ഉഷയുടെ വീടിന് മുന്നിൽ മതിൽ കെട്ടിയപ്പോൾ വഴിയുടെ വീതി കുറഞ്ഞുപോയെന്ന ആരോപിച്ചായിരുന്നു മർദനം. വീട്ടിനുമുന്നിൽ നിന്ന ഉഷയെ […]
Read more

കുന്നംകുളം സ്റ്റേഷൻ മർദ്ദന കേസിലെ ഇര കോൺഗ്രസ്സ് സ്ഥാനാർഥി

തൃശൂർ: കുന്നംകുളത്ത് പൊലീസ് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്കാണ് സുജിത്ത് മത്സരിക്കുന്നത്. ചൊവ്വന്നൂർ ഡിവിഷനിൽ നിന്ന് സുജിത്ത് മത്സരിക്കും. കേരളത്തിലെ പൊലീസ് അതിക്രമത്തിനെതിരെയുളള ജനവിധി തേടിയാണ് താൻ മത്സരിക്കുന്നതെന്ന് സുജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ചൊവ്വന്നൂർ സിപിഐഎമ്മിന്റെ കുത്തകയായുളള ഡിവിഷനാണെന്നും തന്നെ 13 വർഷത്തിലേറെയായി നാട്ടുകാർക്ക് അറിയാമെന്നും സുജിത്ത് കൂട്ടിച്ചേർത്തു. മാസങ്ങൾക്ക് മുൻപ് നടന്ന കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്റെ ഇരയാണ് സുജിത്ത്. രണ്ടുവർഷത്തോളം നടന്ന നിയമപോരാട്ടത്തിനൊടുവിലാണ് സ്റ്റേഷനിലെ […]
Read more

ശ്യാമള കോൺഗ്രസ്സ് സ്ഥാനാർത്ഥിയായേക്കും; സർജിക്കൽ സ്ട്രൈക്കുമായി യുഡിഫ്

കൊച്ചി: ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ചെറളായി ഡിവിഷന്‍ കൗണ്‍സിലര്‍ ശ്യാമള എസ് പ്രഭു യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായേക്കും. കോണ്‍ഗ്രസ് ജില്ല നേതൃത്വം ശ്യാമളയുമായി സംസാരിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെറളായി ഡിവിഷനിലാണ് ശ്യാമള പതിവായി മത്സരിച്ചിരുന്നത്. ഇത്തവണ ബിജെപി ശ്യാമളക്ക് സീറ്റ് നല്‍കിയിരുന്നില്ല. ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് ശ്യാമള പ്രഖ്യാപിച്ചിരുന്നു. 32 വര്‍ഷം തുടര്‍ച്ചയായി ചെറളായി ഡിവിഷനില്‍ കൗണ്‍സിലറായിരുന്നു ശ്യാമള. നേരത്തെ തനിക്കെതിരെ വിമത നീക്കം നടത്തിയവരെ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളാക്കാന്‍ നീക്കം നടത്തുന്നു എന്നും പാര്‍ട്ടിയില്‍ അവഗണന […]
Read more

എൽഡിഎഫ് പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 31 ഡിവിഷനുകളിൽ 22 സീറ്റിൽ സിപിഐ എം മത്സരിക്കും. സിപിഐ അഞ്ച് സീറ്റിലും ജനതാദള്‍ രണ്ട് സീറ്റിലും എന്‍സിപി, കേരള കോണ്‍ഗ്രസ് (എം) എന്നിവര്‍ ഓരോ സീറ്റുകളിലും ആവും മത്സരിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫ് നേടുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വളരെ മുൻപേ എൽഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പിന് സജ്ജരായിരുന്നു. കഴിഞ്ഞതവണ ജില്ലയിലെ ആകെയുള്ള 30 […]
Read more

തിരുവനന്തപുരം ബിജെപിയിൽ കൂട്ടരാജി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നെയ്യാറ്റിൻകരയിൽ കൂട്ടരാജി വച്ച് ബിജെപി പ്രവർത്തകർ. അമരവിള ഏരിയാ പ്രസിഡൻ്റും സെക്രട്ടറിയും ഉൾപ്പെടെ പത്ത് പേരാണ് ബിജെപിയിൽ നിന്നും രാജിവച്ചത്. നെയ്യാറ്റിൻകര നഗരസഭയിലേക്കുള്ള സ്ഥാനാർഥി പട്ടികയിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. അമരവിള ഏരിയാ പ്രസിഡൻ്റ് എം ജയചന്ദ്രൻ, സെക്രട്ടറി അനന്തേരി സുരേഷ്, ഒബിസി മോർച്ച ഏരിയ പ്രസിഡന്റ് കുമാർ, വാർഡ് പ്രസിഡന്റ് മണികണ്ഠൻ, വാർഡ് വികസന സമതി അം​ഗം മാങ്കുടി അജി തുടങ്ങിയവരാണ് പാർടിയിൽ നിന്നും രാജിവെച്ചത്. ചായ്ക്കോട്ടുകോണം വാർഡിയിൽ […]
Read more

സ്ഥാനക്കയറ്റത്തിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ്‌ ഹാജരാക്കി മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി

മലപ്പുറം: മുസ്ലിം ലീഗ് തിരൂർ മണ്ഡലം സെക്രട്ടറിയെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം വെട്ടം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ജൂനിയർ ക്ലർക്കായി സ്ഥാനക്കയറ്റത്തിന് വേണ്ടിയാണ് വെട്ടം സഹകരണ ബാങ്ക് ജീവനക്കാരനും മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിയുമായ ഇയാൾ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചത്. 2014–ൽ പ്യൂണായി ബാങ്കിൽ ജോലിക്ക് കയറിയ ഷഫീഖ് സ്ഥാനക്കയറ്റത്തിനാണ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇത്‌ സംബന്ധിച്ച് കർശന നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് സഹകരണ വകുപ്പ് […]
Read more

ഐഎൻടിയുസി ജോലി തടസ്സപ്പെടുത്തിയ രാജനും സുഹൃത്തുക്കളും സിഐടിയുവിൽ ചേർന്നു

വയനാട്: വയനാട് മുള്ളൻകൊല്ലിയിൽ മകൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായതിനെ തുടർന്ന് ഐഎൻടിയുസി തൊഴിൽ തടസ്സപ്പെടുത്തിയ രാജനും സഹപ്രവർത്തകരും സിഐടിയുവിൽ. ഐഎൻടിയുസി പ്രവർത്തനം ഉപേക്ഷിച്ചാണ് ഇവർ സിഐടിയുവിൽ ചേർന്നത്. നീണ്ട 22 വർഷത്തെ സജീവ ഐഎൻടിയുസി ബന്ധമാണ് രാജൻ തനിക്ക് നേരിട്ട ദുരനുഭവത്തോടെ ഉപേക്ഷിച്ചത്. സിഐടിയുവിലേക്ക് കടന്നുവന്ന രാജനും സഹപ്രവർത്തകരായ എട്ട് ഐഎൻടിയുസി തൊഴിലാളികൾക്കും സിപിഐ എം സ്വീകരണം നൽകി. ഷാജി, ബാബു, ജെയിംസ്, കാദർ, ജോസൂട്ടി, മനോജ്, ഇബ്രായി, ഷാജി എന്നിവരെയാണ് പുൽപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽ […]
Read more

ബിനോയ് വിശ്വത്തിന്റെ പ്രതികരണം; അതൃപ്തി പ്രകടിപ്പിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വി ശിവന്‍കുട്ടി. കത്തയച്ചത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടുവെന്നും കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്‌നമല്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. വിഷയത്തില്‍ ആരെങ്കിലും ഇടപെട്ടതുകൊണ്ട് ഒരു കൂട്ടരുടെ പരാജയവും മറ്റൊരു കൂട്ടരുടെ വിജയവുമായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിരയ്ക്ക് അയച്ച കത്താണ് ലോകം മുഴുവന്‍ […]
Read more

മാനന്തവാടിയിൽ ഇരുമുന്നണിക്കും വേണ്ടി പോരിനിറങ്ങുന്നത് സഹോദരങ്ങൾ

മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ ചെറ്റപ്പാലം വാർഡ് ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ കൗതുകകരമായ ഒരു പോരാട്ടത്തിനൊരുങ്ങുകയാണ്. സഹോദരങ്ങൾ തമ്മിലാണ് ഇവിടെ പ്രധാന മത്സരം. നഗരസഭയിലെ 24-ാം വാർഡാണ് ചെറ്റപ്പാലം. യുഡിഎഫ് പാനലിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി ഇറക്കിയത് ചാത്തമ്പത്ത് കുഞ്ഞബ്ദുള്ളയെയാണ്. ഇദ്ദേഹത്തിന്റെ സഹോദരൻ സി. ആബുട്ടിയാണ് എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥി. ജ്യേഷ്ഠൻ കുഞ്ഞബ്ദുള്ളയ്ക്ക് ഇത് കന്നിയങ്കമാണെങ്കിലും രണ്ടു തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ച പരിചയസമ്പത്തുണ്ട് അനുജൻ ആബുട്ടിക്ക്. 1967-ൽ മാനന്തവാടി ഗവ. ഹൈസ്കൂളിൽ എംഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായാണ് കുഞ്ഞബ്ദുള്ളയുടെ […]
Read more

തോട്ടാതരണിക്ക് ഷെവലിയർ പുരസ്കാരം

ചെന്നൈ: പ്രമുഖ സിനിമാ കലാസംവിധായകൻ തോട്ടാതരണിയെ ഫ്രഞ്ച് ഗവൺമെന്റിന്റെ ഷെവലിയർ പുരസ്കാരത്തിനു തിരഞ്ഞെടുത്തു. ഫ്രാൻസിന്റെ സാംസ്കാരിക അംഗീകാരങ്ങളിൽ ഉന്നതമായ ഈ പുരസ്‌കാരം സാഹിത്യ മേഖലകളിലെ മികച്ച സംഭാവനകൾമാനിച്ച് നൽകിവരുന്നതാണ്. ഇന്ത്യൻ സാംസ്കാരിക പൈതൃകം ആഗോളതലത്തിൽ അവതരിപ്പിച്ചതിനുള്ള അംഗീകാരമായാണ് തോട്ടാതരണിക്ക് പുരസ്കാരം നൽകുന്നതെന്ന് ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ചെന്നൈയിലെ അലയൻസ് ഫ്രാൻസൈസിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് അംബാസഡർ തിയറി മാത്യു തരണിക്ക് പുരസ്കാരം സമ്മാനിക്കും. തമിഴ്, മലയാളം കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നൂറോളം സിനിമകൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix