Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

കാണാതായ വീട്ടമ്മയുടെ മൃതദേഹം പാറക്കുളത്തിൽ; ആത്മഹത്യയെന്ന് നി​ഗമനം

കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ പാറകുളത്തിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. മാടപ്പള്ളി നടയ്ക്കപ്പാടം സ്വദേശി ജാൻസി കുഞ്ഞുമോൻ(50) ആണ് മരിച്ചത്. ഇന്നലെ മുതൽ ജാൻസിയേ കാണാനില്ലായിരുന്നു. ഭർത്താവ് കുഞ്ഞുമോൻ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. പാറകുളത്തിന് സമീപത്തെക്ക് ജാൻസി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. തൃക്കൊടിത്താനം പൊലീസും ചങ്ങനാശേരി ഫയർ ഫോഴ്സും സ്ഥലത്തെത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് […]
Read more

നരഭോജി കടുവയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു; കടുവ സൈലന്‍റ് വാലിയിൽ നിന്നുള്ളത്

മലപ്പുറം: കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആറാം ദിവസവും തുടരുന്നു. നരഭോജി കടുവയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഗഫൂറിനെ ആക്രമിച്ച സ്ഥലത്തുതന്നെയാണ് കടുവയെ കണ്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗഫൂറിനെ കടുവ കടിച്ച് കൊല്ലുകയായിരുന്നു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഈ കടുവ സൈലന്‍റ് വാലിയില്‍ നിന്നുള്ളതാണെന്നും വനം വകുപ്പിൻ്റെ ഡാറ്റ ലിസ്റ്റിലുള്ളതാണെന്നും ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയ വ്യക്തമാക്കി. ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള […]
Read more

പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളോട് മോശമായ പെരുമാറ്റം; അധ്യാപകൻ അറസ്റ്റിൽ

ഡെറാഡൂൺ: അടഞ്ഞ ക്ലാസ് മുറിയിൽ പരീക്ഷ നടക്കുന്നതിനിടെ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. സർക്കാർ കോളേജിലെ 13 വിദ്യാർത്ഥികളോട് ലൈംഗികച്ചുവയോടെ പെരുമാറിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡോ. അബ്ദുൾ അലീം അൻസാരി ബിഎസ്സി പ്രാക്ടിക്കൽ പരീക്ഷയുടെ വൈവ സമയത്ത് വിദ്യാർത്ഥിനികളെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചുവെന്ന് ഒരു വിദ്യാർത്ഥിനി നൽകിയ പരാതിപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. അൻസാരി ഒരു വിദ്യാർത്ഥിനിയുടെ കൈപ്പത്തിയിൽ തന്റെ മൊബൈൽ നമ്പർ എഴുതി നൽകിയതായും, വീട്ടിലെത്തിയ ശേഷം രാത്രി തന്നെ വിളിക്കാൻ […]
Read more

പാമ്പ് കടിയേറ്റ് അഥിതി തൊഴിലാളി മരിച്ചു; സംഭവം കോവളത്ത്

തിരുവനന്തപുരം: കോവളത്ത് വാടക വീട്ടിൽ വെച്ച് അതിഥി തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. ബംഗാൾ സ്വദേശി അലോക് ദാസ്(35) ആണ് മരിച്ചത്. കോവളം ജഗ്ഷന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് അലോക് ദാസ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി വീടിന് പുറത്തിറങ്ങി തിരികെ കയറുന്നതിനിടെയാണ് ഇയാളെ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ അലോക് ദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കോവളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അവിവാഹിതനാണ് അലോക് […]
Read more

‘ബ്രോമാൻസ്’ ട്രോളുകളിൽ മാത്യു തോമസ്; കുറച്ചുകൂടി വൃത്തിയായി ചെയ്യാമായിരുന്നു

ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ യുവ താര നിര അണിനിരന്ന ചിത്രമായിരുന്നു ബ്രോമാൻസ്. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതൽ സിനിമ ഒടിടി സ്ട്രീമിങ് ആരംഭിച്ചതിനു പിന്നാലെ മാത്യു തോമസ് അവതരിപ്പിച്ച ബിന്റോ എന്ന കഥാപാത്രത്തിന് വലിയ വിമർശനങ്ങൾ നേരിടുകയുമുണ്ടായി. ഈ […]
Read more

മലയാള മണ്ണിലേക്ക് ഉണ്ണിയേട്ടന് സ്വാഗതം; ആവേശത്തോടെ മലയാളികൾ

പാട്ടുപാടിയും നൃത്തം ചെയ്തും മലയാള മനസുകൾ കീഴടക്കിയ സോഷ്യൽ മീഡിയ താരമാണ് കിലി പോൾ അഥവാ നമ്മുടെ സ്വന്തം ഉണ്ണിയേട്ടൻ. ഭാഷയ്ക്കും ദേശത്തിനും അതിർവരമ്പുകളില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതായിരുന്നു കിലി പോളിന്റെ ഒരോ സോഷ്യൽ മീഡിയാ പോസ്റ്റുകളും. മലയാള ​ഗാനങ്ങളും, സംഭാഷണ ശകലങ്ങളുമുൾപ്പെടെ ഇന്ത്യൻ ഭാഷകളിലാണ് താരം കൂടുതലായും വീഡിയോകൾ ചെയ്യാറുള്ളത്. അദ്ദേഹത്തിന്റെ ഓരോ വീഡിയോക്ക് താഴെ എത്തുന്ന കമ്മന്റുകളിൽ കൂടുതലും ഉണ്ണിയേട്ടൻ കേരളത്തിലേക്ക് വരണം എന്നാണ്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട കേരളത്തെയും മലയാളികളെയും കാണാൻ ഉണ്ണിയേട്ടൻ […]
Read more

ഭക്ഷ്യ വകുപ്പിന്റ ജനകീയ മുന്നേറ്റം; 1959 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ ഇത് വരെ 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന സ‍‌‍‌‌‌‌ർക്കാ‍‌ർ. റേഷൻ വിതരണത്തിന് പുറമെ മിനി ബാങ്കിംഗ് സേവനങ്ങൾ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, കൃഷി-വ്യവസായ വകുപ്പുകൾക്ക് കീഴിലെ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം കെ-സ്റ്റോറുകളിൽ ലഭ്യമാണ്. സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതിയെന്നും കേരള ‌സർക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Read more

ആരാധകരെ പറ്റിച്ചോ?; നിയമനടപടിക്കൊരുങ്ങി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ

തിരുവനന്തപുരം: ലിയോണൽ മെസി കേരള സന്ദർശനം ഒഴിവാക്കിയതിൽ നിയമ നടപടിക്കൊരുങ്ങി അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും നടപടിക്കൊരുങ്ങുന്നത്. കരാർ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിയമനടപടി. ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെയാഴ്ചകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു. 2011ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് […]
Read more

മിന്നലേറ്റ് വീട്ടമ്മ മരിച്ചു; പരുക്കേറ്റ ഭർത്താവ് ചികിത്സയിൽ

എറണാകുളം: എറണാകുളത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കളമശ്ശേരി കരിപ്പാശേരി മുകളിൽ വെളുത്തേടത്ത് വീട്ടിൽ ലൈല(50) ആണ് മരിച്ചത്. ഭർത്താവ് അബ്ബാസുമൊത്ത് കല്യാണ ചടങ്ങിന് പോയി തിരിച്ചു വരവെയാണ് ഇടിമിന്നലേറ്റത്. 11 മണിയോടെ ഉണ്ടായ ഇടിമിന്നലിലാണ് ലൈല മരിച്ചത്. ഇടിമിന്നലിൽ പരിക്കേറ്റ ലൈലയുടെ ഭർത്താവ് അബ്ബാസിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലൈലയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Read more

വ്യൂപോയിന്റിൽ നിന്ന് 70 അടി താഴ്ചയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി; അപകടംപുലർച്ചെ 3.45 ന്

ഇടുക്കി: ശനിയാഴ്ച പുലർച്ചെ വണ്ണപ്പുറം കോട്ടപ്പാറ വ്യൂപോയിന്റിൽ നിന്ന് 70 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ 23 വയസ്സുള്ള യുവാവിനെ തൊടുപുഴ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. വണ്ണപ്പുറം അരക്കത്തോട്ടം സ്വദേശിയായ സാംസൺ ജോർജിനെയാണ് രക്ഷപ്പെടുത്തിയത്.സാംസൺ എന്നയാൾ രണ്ട് സുഹൃത്തുക്കളോടൊപ്പം വ്യൂപോയിന്റ് സന്ദർശിക്കുന്നതിനിടെ പുലർച്ചെ 3.30 ഓടെ വഴുതി വീണു. സുഹൃത്തുക്കൾ ഉടൻ തന്നെ വണ്ണപ്പുറം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. പുലർച്ചെ 3.45 ഓടെ തൊടുപുഴ ഫയർഫോഴ്‌സിൽ നിന്നുള്ള ഒരു സംഘം […]
Read more
Advertisement
WhiteswanTV Footer