Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Karishma S

ബിന്ദു കൃഷ്ണ ബിജെപി ഏജന്റ്; ഡിസിസി ഓഫീസിനുമുന്നിൽ പോസ്റ്റർ

കൊല്ലം: കോൺഗ്രസ്സിൽ പോസ്റ്റർ വിവാദം. രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്ക് എതിരെയാണ് പോസ്റ്റർ വിവാദം. കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റോയെന്ന് വിമർശിച്ചാണ് പോസ്റ്റർ. നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രങ്ങൾക്കൊപ്പം താമര ചിഹ്നവും ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. 95 ശതമാനം മുസ്ലിം വോട്ടുള്ള കൊല്ലൂർ വിളയിൽ എൻഎസ്എസിന് എന്ത് കാര്യമെന്ന് പോസ്റ്ററിൽ ചോദിക്കുന്നു. കൊല്ലത്ത് മത്സരിക്കാനായി സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലൂർവിള വിറ്റത് ബിന്ദു കൃഷ്ണയാണോയെന്നാരോപണവും […]
Read more

അപകട കാരണം പ്രാഥമിക നിഗമനത്തിൽ ഹൈഡ്രോളിക് ജാക്ക് തകരാർ; ജില്ലാ കളക്ടർ

ആലപ്പുഴ: അരൂർ -തൂറവൂർ ഉയരപ്പാതയിൽ ഗർഡർ വീണുണ്ടായ അപകടത്തിന് കാരണം പ്രാഥമിക നിഗമനത്തിൽ ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്. ഗർഡർ തൂണുകൾക്ക് മുകളിൽ കയറ്റിയപ്പോൾ ജാക്കി പ്രവർത്തിച്ചില്ല. ഗർഡർ സ്ഥാപിക്കുന്ന സമയത്ത് വാഹന ഗതാഗതം തടയാത്തതിൽ ദേശിയപാതാ അതോറിറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു ​ഗർഡറുകൾ തകർന്നുവീണത്. പിക്കപ് വാനിന് മുകളിലേക്കായിരുന്നു ​ഗർഡറുകൾ തകർന്ന് വീണത്. അപകടത്തിൽ ആലപ്പുഴ സ്വദേശി രാജേഷ് മരിച്ചിരുന്നു. അപകടം നടന്ന് […]
Read more

തിരഞ്ഞെടുപ്പ് ധാരണയിലെത്തി ഐഡിഎഫും സിപിഎമ്മും

പാലക്കാട്: പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് നേതൃത്വം നല്‍കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണി( ഐഡിഎഫ്)ഉം സിപിഐഎമ്മും തിരഞ്ഞെടുപ്പ് ധാരണയിലെത്തി. 11 വാര്‍ഡില്‍ ഐഡിഎഫും ഏഴിടത്ത് സിപിഐഎമ്മും മത്സരിക്കും. എ വി ഗോപിനാഥ് ഏഴാം വാര്‍ഡിലും നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കെ എം കേരളകുമാരി ആറാം വാര്‍ഡിലും വൈസ് പ്രസിഡന്റ് ഇ പി പൗലോസ് 18ാം വാര്‍ഡിലും മത്സരിക്കും. ഒന്ന്, രണ്ട്, ആറ്, ഏഴ്, എട്ട്, ഒന്‍പത്, 10, 12, 13, 15, […]
Read more

കേന്ദ്രത്തെ രേഖാമൂലം അറിയിച്ചു; വി ശിവൻകുട്ടി

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ ഉപസമിതി കൂടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചാണ് കത്തയച്ചത്. കുടിശികയുള്ള തുക പരമാവധി വാങ്ങിയെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ഇടംതിരിഞ്ഞതോടെ ഇടതുമുന്നണിയിൽ രാഷ്ട്രീയ പ്രതിസന്ധിസൃഷ്ടിച്ച പി.എം.ശ്രീ പദ്ധതി വിവാദത്തിലെ പ്രധാന ഒത്തുതീർപ്പ് വ്യവസ്ഥയായിരുന്നുകത്തയക്കൽ. മന്ത്രിസഭാ തീരുമാനം വന്ന് 13 ദിവസം കഴിയുമ്പോഴാണ് കേന്ദ്രത്തിന് കത്തയക്കണമെന്ന വ്യവസ്ഥ പാലിക്കുന്നത്. ഇന്ന് രാവിലെയോടെ […]
Read more

സീറ്റ് തർക്കം; കുട്ടനാട്ടിൽ തമ്മിൽ തർക്കിച്ച് സിപിഐ യും സിപിഎമ്മും

കുട്ടനാട്: കുട്ടനാട്ടിൽ തദ്ദേശതിരഞ്ഞെടുപ്പ് സീറ്റുവിഭജനത്തെ ചൊല്ലി തർക്കം മുറുകി സിപിഐയും സിപിഎം ഉം . പരസ്പരം പോരടിക്കുന്ന സമീപനമാണ് ഇടതുമുന്നണി കുട്ടനാട്ടിൽ. രാമങ്കരി ആണ് ശ്രദ്ധാകേന്ദ്രം. ഇവിടെ സിപിഎമ്മും സിപിഐയും തമ്മിൽ മത്സരിക്കുമെന്ന് ഉറപ്പായി. പഞ്ചായത്ത് ഭരണംപിടിക്കുക എന്ന ലക്ഷ്യത്തോടെ എട്ടു സീറ്റിലാണ് സിപിഐ മത്സരിക്കുക. ഒരുതരത്തിലും ഒന്നിച്ചുപോകാനാവില്ലെന്ന് ഇരുപാർട്ടികളും തറപ്പിച്ചു പറയുന്നു. സിപിഐ വിരോധം കാരണം സിപിഎം കോൺഗ്രസിന് കൈകൊടുത്ത സ്ഥലമാണ് രാമങ്കരി. വിഭാഗീയത മൂത്ത് സിപിഎമ്മിന്റെ ടിക്കറ്റിൽ ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ രാജേന്ദ്രകുമാറിനെ താഴെയിറക്കാൻ […]
Read more

പിഎം ശ്രീ ; തുടർനടപടികൾ നിർത്തിവെക്കാൻ കേന്ദ്രത്തിന് കത്തയച്ച് കേരളം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോ​ഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കാണുകയും കത്ത് വൈകുന്നതിൽ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്രത്തിന് കത്തയച്ചത്. സിപിഐ സമ്മർദത്തിന് വഴങ്ങിയാണ് കേരളം കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ 29 നായിരുന്നു കരാറിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. മന്ത്രി സഭ തീരുമാനം എടുത്തിട്ടും വിദ്യാഭ്യാസ […]
Read more

സമസ്ത മുശാവറ പുനർസംഘടന; ഇത്തവണ പരിഗണിക്കപ്പെടാതെ പാണക്കാട് കുടുംബം

മലപ്പുറം: ലീഗ് അനുകൂലികളുടെ ആവശ്യം കണക്കിലെടുക്കാതെ സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു. പാണക്കാട് കുടുംബത്തെ ഇത്തവണയും മുശാവറയിലേക്ക് പരിഗണിച്ചില്ല. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ മുശാവറയില്‍ രണ്ടുപേരെയും ഉള്‍പ്പെടുത്തിയില്ല. മാത്രവുമല്ല, സസ്‌പെന്റ് ചെയ്ത ലീഗ് അനുകൂല പണ്ഡിതനായ മുസ്തഫല്‍ ഫൈസിയെയും തിരിച്ചെടുത്തില്ല. മുസ്തഫല്‍ ഫൈസിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് നേതൃത്യം ഇതിന് കാരണമായി പറയുന്നത്. ആറു പേരെയാണ് നിലവില്‍ […]
Read more

നിയമസഭാ സ്ഥാനാർത്ഥിയെ വാർഡിൽ പരീക്ഷിക്കാൻ ഒരുങ്ങി ഇടത് മുന്നണി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന എൽഡിഎഫിന്റെ 70 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെ 76 ഡിവിഷനുകളാണ് കോര്‍പ്പറേഷനിലുള്ളത്. ആറ് ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്‌. സിപിഐഎം 59, സിപിഐ 8, കേരള കോണ്‍ഗ്രസ് മാണി 3, ജെഡിഎസ് 2, എന്‍സിപി 2, കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍ എന്നിവയ്ക്ക് ഒന്നു വീതം എന്നിങ്ങനെയാണ് സീറ്റ് വിഹിതം. പൂണിത്തൂറ, മട്ടാഞ്ചേരി, ഗിരിനഗര്‍, കടവന്ത്ര, പെരുമാനൂര്‍, പനമ്പിള്ളി നഗര്‍ തുടങ്ങിയവയാണ് പ്രഖ്യാപിക്കാന്‍ ബാക്കിയുള്ള ഡിവിഷനുകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ […]
Read more

രാജ്യത്തെങ്ങും ഭീകരാക്രമണങ്ങൾക്ക് പദ്ധതി; അന്വേഷണ റിപ്പോർട്ട് പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം സംബന്ധിച്ച അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയിലുടനീളം വലിയ തോതിലുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായി പറയപ്പെടുന്ന ഒരു തീവ്രവാദ ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീനഗറില്‍ നിന്നും അനന്തനാഗില്‍ നിന്നുമുള്ള രണ്ട് വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രധാന അംഗങ്ങളെ, കശ്മീരിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് മൗലവി ഇര്‍ഫാന്‍ എന്ന മതപണ്ഡിതനാണ് തീവ്രവാദ ആശയങ്ങള്‍ പഠിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഉന്നത […]
Read more

കോട്ടയത്തും ബിഡിജെഎസിനെ തഴഞ്ഞ് എൻഡിഎ

കോട്ടയം: കോട്ടയത്തും എന്‍ഡിഎയില്‍ പൊട്ടിത്തെറി. ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് ബിഡിജെഎസ്. പള്ളിക്കത്തോട് പഞ്ചായത്തിലെ സീറ്റ് തര്‍ക്കമാണ് കാരണം. കഴിഞ്ഞതവണ എന്‍ഡിഎ വിജയിച്ച പഞ്ചായത്ത് ആണ് പള്ളിക്കത്തോട്. ബിഡിജെഎസ് മെമ്പറുടെ പിന്‍ബലത്തില്‍ ആയിരുന്നു പഞ്ചായത്ത് ഭരണം. ബിഡിജെഎസിനായിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം. കഴിഞ്ഞ തവണ രണ്ട് സീറ്റുകളാണ് ബിഡിജെഎസിന് നല്‍കിയത്. ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ സീറ്റുകള്‍ വര്‍ധിച സാഹചര്യത്തില്‍ പഞ്ചായത്തില്‍ നാല് സീറ്റുകളും ബ്ലോക്കിലേക്ക് ഒരു സീറ്റുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സീറ്റുകളിലൊന്നും തങ്ങളോട് ചോദിക്കാതെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix