Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

റോഡ് വികസനത്തിൽ അനാസ്ഥ; വായ് മൂടിക്കെട്ടി പ്രതിഷേധ൦

മുവാറ്റുപുഴ: നഗര റോഡ് വികസനത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള അനാസ്ഥയ്ക്കും മെല്ലെപ്പോക്കിനും എതിരെ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു. 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച് റോഡ് പൊളിച്ചും കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയും നിർമാണം ആരംഭിച്ച വികസന പ്രവർത്തനങ്ങൾ 30 ദിവസം പിന്നിട്ടിട്ടും കാര്യമായ പുരോഗമനം ഉണ്ടായിട്ടില്ല. നഗരത്തിലെ ആശുപത്രികളും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. റോഡ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനോ കൃത്യമായ നിരീക്ഷണ വിലയിരുത്തലുകൾ […]
Read more

ഇത്തിരി കുഞ്ഞനെങ്കിലും; ഗുണത്തിൽ കേമൻ

ആപ്പിളും ഓറഞ്ചും മുന്തിരിയും എല്ലാം വിലകൊടുത്ത് വാങ്ങുന്ന നമ്മൾ നാട്ടുപഴങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. അവ നൽകുന്ന ആരോഗ്യ ഗുണങ്ങളെ പലപ്പോഴും അറിയാതെ പോകുന്നു. കേരളത്തിൽ സുലഭമായി ലഭിക്കുന്നതും ഔഷധഗുണങ്ങൾ ഏറെയുള്ളതുമായ മൾബറി പഴങ്ങൾക്ക് പലപ്പോഴും വലിയ ശ്രദ്ധ ലഭിക്കാറില്ല. പരമ്പരാ​ഗതമായി പട്ടുനൂൽ ഉത്പാദിപ്പിക്കുന്നവരുടെ പ്രധാന ആശ്രയമാണ് മൾബറി കൃഷി. പട്ടുനൂൽ പുഴുവിന്റെ പ്രധാന ഭക്ഷണം മൾബറി ചെടിയുടെ ഇലകളായതിനാൽ ഇവ പട്ടുനൂൽ ചെടി എന്നും അറിയപ്പെടാറുണ്ട്. മൾബറിയുടെ ഇലക്കും പഴത്തിനും ഗുണങ്ങൾ ഉണ്ട്. സൗത്ത് ഏഷ്യ, ചൈന […]
Read more

അടിച്ചമർത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ നരിവേട്ട പ്രേരിപ്പിക്കും’: ടൊവിനോ തോമസ്

എബിൻ ജോസഫ് തിരക്കഥയെഴുതി അനുരാജ് മനോഹർ സംവിധാനം ചെയ്‌തു ടോവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. തന്റെ പുതിയ ചിത്രമായ നരിവേട്ട പറയുന്നത് വളരെ പ്രാധാന്യമുള്ള വിഷയം തന്നെയാണെന്ന് നടന്‍ ടൊവിനോ തോമസ്. നരിവേട്ട സംസാരിക്കുന്ന വിഷയങ്ങൾ കാണുകയും ചിന്തിക്കുകയും മനസിലാക്കുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യേണ്ടത് സാധാരണ ജനങ്ങളാണെന്ന് ടൊവിനോ തോമസ്. നരിവേട്ടയുടെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളെ കണ്ടു സംസാരിക്കവെയായിരുന്നു ടൊവിനോ. നരിവേട്ട മെയ് 23ന് തിയേറ്ററുകളിലെത്തും. ‘സാധരണ ജനങ്ങളാണ് ഇവിടെ സർക്കാരിനെ ഉണ്ടാക്കുന്നത്. […]
Read more

താമരക്കുളം മേഖലയിലെ ജലക്ഷാമം; ഭൂഗർഭജല ജില്ലാ ഓഫിസ് ഉപരോധിച്ചു

കൊല്ലം: താമരക്കുളം മേഖലയിലെ ജലക്ഷാമത്തിനു പരിഹാരം കാണാനായി ഉപരോധം സംഘടിപ്പിച്ചു. ബിജെപിയുടെ നേതൃത്വത്തിൽ കുടങ്ങളേന്തിയെത്തിയ അമ്മമാരാണ് ഭൂഗർഭജല ജില്ലാ ഓഫിസ് ഉപരോധിച്ചത്. ഓഫിസർ ഇൻചാർജ് ശ്രീകുമാറിനെ തടഞ്ഞുവച്ചു. യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം പ്രതിഷേധത്തിന് നേതൃത്വം നൽകി.നഗരത്തിൽ കുടിവെള്ള വിതരണത്തിനായി ഉപയോഗിച്ചു കൊണ്ടിരുന്ന ബോട്ട്കോ പമ്പ് ഹൗസിലെ കുഴൽക്കിണർ തകരാറിൽ ആയതിനെ തുടർന്ന് കഴിഞ്ഞ 9 മാസക്കാലമായി താമരക്കുളത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. ഫെബ്രുവരിയിൽ പുതിയ കുഴൽക്കിണർ നിർമാണം ആരംഭിച്ചതെങ്കിലും അശാസ്ത്രീയ നിർമാണത്തിൽ വീണ്ടും […]
Read more

അകത്തുകയറിയത് കൂടിന്‍റെ വാതില്‍ തകർത്ത്; ഗര്‍ഭിണികളായ ആടുൾപ്പെടെ മൂന്നെണ്ണം ചത്ത നിലയിൽ

കോഴിക്കോട്: തെരുവുനായകളുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ ചത്ത നിലയില്‍. വടകര വില്യാപ്പള്ളി മംഗലോറമല വ്യവസായ എസ്‌റ്റേറ്റിന് സമീപത്താണ് സംഭവം. വാറോള്ള മലയില്‍ മാതുവിന്‍റെ വീട്ടിലെ ആടുകളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്. കൂടിന്‍റെ വാതില്‍ തകര്‍ത്താണ് നായകൾ അകത്തുകയറിയത്. ആക്രമണത്തില്‍ രണ്ട് ഗര്‍ഭിണികളായ ആടുകളും ഒരു ആട്ടിന്‍ കുട്ടിയുമാണ് ചത്തത്. മാതുവിന്‍റെ മകന്‍ ബാബു രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മംഗലോറമല ഗവ. ഐടിഐ കെട്ടിടത്തിന്റെ പരിസരത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. […]
Read more

‘അനാമിക’യെ രക്തരക്ഷസ് ആക്കി; രോമാഞ്ചം ഹിന്ദി റീമേക്ക് ട്രെയിലർ എത്തി

സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. ‘ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി റീമേക് റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയിലർ എത്തി. ‘കപ്കപി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംഗീത് ശിവനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബ്രാവോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അർജുൻ അശോകൻ […]
Read more

വില 3.25 ലക്ഷം; വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ 50 കിമീ ഓടാം

രാജ്യത്ത് ഇലക്ട്രിക് കാറുകളോടെ ഡിമാൻഡ് വർദ്ധിച്ചുവരികയാണ്. ഇതിനിടെ വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ 50 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് കാർ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറാണിത്. ഫുൾ ചാർജ്ജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. പൂനെയിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനി നിർമ്മിച്ച വായ്‌വേ ഇവാ എന്ന കാറാണിത്. ഈ കാറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. താമസിയാതെ ഈ ചെറുതും വിലകുറഞ്ഞതുമായ ഇലക്ട്രിക് കാർ […]
Read more

റാപ്പ് ഗാനത്തിനിടെ തിരുപ്പതി ഭക്തി ഗാന വരികള്‍; നീക്കിയില്ലെങ്കില്‍ 100 കോടി നഷ്ടപരിഹാര൦

സന്താനം നായകനായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന തമിഴ് ചിത്രമാണ് ഡെവിള്‍സ് ഡബിള്‍ നെക്സ്റ്റ് ലെവല്‍ (ഡിഡി നെക്സ്റ്റ് ലെവല്‍). ദില്ലുക്കു ദുഡ്ഡു ഫിലിം സിരീസിലെ നാലാമത്തെ ചിത്രവും 2023 ല്‍ പുറത്തിറങ്ങിയ ഡിഡി റിട്ടേണ്‍സിന്‍റെ സീക്വലുമാണ് ഈ ചിത്രം. ഈ മാസം 16 ആണ് ചിത്രത്തിന്‍റെ റിലീസ്. എന്നാല്‍ റിലീസിന് തൊട്ടുമുന്‍പ് ഒരു വിവാദത്തില്‍ പെട്ടിരിക്കുകയാണ് ചിത്രം. ചിത്രത്തിലെ ഒരു റാപ്പ് ഗാനത്തിനിടെ ഉപയോഗിച്ചിരിക്കുന്ന ഭക്തിഗാന വരികള്‍ നീക്കണമെന്നും അല്ലാത്തപക്ഷം നിര്‍മ്മാതാക്കളില്‍ നിന്ന് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് […]
Read more

കുത്തനെ വീണ് സ്വർണവില; പവന് 70,000ത്തിൽ താഴെ

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 195 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ​ഗ്രാം സ്വർണത്തിന്റെ വില 8610 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 1560 രൂപയുടെ കുറവുണ്ടായി. 68,880 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ഇന്നലെ പവന് 320 രൂപ വർധിച്ചിരുന്നു. എന്നാൽ അതിന് മുൻപ് 2,280 രൂപയാണ് രണ്ട് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത്. ഇന്നത്തെ വിലയിടിവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ […]
Read more

അധിക സുരക്ഷയുള്ള ഇ–പാസ്‌പോര്‍ട്ട് ഇന്ത്യയിലും; ‌എങ്ങനെ അപേക്ഷിക്കാം?

പാസ്‌പോര്‍ട്ടുകളുടെ ആധുനിക രൂപമായ ഇ–പാസ്‌പോര്‍ട്ട് പുറത്തിറക്കി ഇന്ത്യ. പുതു തലമുറ സൗകര്യങ്ങളും അധിക സുരക്ഷയും ഇ–പാസ്‌പോര്‍ട്ടുകളിലുണ്ടാവും. എന്താണ് സാധാരണ പാസ്‌പോര്‍ട്ടും ഇ–പാസ്‌പോര്‍ട്ടും തമ്മിലുള്ള വ്യത്യാസം? ഇ–പാസ്‌പോര്‍ട്ടിനായി എങ്ങനെ അപേക്ഷിക്കാം? എവിടെ നിന്നാണ് ഇ–പാസ്‌പോര്‍ട്ട് ലഭിക്കുക? നിലവില്‍ ജമ്മു, ഗോവ, നാഗ്പൂര്‍, ഷിംല, ഭുവനേശ്വര്‍, ഡല്‍ഹി, റാഞ്ചി, സൂറത്ത്, ഹൈദരാബാദ്, ചെന്നൈ, ജയ്പൂര്‍, അമൃത്സര്‍, റായ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നു മാത്രമാണ് ഇ പാസ്‌പോര്‍ട്ടുകള്‍ ലഭിക്കുകയെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. സമീപഭാവിയില്‍ രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നിന്നും ഇ–പാസ്‌പോര്‍ട്ട് […]
Read more
Advertisement
WhiteswanTV Footer