Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

റിമ കല്ലിങ്കൽ നായികയായെത്തുന്ന തിയേറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി; ചിത്രത്തിലെ പുള്ളുവൻ പാട്ട് പുറത്ത്

റിമ കല്ലിങ്കൽ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘തിയേറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി’ റിലീസിനൊരുങ്ങുകയാണ്. സജിൻ ബാബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിന് റിമയ്ക്ക് ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുള്ളുവന്‍പാട്ട് എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സയീദ് അബ്ബാസ് സംഗീതം ഒരുക്കിയ പാട്ടിനു വരികള്‍ എഴുതിയത് മോഹനന്‍ പുള്ളുവനാണ്. പാര്‍വതി ദേവി, ശബരിനാഥ്, രാമചന്ദ്രന്‍, നാരായണന്‍ എന്നിവരാണ് ആലപിച്ചത്. ഒക്ടോബർ 16-നാണ് തിയേറ്റർ ദി […]
Read more

ഒരു യുഗം അവസാനിക്കുന്നു; എംടിവിയുടെ 5 ഐക്കണിക് സംഗീത ചാനലുകൾ അടച്ചുപൂട്ടുന്നു

നാല് പതിറ്റാണ്ടുകളോളം സംഗീതലോകത്തെയും യുവസംസ്കാരത്തെയും അടക്കിഭരിച്ച എംടിവി അതിന്റെ അഞ്ച് സംഗീത ചാനലുകൾക്ക് താഴിടുന്നു. യൂട്യൂബും, സ്പോട്ട്ഫൈ, ടിക് ടോക്കുമെല്ലാം ആളുകൾക്കിടയിൽ തരംഗമായതോടെയാണ് കാഴ്ചക്കാർ ടിവി വിട്ടതാണ് സംഗീത ചാനലുകൾക്ക് തിരിച്ചടിയായത്. 2025 ഡിസംബർ 31-ഓടെ എംടിവി മ്യൂസിക്, എംടിവി 80സ്, എംടിവി 90സ്, ക്ലബ് എംടിവി, എംടിവി ലൈവ് എന്നി ചാനലുകൾ സ്ഥിരമായുള്ള സംപ്രേഷണം നിർത്തുമെന്ന് മാതൃകമ്പനിയായ പാരാമൗണ്ട് ഗ്ലോബൽ അറിയിച്ചു. ഇതോടെ, സംഗീത പ്രേമികൾക്ക് അവരുടെ പ്രിയപ്പെട്ട റെട്രോ ഹിറ്റുകളും, തത്സമയ കച്ചേരികളും, ക്ലാസിക് […]
Read more

ലോകയ്ക്ക് ശേഷം വീണ്ടും ജേക്സ് ബിജോയ് മാജിക്ക്; ‘പാതിരാത്രി’യിലെ ‘നിലഗമനം’ പുറത്തിറങ്ങി

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി. തുടരും, ലോക എന്നീ ഇൻഡസ്ടറി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് “പാതിരാത്രി”. ചിന്മയി ശ്രീപദ ആലപിച്ച നിലഗമനം.. എന്ന പ്രോമോ ഗാനമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. സിനിമയുടെ ജോണറിന് ചേർന്ന് നിൽക്കുന്ന വിധമാണ് ഗാനം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ‘പാതിരാത്രി’ […]
Read more

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി ‘പെറ്റ് ഡിറ്റക്ടീവ്’; ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് പ്രദര്ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെൻസർ ബോർഡിൽ നിന്നും മികച്ച റിപ്പോർട്ടാണ് സിനിമയ്ക്ക് കിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ “പെറ്റ് ഡിറ്റക്ടീവ്” ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. എല്ലാതരം പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്ന ഒരു അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി […]
Read more

ഹൃത്വിക് റോഷന് ഒപ്പം ബോളിവുഡിൽ തിളങ്ങാൻ പാർവതി തിരുവോത്ത്

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് പാർവതി തിരുവോത്ത്. ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് ഒട്ടനവധി സിനിമകളിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ ആളാണ് പാർവതി. തന്റേതായ നിലപാടുകൾ തുറന്നുപറയാൻ ഒരുമടിയും കാണിക്കാത്ത പാർവതിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം ഉള്ളൊഴുക്കാണ്. പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം നാഷണൽ അവാർഡിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ബോളിവുഡിൽ തിളങ്ങാനുള്ള ഒരുക്കത്തിലാണ് പാർവതി തിരുവോത്ത്. പാർവതിയുടെ കരിയറിലെ ഏറ്റവും വലിയ അവസരമെന്ന് വിശേഷിപ്പിക്കാവുന്ന വെബ് സീരീസിന്റെ […]
Read more

വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം പുനലൂരിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പിറവന്തൂർ അലിമുക്ക് സ്വദേശി അനീഷ് (42) ആണ് മരിച്ചത്. പിറവന്തൂർ കുരിയോട്ടുമല ഫാമിലെ ജോലിക്കാരനായിരുന്നു. ഫാമിനുള്ളിൽ കാട് വെട്ടുന്നതിനിടെയാണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
Read more

തിയറ്ററിലെത്തി 32-ാം ദിനം മിറാഷ് ഒടിടിയിലേക്ക്

മികച്ച ത്രില്ലർ സിനിമകളുടെ സംവിധായകൻ. ജീത്തു ജോസഫിന് ഈ വിശേഷം ഒരു അതിശയോക്തിയല്ല. ദൃശ്യം മുതൽ തുടങ്ങിയ ജീത്തു ജോസഫിന്റെ ത്രില്ലർ പടങ്ങൾക്ക് ആരാധകരും ഏറെയാണ്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് മിറാഷ്. ആസിഫ് അലിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരു മികച്ച ത്രില്ലർ സിനിമാനുഭവം ആയിരുന്നു. പേര് പോലെ ചുറ്റുമുള്ള മനുഷ്യർ മരീചികയാണെന്ന തോന്നൽ പ്രേക്ഷക മനസിൽ സമ്മാനിച്ച ചിത്രം ഇതാ ഒടിടിയിലേക്ക് എത്തുകയാണ്. സോണി […]
Read more

ക്ഷേത്രത്തിൽ വിലക്ക് മോഷണം പോയ സംഭവ൦; പ്രതി പിടിയിൽ

ആലപ്പുഴ: ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ ചന്ദനക്കാവിന് കിഴക്കുവശമുള്ള അണ്ണാവി ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷ്ടിച്ച കേസിൽ പഴവീട് ഹൗസിങ് കോളനി വാർഡിൽ പ്ലാംപറമ്പ് വീട്ടിൽ 63 വയസ്സുള്ള രമേഷ് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് നിത്യവും ഉപയോഗിച്ചിരുന്ന നിലവിളക്കുകൾ കാണാതായതായി കണ്ടെത്തിയത്. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച് ഒ റെജിരാജ് വിഡിയെ വിവരം […]
Read more

നെന്മാറ സജിത കൊലക്കേസ്; കൊടും കുറ്റവാളി ചെന്താമര കുറ്റക്കാരൻ, ശിക്ഷാവിധി വ്യാഴാഴ്ച

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാളായിരിക്കും കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. വിധി കേള്‍ക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തിയിരുന്നു. രാവിലെ 10.45ഓടെ തന്നെ പ്രതിയായ ചെന്താമരയെയും കോടതിയിലെത്തിച്ചിരുന്നു. പ്രതി പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നുമാണ് നേരത്തെ അതുല്യയും അഖിലയും പ്രതികരിച്ചത്. സജിത […]
Read more

കാൽ വഴുതി കിണറ്റിൽ വീണ യുവാവിനെ ഫയർഫോസ് രക്ഷപ്പെടുത്തി

കണ്ണൂർ: പൂച്ചയെ രക്ഷിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കണ്ണൂർ ഉളിക്കൽ മണിക്കടവിലാണ് സംഭവം നടന്നത്. മണിക്കടവ് സ്വദേശി ജിബിൻ ആണ് കിണറ്റിൽ വീണത്. പൂച്ചയെ രക്ഷപ്പെടുത്തി പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് ജിബിനെ പുറത്തെടുത്തത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix