Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

കേരളത്തിൽ വീണ്ടും അതിശക്തമായ മഴ; മെയ് 19, 20 തീയതികളിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മെയ് 19, 20 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 19ന് വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും 20ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം സജീവമായതോടെ അടുത്ത ആഴ്ച അവസനത്തോടെ […]
Read more

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചി: ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ച് അപകടത്തിൽപ്പെട്ട വീട്ടമ്മക്ക് ദാരുണാന്ത്യം. ഭർത്താവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിൻ്റെ ഭാര്യ മിഥിലയാണ് (32) മരിച്ചത്. ഭർത്താവ് ജിജിലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി അത്താണി കെഎസ്ഇബിക്ക് സമീപം കൈലാസ് വളവിൽ വച്ച് ഭർത്താവിനൊപ്പം സഞ്ചരിക്കുമ്പോൾ എയർപോർട്ടിലേക്ക് വരുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം സംഭവിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന സൂചന.
Read more

ഷഹബാസിന്റെ കൊലപാതകം; വിദ്യാർഥികളുടെ SSLC ഫലം തടഞ്ഞത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മിഷൻ

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞത് നിയമ വിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ. താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷാഫലം ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാർ ചെയ്തതും നിയമവിരുദ്ധമാണെന്നും ബാലാവകാശ കമ്മിഷൻ വ്യക്തമാക്കി. പരീക്ഷാ ഫലം തടഞ്ഞുവെക്കണമെങ്കിൽ […]
Read more

പ്രണവ് മോഹൻലാൽ ‘ഡീയസ് ഈറേ’; ഫസ്റ്റ് ലുക്ക് പുറത്ത്

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’. ഡീയസ് ഈറേയുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും […]
Read more

കൊല്ലത്ത് അരും കൊല; മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകന്‍ ജീവനൊടുക്കി

കൊല്ലം: മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി. തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത് (60), മകന്‍ ഷാന്‍ (33) എന്നിവരാണ് മരിച്ചത്. നസിയത്തിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. കൊലപാതകത്തിനും പിന്നാലെയുള്ള ജീവനൊടുക്കലിനും കാരണമെന്തെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നു. കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Read more

കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തി

എറണാകുള൦: പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി.ബന്ധുവിന്റെ അഞ്ചു വയസുള്ള കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നോവെന്നാണ് സംശയം. 50 ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടിയ പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തി. 50 ഗ്രാം കഞ്ചാവുമായാണ് പൊലീസ് ഇയാളെ ആദ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് ചോദ്യം ചെയ്യലിനിടെ ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. […]
Read more

ഉറ്റസുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളികളിലേക്ക്;ആര്യ സിബിൻ വിവാഹം

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ ഷോയിലൂടെ എല്ലാവര്ക്കും പരിചിതയായ ആളാണ് ആര്യ.നടിയും അവതാരകയും സംരംഭകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനും വിവാഹിതരാവുന്നു എന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സിബിനും ആര്യയും തന്നെയാണ് ഔദ്യോഗികമായി ഈ വാർത്ത പങ്കുവച്ചത്. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിൻ ബെഞ്ചമിൻ. ‘‘ഉറ്റസുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളികളിലേക്ക്..വളരെ പെട്ടെന്നെടുത്ത തീരുമാനത്തിനൊപ്പം ജീവിതം ഏറ്റവും അവിശ്വസനീയവും ഏറ്റവും മനോഹരവുമായ […]
Read more

സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടത്തില്‍ മുത്തമിട്ട് ബാഴ്‌സ; ഇത് ബാഴ്‌സയുടെ 28-ാമത് ലാലിഗ കിരീട൦

മഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടത്തില്‍ മുത്തമിട്ട് ബാഴ്‌സലോണ. വ്യാഴാഴ്ച എസ്പാന്യാളിനെ കീഴടക്കിയതോടെയാണ് ബാഴ്‌സലോണ ലീഗ് ജേതാക്കളായത്. ബാഴ്‌സയുടെ 28-ാമത് ലാലിഗ കിരീടമാണിത്. വ്യാഴാഴ്ച എസ്പാന്യോളിനെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് കറ്റാലന്‍ ടീം കീഴടക്കിയത്. രണ്ടുഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ലമീന്‍ യമാലും ഫെര്‍മിന്‍ ലോപ്പസും ബാഴ്‌സയ്ക്കായി വലകുലുക്കി. അതോടെ ജയവും കിരീടവും ടീം സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായെങ്കിലും ലാലിഗ കിരീടം തിരിച്ചുപിടിക്കാനായത് ഹാന്‍സി ഫ്‌ളിക്കിനും സംഘത്തിനും നേട്ടമാണ്. 36 മത്സരങ്ങളില്‍ നിന്ന് 85 […]
Read more

ഹജ് തീർഥാടനത്തിന് ഇന്നു തുടക്കം; ആദ്യ വിമാനം വൈകിട്ട് 5.50 ന്

കൊച്ചി: കൊച്ചിയിൽ നിന്ന് ഹജ് തീർഥാടനത്തിന് ഇന്നു തുടക്കം. ഹജ് ക്യാംപ് ഇന്നലെ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഹജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായിരുന്നു. ആദ്യ വിമാനം ഇന്ന് വൈകിട്ട് മന്ത്രി വി.അബ്ദു റഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്യും. ‍ഇന്ന് രണ്ട് സർവീസുകളുണ്ട്. ആദ്യ വിമാനം വൈകിട്ട് 5.50നും രണ്ടാമത്തെ വിമാനം രാത്രി 8.20നും പുറപ്പെടും. ക്യാംപ് ഉദ്ഘാടന വേളയിൽ നടന്ന പ്രാർഥനയ്ക്ക് സയ്യിദ് അലി ബാഫഖി നേതൃത്വം നൽകി. […]
Read more

ലൈംഗികാതിക്രമം; കാന്‍ ചലച്ചിത്രമേളയ്ക്കിടെ എക്‌സിക്യൂട്ടീവിന് സസ്‌പെന്‍ഷന്‍

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ചലച്ചിത്രോത്സവങ്ങളിലൊന്നാണ് കാന്‍ ചലച്ചിത്രമേള. ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തെത്തുടർന്ന് കാൻ ചലച്ചിത്രമേളയിലെ എക്സിക്യൂട്ടീവിനെ സംഘാടകർ സസ്പെൻഡ് ചെയ്തു. ചലച്ചിത്രമേളയ്ക്കൊപ്പം നിരന്തരമായി നടക്കുന്ന ഒരു പരിപാടിയുടെ വൈസ് പ്രസിഡന്റിനെയാണ് സസ്പെൻഡ് ചെയ്തത്. കാൻ ചലച്ചിത്രമേളയിൽവെച്ച് എക്സിക്യൂട്ടീവ് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു യുവതിയുടെ ആരോപണം. മൂന്ന് മുൻ പങ്കാളികൾ ബലാത്സംഗ ആരോപണം ഉന്നയിച്ചതിനെത്തുടർന്ന്, പാം ഡി ഓറിനായുള്ള മത്സരത്തിലുണ്ടായിരുന്ന ഒരു സിനിമയുടെ വ്യാഴാഴ്ചത്തെ പ്രീമിയറിൽ നിന്ന് ഒരു ഫ്രഞ്ച് നടനെ വിലക്കിയ അതേ സമയത്താണ് മറ്റൊരു ലൈം​ഗികാതിക്രമ […]
Read more
Advertisement
WhiteswanTV Footer