ഓണാഘോഷം കാണാൻ പോകുന്നവർ കുട മറക്കേണ്ട : തലസ്ഥാനത്ത് മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് ഓണാഘോഷത്തിന്റെ സമാപന പരിപാടികൾ നടക്കാനിരിക്കെ ആശങ്കയായി മഴ മുന്നറിയിപ്പ്. തിരുവനന്തപുരം അടക്കം ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, […]
Read more