Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവനന്തപുരം ബിജെപിയിൽ കൂട്ടരാജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നെയ്യാറ്റിൻകരയിൽ കൂട്ടരാജി വച്ച് ബിജെപി പ്രവർത്തകർ. അമരവിള ഏരിയാ പ്രസിഡൻ്റും സെക്രട്ടറിയും ഉൾപ്പെടെ പത്ത് പേരാണ് ബിജെപിയിൽ നിന്നും രാജിവച്ചത്. നെയ്യാറ്റിൻകര നഗരസഭയിലേക്കുള്ള സ്ഥാനാർഥി പട്ടികയിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി.

അമരവിള ഏരിയാ പ്രസിഡൻ്റ് എം ജയചന്ദ്രൻ, സെക്രട്ടറി അനന്തേരി സുരേഷ്, ഒബിസി മോർച്ച ഏരിയ പ്രസിഡന്റ് കുമാർ, വാർഡ് പ്രസിഡന്റ് മണികണ്ഠൻ, വാർഡ് വികസന സമതി അം​ഗം മാങ്കുടി അജി തുടങ്ങിയവരാണ് പാർടിയിൽ നിന്നും രാജിവെച്ചത്. ചായ്ക്കോട്ടുകോണം വാർഡിയിൽ ജയചന്ദ്രൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും.

വർഷങ്ങളായി ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചവരെ തഴഞ്ഞെന്നും പണത്തിന്റെ ഹുങ്കിൽ തഴയപ്പെട്ടവരുടെ ആത്മാഭിമാനത്തിന്റെ ശബ്ദമാണ് രാജിയെന്നും ഏരിയാ സെക്രട്ടറി അനന്തേരി സുരേഷ് ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്‌തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix