കോളറ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ 48-കാരന്‍ മരിച്ചു; രക്തപരിശോധനയിൽ കോളറ സാന്നിധ്യം
ആലപ്പുഴ: കോളറ ലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ ആശുപത്രിയിൽചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു.എടത്വാ തലവടി സ്വദേശി പി.ജി. രഘു (48) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1.30-ന് ആയിരുന്നു അന്ത്യം. രഘുവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നതായാണ് വിവരം. ഡ്രൈവറായി ജോലിചെയ്തിരുന്ന രഘുവിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് സ്ഥിതീകരിച്ചിട്ടില്ല. രക്തപരിശോധനയിൽ നേരത്തെ തന്നെ ഇദ്ദേഹത്തിന് കോളറ സ്ഥിരീകരിച്ചിരുന്നു. മലംപരിശോധനയുടെ ഫലംകൂടി ലഭിച്ചാലേ കോളറയാണെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കൂ. വെള്ളിയാഴ്ചയോടെ ഈ പരിശോധനാഫലം ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മൃതദേഹം നിലവിൽ തിരുവല്ല സ്വകാര്യ […]
Read more