Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

പോലീസുകാരനെ പോലെ നടിച്ച് ഭീഷണി; സ്പായിൽ നിന്ന് ₹46,000 തട്ടിയെടുത്ത്‌ ഓട്ടോ ഡ്രൈവർ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനായി നടിച്ച് സ്പാ ഉടമയെ ഭീഷണിപ്പെടുത്തി ₹46,000 തട്ടിയെടുത്ത കേസിൽ വർക്കല ചിലക്കൂർ സ്വദേശി സജീർ (33) അറസ്റ്റിലായി.വർക്കല പാപനാശം ബ്ലാക്ക് ബീച്ചിലെ സ്പാ ഉടമയായ യുവതിയോട്, ‘റെയ്ഡ് ഒഴിവാക്കണമെങ്കിൽ ഇൻസ്പെക്ടർക്ക് പണം നൽകണം, ഇല്ലെങ്കിൽ സ്ഥാപനം അടപ്പിക്കും’ എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. നഗരസഭയ്ക്കും പണം നൽകേണ്ടതുണ്ടെന്ന് പറഞ്ഞും ഇയാൾ വീണ്ടും പണം ആവശ്യപ്പെട്ടിരുന്നു.30,000 രൂപ പണമായും ശേഷിച്ച തുക ഗൂഗിൾ പേ വഴിയും പ്രതി കൈപ്പറ്റിയതായി അന്വേഷണം വ്യക്തമാക്കുന്നു. യുവതി നൽകിയ പരാതിയെ […]
Read more

കൗണ്‍സിലർ അനിലിൻെറ സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം

തിരുവനന്തപുരം: തിരുമല വാർഡിലെ ബി.ജെ.പി കൗൺസിലർ തിരുമല അനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ നടത്തും.മൃതദേഹം ആദ്യം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലും തുടർന്ന് തിരുമലയിലും പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഉച്ചയ്ക്ക് ശേഷമാണ് സംസ്കാരം. അനിൽ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പ്രാഥമിക നിഗമനം. ആറുകോടിയിലധികം രൂപ നിക്ഷേപകരിൽ കുടിശ്ശികയുണ്ടായിരുന്നു. ‘താൻ ഒറ്റപ്പെട്ടുവെന്ന്’ വ്യക്തമാക്കിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അനിലിനെ ഓഫീസിലെ […]
Read more

ഇസ്രായേലിന് തിരിച്ചടി; പലസ്തീൻ അംഗീകാരം 10 രാജ്യങ്ങളിൽ നിന്ന്

ലണ്ടൻ: ഐക്യരാഷ്ട്രസഭ പൊതുസഭയുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് 10 പ്രമുഖ രാജ്യങ്ങൾ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ അംഗീകരിക്കാൻ തീരുമാനിച്ചു. ബ്രിട്ടൻ, ബെൽജിയം, കാനഡ, ഫ്രാൻസ്, പോർച്ചുഗൽ, അൻഡോറ, മാൾട്ട, ഓസ്ട്രേലിയ, ലക്സംബർഗ്, സാൻമറീനോ എന്നിവരാണ് അംഗീകാരം പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് രാജ്യങ്ങളുടെ ഈ നിർണായക തീരുമാനം. ബ്രിട്ടന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ നേതൃത്വത്തിലുള്ള ഈ നീക്കം അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത എതിർപ്പിനെ മറികടന്നാണ്. ബ്രിട്ടീഷ് […]
Read more

ജിഎസ്‌ടി ഇളവ് ഉപഭോക്താക്കൾക്ക് 22ന് ശേഷം ലഭിക്കും: ചീഫ് കമ്മീഷണർ

കൊച്ചി: ജിഎസ്‌ടി നിരക്കുകളിൽ വന്ന കുറവ് സെപ്റ്റംബർ 22ന് ശേഷം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സെൻട്രൽ ജിഎസ്‌ടി ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാൻ അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഇത് ഉറപ്പാക്കാൻ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നികുതി ദായകരെ വിശ്വാസത്തിൽ എടുത്താണ് മാറ്റങ്ങൾ നടപ്പാക്കുന്നതെന്നും നേട്ടം ഉൽപാദകരും വിതരണക്കാരും സ്വമേധയാ ഉപഭോക്താക്കൾക്ക് കൈമാറണമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് നേട്ടം കൈമാറാതിരിക്കുന്നത് അനാവശ്യമായ റിസ്ക് ആകുമെന്നും അതിൽ ഏർപ്പെടരുതെന്നും റഹ്മാൻ മുന്നറിയിപ്പ് നൽകി. വിപണിയിൽ നേരിട്ട് ഇടപെടില്ലെങ്കിലും, […]
Read more

സിപിഐയിൽ പ്രായപരിധി ജനറൽ സെക്രട്ടറിക്കും ബാധകം : ബിനോയ് വിശ്വം

ന്യൂഡൽഹി: സിപിഐയിൽ പ്രായപരിധി കർശനമായി നടപ്പാക്കുമെന്നും അത് ജനറൽ സെക്രട്ടറിക്കും ബാധകമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. പ്രായപരിധി പാർട്ടി കോൺഗ്രസിന്റെ തീരുമാനമാണെന്നും വ്യക്തികൾക്കായി അത് മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ സിപിഐ ജനറൽ സെക്രട്ടറി ആകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഡി.രാജ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്നതാണ് കേരള ഘടകത്തിന്റെ നിലപാടെന്ന സൂചനയാണ് അദ്ദേഹത്തിന്റെ പ്രതികരണം നൽകുന്നത്.
Read more

സ്കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയ അസ്ഥികൂടം;30 വയസിന് മുകളിൽ പ്രായമുള്ള പുരുഷനുടേതെന്ന് സ്ഥിരീകരണം

കോട്ടയം: ആർപ്പുക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയ അസ്ഥികൂടം 30 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്റേതാണെന്ന് പ്രാഥമിക ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനയ്ക്കായി അസ്ഥി കഷണങ്ങൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇന്നലെ അസ്ഥികൂടത്തിന്റെ വിശദമായ പോസ്റ്റ്മോർട്ടവും പൂർത്തിയാക്കിയിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ […]
Read more

മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ആക്രമണം: രണ്ട് പേർ കസ്റ്റഡിയിൽ

ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. അക്രമികൾ സഞ്ചരിച്ച വാഹനം സുരക്ഷാ സേന പിടിച്ചെടുത്തു. സെപ്റ്റംബർ 19-ന് നടന്ന ആക്രമണത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയുംചെയ്തു . ഇംഫാലിൽ നിന്ന് ബിഷ്ണുപൂർ ജില്ലയിലേക്ക് പോകുകയായിരുന്ന അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയാണ് ആയുധധാരികളുടെ സംഘം വെടിവെച്ചത്. ആക്രമണം ആസൂത്രിതമായതാണെന്ന് പൊലീസ് വ്യക്തമാക്കി. ഗവർണറുടെ ഓഫീസിന്റെ വിവരമനുസരിച്ച്, കുറഞ്ഞത് അഞ്ച് പേർ ആക്രമണത്തിൽ പങ്കെടുത്തു. ഒരു വർഷത്തിനിടെ സേനയ്‌ക്കെതിരെ […]
Read more

സിപിഐയുടെ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

ന്യൂഡൽഹി : സിപിഐയുടെ 25-ാമത് പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കമായി. രാവിലെ 11 മണിക്ക് റാലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. റാലിക്ക് ശേഷം വൈകുന്നേരം ദേശീയ എക്സിക്യൂട്ടിവ്, ദേശീയ കൗൺസിൽ യോഗങ്ങൾ ചേരും. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉൾപ്പെടെ വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ നിർവഹിക്കും. പാർട്ടി ജനറൽ സെക്രട്ടറിയുടെ സ്ഥാനത്ത് ഡി. രാജ തുടരുമോ എന്ന കാര്യത്തിൽ ഇന്നും നാളെയുമായി നേതാക്കൾക്കിടയിൽ ആശയവിനിമയം ഉണ്ടാകാനാണ് സാധ്യത. […]
Read more

കുഴൽപ്പണം കവർച്ചശ്രമം; വൈത്തിരി സിഐ ഉൾപ്പെടെ 4 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൽപറ്റ: കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ വയനാട്ടിലെ നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. വൈത്തിരി സ്‌റ്റേഷൻ എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവർക്കെതിരെയാണ് നടപടി. ഉത്തര മേഖലാ ഐജി രാജ്‌പാൽ മീണയാണ് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ അന്വേഷണറിപ്പോർട്ടിനെ അടിസ്ഥാനമാക്കി നടപടി സ്വീകരിച്ചത്. പിടിച്ചെടുത്ത 3.3 ലക്ഷം രൂപ റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിയതാണ് നടപടി സ്വീകരിക്കാൻ കാരണം. ചുണ്ടേൽ സ്വദേശിയുടെ കൈവശം ഉണ്ടായിരുന്ന പണം […]
Read more

പാക്-സൗദി പ്രതിരോധ കൂട്ടുകെട്ട്: ഇന്ത്യക്ക് ആശങ്കയോ?

ന്യൂഡൽഹി : സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ പുതിയ തന്ത്രപരമായ പ്രതിരോധ കരാർ ഒപ്പുവെച്ചത് മേഖലാ സുരക്ഷാ രംഗത്ത് വലിയ ചര്‍ച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. 2025 സെപ്റ്റംബർ 17-ന് റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ഏതെങ്കിലും രാജ്യത്തിനെതിരായ ആക്രമണം, ഇരു രാജ്യങ്ങൾക്കും നേരെയുണ്ടായ ആക്രമണമെന്നാണ് കരാർ വ്യവസ്ഥ വ്യക്തമാക്കുന്നത്. പഹൽഗാം ഭീകരാക്രമണവും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ മറുപടിയും അന്താരാഷ്ട്ര തലത്തിൽ വലിയ […]
Read more

Recent News

Advertisement
WhiteswanTV Footer