Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ആത്മീയ വഴിയിൽ; കോലിയും അനുഷ്കയും

ന്യൂഡൽഹി: ടെസ്റ്റ് ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതിനു തൊട്ടു പിന്നാലെ, ആത്മീയവഴിയോടുള്ള താൽപര്യം പരസ്യമാക്കി വൃന്ദാവൻ സന്ദർശിച്ച് സൂപ്പർതാരം വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും. ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജിന്റെ അനുഗ്രഹം തേടിയാണ് ഇരുവരും വൃന്ദാവനിലെ അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തിയത്. ഇരുവരും സ്വാമിജിയുടെ അനുഗ്രഹം തേടി വൃന്ദാവൻ സന്ദർശിക്കുന്നതിന്റെ ഒട്ടേറെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മാസ്ക് ധരിച്ചാണ് ഇരുവരും വൃന്ദാവനിലെത്തിയത്. സ്വകാര്യ വാഹനം ഒഴിവാക്കി ടാക്സി കാറിൽ ആശ്രമത്തിലെത്തിയ ഇരുവരും, വാഹനത്തിൽനിന്ന് […]
Read more

മോർച്ചറിയിൽ മൃതദേഹം അഴുകിയത്; ഫ്രീസറിന്റെ സാങ്കേതിക തകരാർ കാരണമെന്ന് റിപ്പോർട്ട്

ആലുവ: ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച സൗത്ത് എഴുപുന്ന സ്വദേശി സാബുവിന്റെ മൃതദേഹം ജീർണിച്ചതിന്റെ കാരണം ഫ്രീസറിന്റെ സാങ്കേതിക തകരാറാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോർജ് ഡിഎംഒയ്ക്കു റിപ്പോർട്ട് നൽകി. ഫ്രീസറിന്റെ സ്വിച്ച് ഓൺ ആക്കാത്തതാണ് പ്രശ്നകാരണമെന്നായിരുന്നു ആദ്യ നിഗമനം.സംഭവത്തിനു ശേഷം ടെക്ന‌ിഷ്യന്മാരെ വരുത്തി തകരാർ പരിഹരിച്ചതായും സൂപ്രണ്ട് പറഞ്ഞു. രാത്രി മൃതദേഹം വച്ച ശേഷം ഫ്രീസറിന്റെ സ്വിച്ച് ഓണാക്കിയതും രാവിലെ ഓഫാക്കിയതും മരിച്ച സാബുവിന്റെ ബന്ധുവിന്റെ സാന്നിധ്യത്തിലാണെന്നും ഡോ. സ്മിജി പറഞ്ഞു. അതേസമയം, ആശുപത്രി […]
Read more

ഉപഗ്രഹചിത്രങ്ങള്‍ ലോകത്തിനുമുന്നില്‍; പാകിസ്താന്റെ ‘നുണപ്രതിരോധം’ തകര്‍ത്ത് മലയാളി കമ്പനി

തിരുവനന്തപുരം: ഓപറേഷന്‍ സിന്ദൂറില്‍ പാകിസ്താന്‍പക്ഷത്ത് നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പംതന്നെ പ്രധാനമായിരുന്നു അവരുടെ നുണക്കഥകള്‍ തകര്‍ക്കുക എന്നത്. അതിനു സഹായിച്ച ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പുറത്തുവിട്ട സ്പേസ്ടെക് കമ്പനികളിലൊന്ന് മലയാളിയുടേതാണ്. നെയ്യാറ്റിൻകര സ്വദേശി ക്രിസ് നായർ നേതൃത്വം നൽകുന്ന കവാ (Kawa) സ്പേസ് ആണ് ഇന്ത്യൻ ആക്രമണങ്ങളുടെ വ്യാപ്തി തെളിയിച്ച ഉപഗ്രഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. ഇന്ത്യന്‍ ആക്രമണം നേരിട്ട പാക് കേന്ദ്രങ്ങളുടെ ഉപഗ്രഹചിത്രങ്ങള്‍ പല പ്രമുഖ ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമുകളും പുറത്തുവിട്ടെങ്കിലും പ്രതിരോധവിദഗ്ധര്‍ ഉള്‍പ്പെടെ അധികംപേരും […]
Read more

തലയുടെ രണ്ടാം വരവിന് താമസം; നിരാശയോടെ ആരാധകര്‍

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത് 2007 ൽ റിലീസിനെത്തിയ ചിത്രമാണ് ചോട്ടാ മുംബൈ. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏറെക്കാലമായി മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെടുന്ന റീ റിലീസുകളില്‍ ഒന്നാണ് ഈ ചിത്രം. മോഹന്‍ലാലിന്‍റെ വരുന്ന പിറന്നാള്‍ ദിനത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ പ്രചരിച്ചിരുന്നത്. അടുത്തിടെ ചിത്രത്തിന്‍റെ നിര്‍മ്മാതാവും നടനുമായ മണിയന്‍പിള്ള രാജുവും ഈ ഡേറ്റ് കണ്‍ഫേം ചെയ്‍തിരുന്നു. പിന്നീട് റീ റിലീസ് […]
Read more

പല സിനിമകളുടെയും ടോട്ടൽ കളക്ഷനേക്കാൾ കൂടുതലാണ്; ടൂറിസ്റ്റ് ഫാമിലിയുടെ ഫസ്റ്റ് ഡേ കളക്ഷൻ

ശശികുമാര്‍, സിമ്രാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷന്‍ ജിവിന്ത് സംവിധാനം ചെയ്ത കോമഡി എന്റര്‍ടൈയ്‌നര്‍ ചിത്രമാണ് ‘ടൂറിസ്റ്റ് ഫാമിലി’. മെയ് ഒന്നിന് റിലീസ് ചെയ്ത സിനിമ തിയേറ്ററുകളിൽ വലിയ വിജയമാണ് കൈവരിച്ചിരിക്കുന്നത്. ഈ വേളയിൽ സിനിമയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ചുകൊണ്ട് ശശികുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പല സിനിമകളുടെയും ടോട്ടൽ കളക്ഷനെക്കാൾ ഈ ചിത്രം ആദ്യദിനത്തിൽ വരുമാനമുണ്ടാക്കി എന്ന് ശശികുമാർ പറഞ്ഞു. എന്നാൽ ഈ സിനിമയുടെ വിജയം കൊണ്ട് താൻ ഒരിക്കലും പ്രതിഫലം […]
Read more

സഞ്ചാരികളെത്താതെ മനോഹരതീരങ്ങൾ; വൈപ്പിൻ ദ്വീപിലെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നില്ല

വൈപ്പിൻ: ടൂറിസ്റ്റ് സീസണിൽ വൈപ്പിനിലെ ബീച്ചുകൾ ജനത്തിരക്ക് കൊണ്ട് വീർപ്പു മുട്ടുമ്പോൾ അത്ര തന്നെ വിനോദസഞ്ചാര സാധ്യതകളുള്ള കായലോരങ്ങൾ വിജനമായികിടക്കുന്നു. നെടുങ്ങാട് ജെട്ടി പോലെ ഏതാനും കേന്ദ്രങ്ങളിൽ കേട്ടറിഞ്ഞ് വിദൂര സ്ഥലങ്ങളിൽ നിന്നു പോലും സന്ദർശകർ എത്തുമ്പോൾ മറ്റിടങ്ങളിൽ ആളനക്കം പോലുമില്ല. 20 കിലോമീറ്ററോളം നീളത്തിൽ മനോഹരമായ കായൽത്തീരം ദ്വീപിന് സ്വന്തമാണെങ്കിലും അവിടം കേന്ദ്രീകരിച്ച് വിഭാവനം ചെയ്ത പദ്ധതികൾ ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. നിരനിരയായി തെങ്ങുകളുള്ള ചെറുവരമ്പുകളോടെ വിശാലമായ ചെമ്മീൻ–നെൽപാടങ്ങളും വീരൻപുഴയുമെല്ലാം ചേർന്ന് ദ്വീപിന്റെ കിഴക്കൻ തീരത്ത് അപൂർവമായ […]
Read more

ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ഞാന്‍; വെളിപ്പെടുത്തി ധ്യാന്‍ ശ്രീനിവാസന്‍

മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന നിര്‍മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ആ തെറ്റ് ഇനിയും ആവര്‍ത്തിച്ചാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ലിസ്റ്റിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ‘ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍’ താനാണെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ലിസ്റ്റിന്റെ മാർക്കറ്റിങ് തന്ത്രമായിരുന്നു ഈ ആരോപണങ്ങളെന്നും ആ നടൻ താനാണോ എന്നു ചോദിച്ച് പലരും വിളിച്ചിരുന്നുവെന്നും ധ്യാൻ വെളിപ്പെടുത്തി. പ്രിൻസ് […]
Read more

കടലിൽ ഒളിഞ്ഞിരിക്കുന്നത് ഒരുലക്ഷത്തിലധികം പർവ്വതങ്ങൾ; നിർണായകമായി സ്വോട്ട് മാപ്പിംഗ്

കടൽ വെള്ളത്തിൽ മത്സ്യങ്ങളും മണലും കടൽ സസ്യങ്ങളും കടൽ ജന്തുക്കളും മാത്രമേ വസിക്കുന്നുള്ളൂ എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ, ഈ പുതിയ കണ്ടെത്തൽ നിങ്ങളെ അത്ഭുതപ്പെടുത്തും. കടലിനടിയിൽ ഒളിഞ്ഞിരിക്കുന്ന ഒരു ലക്ഷത്തിലധികം മലനിരകൾ കൂടി ഉണ്ടെണെന്നാണ് നാസയുടെ പുതിയ കണ്ടെത്തൽ. സമുദ്രത്തിനടിയിൽ ആയിരക്കണക്കിന് പർവ്വതങ്ങൾ ഉണ്ടെന്ന് കാണിക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഉയർന്ന റെസല്യൂഷനുള്ള ഭൂപടമാണ് നാസയിലെ ശാസ്ത്രജ്ഞർ തയ്യാറാക്കിയിട്ടുള്ളത്. അതിശയിപ്പിക്കുന്ന കാര്യം എന്താണെന്ന് വച്ചാൽ മുമ്പ് ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ലാത്ത പർവ്വതങ്ങളാണ് ഇവ എന്നതാണ്. സ്ക്രിപ്‍സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫിയിലെ […]
Read more

ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ അപകടത്തില്‍; മുന്നറിയിപ്പുമായി കേന്ദ്രം

ആപ്പിളിന്റെ ഐഒഎസ്, ഐപാഡ്ഒഎസ് സോഫ്‌റ്റ്വെയറുകളിലെ അപകടസാധ്യതകളെ കുറിച്ച് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം. ഈ സോഫ്റ്റ്‌വെയറുകളിലെ പോരായ്മകള്‍ ചൂഷണം ചെയ്ത് ഡേറ്റകള്‍ ചോര്‍ത്താനോ, ഉപകരണം പൂര്‍ണമായും ഉപയോഗശൂന്യമാക്കാനോ സാധിക്കുമെന്നാണ് കേന്ദ്ര൦ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണ് ഇതുസംബന്ധിച്ച് ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം പഴയതും പുതിയതുമായ മോഡലുകള്‍ക്ക് ഭീഷണിയുണ്ട്. 18.3 ന് മുമ്പുള്ള ഐഒഎസ് പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്ന […]
Read more

മോഹന്‍ലാലിനൊപ്പം സിനിമ: പ്രചാരണങ്ങളില്‍ യാതൊരു സത്യവുമില്ല-ഷാജി കൈലാസ്

മലയാള സിനിമയില്‍ ഒരു താരത്തിന്‍റെ അപ്കമിംഗ് പ്രോജക്റ്റുകളെക്കുറിച്ച് ഏറ്റവുമധികം സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടക്കുന്നത് മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ചാണ്. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ലാത്ത നിരവധി ചിത്രങ്ങളെക്കുറിച്ച് ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഏറ്റവും ഒടുവിലായി പുറത്തുവന്ന ഒന്നായിരുന്നു മോഹന്‍ലാലിനൊപ്പം വീണ്ടും ഷാജി കൈലാസ് ഒരുമിക്കുന്ന ചിത്രം വരുന്നതായി എക്സിലും മറ്റും പ്രചരിച്ചത്. തുടര്‍ന്ന് ഫേസ്ബുക്കിലെ ചില സിനിമാഗ്രൂപ്പുകളിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. ഇപ്പോഴിതാ ഇതില്‍ ഔദ്യോഗിക പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്. തന്റെ സംവിധാനത്തിൽ മോഹൻലാൽ […]
Read more
Advertisement
WhiteswanTV Footer