Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Karishma S

സീറ്റ് വിഭാവനം; വയനാടും കോൺഗ്രസ്സിൽ തർക്കവും രാജിയും

വയനാട്: വയനാടും സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസ്സിൽ തർക്കം. പൂതാടി ഗ്രാമ പഞ്ചായത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് ആഭ്യന്തരകലഹം രൂക്ഷമായത്. കലഹത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളായ രണ്ട് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ചീയമ്പം വാര്‍ഡ് അംഗം എം വി രാജനും പുളിയമ്പറ്റ വാര്‍ഡ് അംഗം തങ്കച്ചന്‍ നെല്ലിക്കയത്തുമാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ചൊവാഴ്ചയാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. എം വി രാജന്‍ ഇരുളം മണ്ഡലം പ്രസിഡന്റിനും തങ്കച്ചന്‍ പൂതാടി മണ്ഡലം പ്രസിഡന്റിനും ചൊവ്വാഴ്ച രാജിക്കത്ത് കൈമാറി. […]
Read more

“അന്വേഷണം സുതാര്യമാവില്ല”; യതീഷ് ചന്ദ്രക്കെതിരെയാ അന്വേഷണ ഉത്തരവിൽ അതൃപ്തി അറിയിച്ച് പരാതിക്കാരൻ

കോഴിക്കോട്: ഡിഐജി യതീഷ് ചന്ദ്രക്കെതിരായ പരാതി ജില്ലാ പോലീസ് മേധാവിക്ക് വിട്ട നടപടിക്കെതിരെ പരാതിക്കാരൻ. ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരം സംഘര്‍ഷത്തില്‍ കലാശിച്ച സംഭവത്തിലെ യതീഷ് ചന്ദ്രയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പരാതിയാണ് ജില്ലാ പോലീസ് മേധാവിക്ക് വിട്ടത്. കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു കണ്ണന്തറയാണ് നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മേലുദ്യോഗസ്ഥനെതിരായ പരാതി കീഴുദ്യോഗസ്ഥന്‍ അന്വേഷിക്കുന്നതിനെതിരെയാണ് ബിജു കണ്ണന്തറയുടെ പരാതി. ഡിഐജിയായ യതീഷ് ചന്ദ്രക്കെതിരായ പരാതി ജില്ലാ പൊലീസ് മേധാവിക്കായിരുന്നു വിട്ടത്. കീഴുദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതിനാല്‍ സുതാര്യമായ അന്വേഷണം […]
Read more

തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറിയക്കുട്ടി ഒരുങ്ങുന്നു

ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഭിക്ഷയെടുത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം നടത്തിയ മറിയക്കുട്ടി തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു . അടിമാലി പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ആലോചിക്കുന്നത്. ബിജെപി നേതാക്കള്‍ ആവശ്യം അറിയിച്ചതായി മറിയക്കുട്ടി പറഞ്ഞു. ഈ വര്‍ഷം മെയിലാണ് മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചത്. ഭിക്ഷപാത്ര സമരത്തിന് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി […]
Read more

വാഹനാപകടത്തിൽ മരണം; അഞ്ച് പേർക്ക് പുതുജീവൻ പകർന്ന് റോസമ്മ യാത്രയായി

കോട്ടയം: പാലായിൽ അപകടത്തിൽ മരിച്ച റോസമ്മ ഇനി അഞ്ചുപേരിലൂടെ ജീവിക്കും. രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അപകടത്തിൽ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനാപകടം ഉണ്ടാക്കിയ ആണിത്തോട്ടം ജോർജുകുട്ടി ഒളിവിലാണ്. മരണശേഷം ബന്ധുക്കളാണ് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. ഈ മാസം അഞ്ചിന് ആണ് അപകടമുണ്ടായത്. പാലായിൽ ഓട്ടോറിക്ഷയിൽ ടൊയോട്ട ഹൈറേർ കാർ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലിടിച്ച കാർ നിർത്താതെ പോയിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരിയായിരുന്ന റോസമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിൽ ഡെമ്മി […]
Read more

“എൻ്റെ ഭർത്താവ് കൊലക്കുറ്റം ചെയ്ത പ്രതിയൊന്നുമല്ല”; സർക്കാരിന് സിന്ധുവിന്റെ കുറ്റപ്പെടുത്തൽ

തിരുവനന്തപുരം: നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവിൽ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്റെ ഭാര്യ സിന്ധു. ആരോപണം തെളിയിക്കുന്ന രേഖകളുമായി നാളെ ഹാജരാകാന്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാകാതെ, ഈ അവസ്ഥയില്‍ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച രീതി ശരിയായില്ലെന്നും സിന്ധു ആരോപിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഡിഎംഒ ഓഫീസില്‍ നിന്ന് വിളിച്ചിട്ടുണ്ടായിരുന്നു. ഇന്ന് ഹാജരാകാനാണ് പറഞ്ഞത്. എന്നാല്‍ അന്നാണ് വേണുവിന്റെ ചടങ്ങുകള്‍ വച്ചിരിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ അത് കഴിഞ്ഞ് […]
Read more

അധ്യാപകന് മർദ്ദനം; രക്ഷിതാവ് അറസ്റ്റിൽ

തൃശൂർ: സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (40) നെയാണ് അറസ്റ്റ് ചെയ്തത്. പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽ.പി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. ധനേഷിൻ്റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച്ച സ്കൂ‌ളിൽ എത്തിയ മകൻ അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. സ്‌കൂൾ വിടും മുൻപ് പോയ […]
Read more

കടലിനടിയിൽ കണ്ടയിനർ സാന്നിധ്യം; കോവളത്ത് കണ്ടെത്തിയത് എംഎസ്‌സി എൽസ-3 ന്റേതെന്ന് സംശയം

തിരുവനന്തപുരം: മേയ് 25ന് കടലിൽ മുങ്ങിയ എംഎസ്‌സി എൽസ–3 കപ്പലിന്റേതെന്നു കരുതുന്ന കണ്ടെയ്നറിന്റെ ഭാഗം കോവളത്ത് കടലിനടിയിൽ കണ്ടെത്തി. കപ്പൽ മുങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ടെയ്നറിന്റെ സാന്നിധ്യം കടലിനടിയിൽ കണ്ടെത്തുന്നത്. കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെ തുടർന്ന് 2 ദിവസമായി നടത്തിയ തിരച്ചിലിലാണ് കണ്ടെയ്നർ ഭാഗം കണ്ടെത്തിയത്. കോവളത്തെ ‘മുക്കം’മലയുടെ തുടർച്ചയായി കടലിന് അടിയിലുള്ള പാറപ്പാരുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിലാണിതുള്ളത്. തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്, കൊച്ചിയിലെ […]
Read more

സീറ്റ് പോര്; മുൻ കോൺഗ്രസ്സ് പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ ചേർന്നു

കൊച്ചി: മുൻ എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോൺഗ്രസ്സിൽ നിന്ന് രാജിവച്ച സാജിത സിപിഐഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2015-20 കാലഘട്ടത്തിലാണ് സാജിത പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്. എടത്തല പഞ്ചായത്തിലെ മേജര്‍ മില്‍ട്ടന്‍ വാര്‍ഡില്‍ ജയിച്ചാണ് സാജിത പഞ്ചായത്ത് പ്രസിഡന്റായത്. ഈ വാര്‍ഡ് ഇക്കുറി വനിതാ സംവരണമാണ്. എന്നിട്ടും സാജിതയെ പരിഗണിക്കാതെ സീറ്റ് നിഷേധിച്ചതാണ് പാര്‍ട്ടി വിടാനുള്ള കാരണമെന്നാണ് പുറത്തുവരുന്ന സൂചനകൾ. തൊട്ടടുത്ത വാര്‍ഡില്‍ നിന്ന് […]
Read more

കെ ജെ ഷൈനിനെ മത്സരരംഗത്തിറക്കാൻ എൽഡിഎഫ്

കൊച്ചി: പറവൂര്‍ നഗരസഭയില്‍ ഇക്കുറി മികച്ച മത്സരം കാഴ്ചവെക്കാന്‍ ഒരുങ്ങി എല്‍ഡിഎഫ്. മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി നഗരസഭ പിടിച്ചെടുക്കാനാണ് എല്‍ഡിഎഫ് ശ്രമം. നവംബര്‍ പതിമൂന്നോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. 30 സീറ്റില്‍ 21 എണ്ണം സിപിഐഎമ്മിനും ഏഴെണ്ണം സിപിഐക്കും ഒന്നുവീതം കോണ്‍ഗ്രസ് എസിനും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും നല്‍കും. ഓരോ സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥികളെ പരിഗണിച്ച് ഇതില്‍ മാറ്റം വന്നേക്കും. നിലവില്‍ നഗരസഭയിലെ ശാന്തിനഗറില്‍ നിന്നുള്ള കൗണ്‍സിലര്‍ കൂടിയായ കെ ജെ ഷൈനിനെ […]
Read more

പുൽപ്പള്ളിയിൽ ഡോക്ടർക്ക് മർദ്ദനം

വയനാട്: പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ജോലി കഴിഞ്ഞ് പുറത്തിറങ്ങിയെ ഡോക്ടര്‍ക്ക് മര്‍ദനം. ഡോക്ടര്‍ ജിതിന്‍ രാജിനാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറോട് രോഗിക്കൊപ്പം വന്നയാള്‍ കയര്‍ത്ത് സംസാരിച്ചത് ജിതിന്‍ ചോദ്യം ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ഡോക്ടറെ മര്‍ദിച്ചത്. പരിക്കേറ്റ ജിതിന്‍ രാജ് ചികിത്സ തേടി. പുല്‍പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിനും ഡിഎംഒയ്ക്കും പരാതി നല്‍കിയിട്ടും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix