പുനലൂരിൽ കോൺഗ്രസ് ‘കൈ’ വിട്ടില്ല : സഞ്ജയ് ഖാൻ പിന്മാറി
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുനലൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സഞ്ജയ് ഖാൻ പിന്മാറി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് പാർട്ടി നേതൃത്വത്തിന് ആശ്വാസം പകർന്നു കൊണ്ട് സഞ്ജയ് ഖാൻ തന്റെ നിലപാട് തിരുത്തിയത്.സീറ്റ് മുസ്ലീം ലീഗിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ചായിരുന്നു സഞ്ജയ് ഖാന്റെ വിമത നീക്കം. ഇന്ന് രാവിലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് പ്രതിനിധിയായ കെ.സി. വേണുഗോപാൽ നേരിട്ട് ഇടപെട്ട് ചില ഉറപ്പുകൾ നൽകിയതോടെ പ്രതിഷേധം […]
Read more