Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

കെഎസ്ആർടിസി ടെർമിനലിൽ ബസ് കയറാൻ എത്തിയ സ്ത്രീക്ക്; ദാരുണാന്ത്യം

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ ബസ് കയറാൻ എത്തിയ സ്ത്രീക്ക് ദാരുണാന്ത്യം. കരമന ഐക്കരവിളാകം നബീസത്ത് (47) ആണു മരിച്ചത്. ഇന്നലെ രാവിലെ 11.30ന് കുലശേഖരത്തേക്കു പോകാനായി ബസ് ടെർമിനലിൽ എത്തിയ നബീസത്ത് ബസ് നിർത്തുന്നിടത്തുകൂടെ നടന്നു പോകുമ്പോഴായിരുന്നു അപകടം. കാട്ടാക്കട ഡിപ്പോയിലെ ബസ് നിർത്തിയിടാനായി അശ്രദ്ധമായി ഓടിച്ചു കയറ്റുകയും ബസിനും ടെർമിനലിലെ തൂണിനും ഇടയിൽ നബീസത്ത് ഞെരുങ്ങുകയുമായിരുന്നു. യാത്രക്കാർ നിലവിളിച്ചതോടെയാണ് ഡ്രൈവറും കണ്ടക്ടറും ഇതു ശ്രദ്ധിക്കുന്നത്. നബീസത്തിനെ ആംബുലൻസിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നബീസത്തിന്റെ […]
Read more

വീണ്ടും ഞെട്ടിച്ച് ജേക്സ് ബിജോയ്; നരിവേട്ടയിലെ പുതിയ ഗാനമെത്തി

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘നരിവേട്ട’. സംവിധായകൻ അനുരാജ് മനോഹറിന്റെ മുന്‍ സിനിമയിൽ നിന്ന് തീർത്തും വ്യത്യസ്‌തമായിരിക്കും ‘നരിവേട്ട’ എന്ന ചിത്രമെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാണ്. 2003 ൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ സമരത്തിന്റെയും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളെയും പിൻപറ്റിയാണ് ചിത്രം കഥ പറയുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.ഇപ്പോൾ ചിത്രത്തിലെ ‘ആടു പൊൻമയിൽ’ എന്ന ​ഗാനം റിലീസ് ചെയ്തു. ജേക്സ് ബിജോയ് ​സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ […]
Read more

2 ആഴ്ചയില്‍ കണ്ടത് 1.61 കോടി പേര്‍! നെറ്റ്ഫ്ലിക്സില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ടത് ആ ചിത്രം

തിയറ്ററുകളോടൊപ്പം അല്ലെങ്കില്‍ അതിനേക്കാളുമധികം ഇന്ന് പ്രേക്ഷകര്‍ സിനിമകള്‍ കാണാന്‍ ആശ്രയിക്കുന്നത് ഒടിടി പ്ലാറ്റ്‍ഫോമുകളെയാണ്. തിയറ്ററുകളിലെ ബോക്സ് ഓഫീസ് കളക്ഷന്‍ പോലെ തന്നെ സിനിമകള്‍ക്ക് ലഭിക്കുന്ന ജനപ്രീതി ഒടിടിയിലും അറിയാന്‍ വഴികളുണ്ട്. അതില്‍ ഏറ്റവും പ്രധാനം അവിടെ ലഭിക്കുന്ന കാഴ്ചകളുടെ എണ്ണമാണ്. ഇപ്പോഴിതാ പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ട സിനിമ ഏതെന്ന വിവരം പുറത്തെത്തിയിരിക്കുകയാണ്. കൂകി ഗുലാത്തി, റോബി ഗ്രെവാള്‍ എന്നിവര്‍ സംവിധാനം ചെയ്ത്, സെയ്ഫ് അലി ഖാന്‍ നായകനായ […]
Read more

നെടുമ്പാശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

കൊച്ചി: നെടുമ്പാശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. തുറവൂർ സ്വദേശി ഐവിൻ ജിജയാന് മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ കാറാണ് ഇടിച്ചത്. സംഭവത്തിൽ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീഹാർ സ്വദേശിയായ ഉദ്യോഗസ്ഥൻ മോഹൻ കുമാർ ആണ് കസ്റ്റഡിയിലുള്ളത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഐവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംഭവ സ്ഥലത്തുവച്ച് നാട്ടുകാരുടെ […]
Read more

മണിക്കുട്ടനൊപ്പം ശ്വേത മോനോനും മാളവികയും; ഡാൻസ് വിഡിയോ വൈറൽ

സിനിമ താരങ്ങളായ ശ്വേത മോനോനും മണിക്കുട്ടനും സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. ‘ചിക്കൻ ബനാന’ എന്ന ഗാനത്തിനാണ് താരങ്ങൾ ചുവടു വച്ചിരിക്കുന്നത്. നടി മാളവിക മോനോൻ, ഗായിക രേഷ്മ രാഘവേന്ദ്ര, പാലക്കാട് മുരളി എന്നിവരും നൃത്തം ചെയ്യുന്നത് വിഡിയോയിൽ കാണാം. സിനി സ്റ്റാർ നൈറ്റിന്റെ ഭാഗമായി ഫ്ലോറിഡയിലെത്തിയ താര സംഘമാണ് നൃത്തം ചെയ്യുന്നത്. വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മണിക്കുട്ടന്റെയും മാളവിക മോനോന്റെയും ഡാൻസിനാണ് ആരാധകർ ഏറെയും. […]
Read more

എനിക്ക് 32 വയസ്, പ്രായ വ്യത്യാസം 9; കുറവുകളെ തോൽപ്പിച്ച് ഒന്നായ മിഥൂട്ടിയും പാർവതിയും

ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് മിഥൂട്ടി എന്ന മിഥുൻ സുരേഷ്. രം​ഗണ്ണന്റെ പിള്ളേരെ വിറപ്പിച്ച് കയ്യടി നേടിയ കുട്ടേട്ടൻ എന്ന കഥാപാത്രത്തെയാണ് മിഥുൻ അവതരിപ്പിച്ചത്. സിനിമയ്ക്ക് മുൻപും ശേഷവും സോഷ്യൽ മീഡിയയിൽ സജീവമായ മിഥുന്റെ വിവാ​​ഹം ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ പാർവതിയാണ് മിഥുന്റെ ഭാര്യ. രണ്ട് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ആ പ്രണയത്തെ […]
Read more

‘പ്രിന്‍സ് ആന്‍റ് ഫാമിലി’ക്ക് റിലീസ് ദിവസം തന്നെ നെഗറ്റീവ് റിവ്യൂ; അനുഭവം പറഞ്ഞ് ലിസ്റ്റിന്‍

കൊച്ചി: ദിലീപിന്‍റെ 150ാം ചിത്രം എന്ന വിശേഷണത്തോടെയാണ് ‘പ്രിന്‍സ് ആന്‍റ് ഫാമിലി’ തീയറ്ററില്‍ എത്തിയത്. നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഒരു വാര്‍ത്ത സമ്മേളനം കൊച്ചിയില്‍ നടന്നിരുന്നു. ഇതില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.‘പ്രിന്‍സ് ആന്‍റ് ഫാമിലി’ ഇറങ്ങിയ ദിനത്തില്‍ തന്നെ യൂട്യൂബറായ അശ്വന്ത് കോക്ക് ചിത്രത്തിന് നെഗറ്റീവ് റിവ്യൂവാണ് നല്‍കിയത്. […]
Read more

പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടി അപകടം; ഒന്നര വയസുകാരി മരിച്ചു

കോട്ടയം: പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടിയുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ്, മെരിയ ജോസഫ് എന്നിവരുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്. ഇന്ന് രാവിലെ 8.10നു ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണു മരണം. ഇന്നലെ വൈകിട്ട് 3.30നു ആണ് അപകടം സംഭവിച്ചത്. വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പിക് അപ് വാൻ തിരിച്ചിടുന്നതിനിടെ ആയിരുന്നു അപകടം. സംസ്കാരം നാളെ (15) രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.
Read more

ഹിറ്റ് ആണോ ‘തൊടരും’? ‘തുടരും’ തമിഴ് പതിപ്പ് ഇതുവരെ നേടിയത്

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 25 നാണ് തിയറ്ററുകളില്‍ എത്തിയത്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെയാണ് എത്തിയതെങ്കിലും സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്ന ചിത്രമായി ഇത് മാറി. മലയാളത്തിനൊപ്പം ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും തിയറ്ററുകളില്‍ എത്തിയിരുന്നു. പിന്നീട് ചിത്രത്തിന്‍റെ തമിഴ് പതിപ്പും എത്തി. ഇപ്പോഴിതാ തമിഴ് പതിപ്പ് നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. […]
Read more
Advertisement
WhiteswanTV Footer