Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു : അഷ്‌റഫ് ബഡാജെ മത്സരരംഗത്തേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മഞ്ചേശ്വരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിലെ നിർണ്ണായക മണ്ഡലമായ മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ (അഷ്‌റഫ് കെ.എം) ആണ് പാർട്ടിക്ക് വേണ്ടി ജനവിധി തേടുന്നത്. ഇത്തവണ മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ കൂടി മത്സരരംഗത്തിറങ്ങുന്നത് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


​ബിജെപിയെ പരാജയപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്തം തങ്ങൾക്കുമാത്രമല്ലെന്നും മുന്നണികൾക്കും അതിൽ പങ്കുണ്ടെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫാസിസ്റ്റ് വിരുദ്ധതയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഇരുമുന്നണികളും ചേർന്ന് ഒരു പൊതുസ്വതന്ത്രനെ നിർത്തുകയാണെങ്കിൽ പിന്തുണയ്ക്കാൻ തയ്യാറാണെന്നും, അല്ലാത്തപക്ഷം സ്വന്തം നിലയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ എസ്.ഡി.പി.ഐ സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.


​കഴിഞ്ഞ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ പരാജയപ്പെടുത്താൻ മുസ്ലിം ലീഗിനെയായിരുന്നു എസ്.ഡി.പി.ഐ പിന്തുണച്ചിരുന്നത്. അന്ന് വെറും 859 വോട്ടുകൾക്കാണ് മുസ്ലിം ലീഗിലെ എ.കെ.എം അഷ്‌റഫ് വിജയിച്ചത്. മണ്ഡലത്തിൽ പതിനായിരത്തിലധികം വോട്ടുകൾ സ്വാധീനമുള്ള എസ്.ഡി.പി.ഐ ഇത്തവണ നേരിട്ട് മത്സരിക്കുന്നത് മുസ്ലിം ലീഗിന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് ബിജെപിക്ക് മണ്ഡലത്തിൽ അക്കൗണ്ട് തുറക്കാൻ അവസരമൊരുക്കുമോ എന്ന ആശങ്കയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix