Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

ബ്രഹ്മാണ്ഡ ദൃശ്യ വിസ്മയ൦ തീർക്കാൻ പ്രഭാസിന്‍റെ ഹൊറർ- ഫാന്‍റസി ചിത്രം രാജസാബ്; കണ്ണഞ്ചിപ്പിക്കുന്ന ട്രെയ്‌ലർ പുറത്ത്

കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബി’ന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലർ പുറത്ത്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്തുന്നതെന്ന് അടിവരയിടുന്നതാണ് ട്രെയിലർ. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ട്രെയിലറിലെ ഹൈലൈറ്റ്. അതോടൊപ്പം […]
Read more

കരൂർ ദുരന്ത൦; ഒളിവിൽ കഴിയുന്നതിനിടെ ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ

ചെന്നൈ: വിജയ്‍യുടെ കരൂർ റാലിയിലുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്നാട് പൊലീസ്. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെയാണ് മതിയഴകൻ അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടിവികെ ജനറൽ സെക്രട്ടറി ആനന്ദിനെയും രാത്രി തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. കേസിൽ വിജയ്‌യെ പ്രതിസ്ഥാനത്തുനിർത്തി ഭാരവാ​ഹികളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ്. അതേസമയം, ടിവികെ സ്ഥാപക നേതാവും […]
Read more

‘ദൃശ്യം ടേബിൾ ട്രിലജി’; ചർച്ചയായി ജീത്തു ജോസഫിന്റെ പോസ്റ്റ്

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തറിങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദൃശ്യം 3’. തൊടുപുഴയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് ഭാഗത്തിന്റെ മികച്ച വിജയത്തിന് ശേഷം ജീത്തു ജോസഫ് ചിത്രത്തിൽ ജോർജ്കുട്ടിയായി വീണ്ടും മോഹൻലാൽ എത്തുമ്പോൾ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ സിനിമയിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ജോർജ്കുട്ടിയും കുടുംബവും വീട്ടിലെ ഡൈനിങ് ടേബിളിലിരുന്നുകൊണ്ട് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലെയും ചിത്രങ്ങളുടെ കൂടെയാണ് പുതിയത് […]
Read more

കോടതിയിൽ പരാതികളില്ലാതെ കൈ കൊടുത്ത് പിരിഞ്ഞ് ജി വി പ്രകാശും സൈന്ധവിയും

കഴിഞ്ഞ വർഷമായിരുന്നു സംഗീത സംവിധായകനും ഗായകനും നടനുമായ ജി വി പ്രകാശും ഗായിക സൈന്ധവിയും വിവാഹബന്ധം വേർപിരിയാൻ പോകുകയാണെന്ന വിവരം ഇരുവരും അനൗൺസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പരാതികളും പരിഭവങ്ങളുമില്ലാതെ ചെന്നൈ കുടുംബ കോടതിയിൽ പരസ്പര ധാരണയോടെയാണ് രണ്ടുപേരും പിരിഞ്ഞത്. ഇരുവരും കോടതിയ്ക്ക് മുന്നിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായതോടെ ഇങ്ങനെ പരസ്പര ബഹുമാനത്തോടെ വേർപിരിയണമെന്ന് വീഡിയോയ്ക്ക് താഴെ കമന്റ് സെക്ഷനിൽ നിറഞ്ഞു നിൽക്കുന്ന അഭിപ്രായം.നീണ്ട വർഷത്തെ ദാമ്പത്യം അവർ ഇങ്ങനെ അവസാനിക്കുമ്പോൾ വേദന ഉണ്ടായിരിക്കും, അഞ്ച് […]
Read more

കെട്ടിടത്തിനു മുകളിൽകയറി ആത്മഹത്യാക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ബീച്ച് പരിസരത്തെ കെട്ടിടത്തിനു മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. ലൈറ്റ് ഹൗസിന് സമീപമുള്ള മർച്ചന്റ് നേവി ക്ലബ് കെട്ടിടത്തിന് മുകളിൽ കയറിയായിരുന്നു ആത്മഹത്യാഭീഷണി. ഒടുവിൽ, പോലീസും ഫയർഫോഴ്സും ചേർന്ന് ഒരു മണിക്കൂറോളം നീണ്ട അനുനയ ശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെയിറക്കിയത്. ഒടുമ്പ്ര സ്വദേശിയായ റോഷനാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവങ്ങളുടെ തുടക്കം. വായിൽ കുപ്പിച്ചില്ലുമായാണ് റോഷൻ കെട്ടിടത്തിന് മുകളിൽ നിലയുറപ്പിച്ചത്. വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ചിലർ തന്നെ മർദ്ദിച്ചെന്നും ഇവർക്കെതിരെ പോലീസ് […]
Read more

ഹൃദയപൂര്‍വ്വ’ത്തിലെ മനോഹര ഗാനം; ‘ഹൃദയവാതില്‍’ സ്റ്റുഡിയോ വെര്‍ഷന്‍ പുറത്ത്

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതിന്‍റെ പേരില്‍ വലിയ പ്രീ റിലീസ് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഹൃദയപൂര്‍വ്വം. ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ റിലീസ് ഓഗസ്റ്റ് 28 ന് ആയിരുന്നു. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞതോടെ ചിത്രം മോഹന്‍ലാലിന്‍റെ സമീപകാല വിജയങ്ങളുടെ ലിസ്റ്റിലേക്ക് ഇടംപിടിച്ചു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 75 കോടിയില്‍ അധികമാണ് ചിത്രം ഇതുവരെ നേടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രം ഒടിടിയില്‍ എത്തിയപ്പോഴും പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. […]
Read more

മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ; സംഭവം വാളയാർ ചെക്ക് പോസ്റ്റിൽ

പാലക്കാട്: 20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. ചാവക്കാട് സ്വദേശി ഷെമീറിനെയാണ് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് മെത്താഫിറ്റമിൻ കടത്തിയിരുന്നത്. 211 ഗ്രാം മെത്താഫിറ്റമിൻ ഷെമീറിന്റെ കൈവശം ഉണ്ടായിരുന്നു. ചാവക്കാട് ചില്ലറ വിൽപനയ്ക്ക് കൊണ്ടു പോവുകയായിരുന്നു മാരക ലഹരി വസ്തു. കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ വന്‍ രാസലഹരി വേട്ട നടന്നിരുന്നു. വില്‍പനക്കായി സൂക്ഷിച്ച 30 ഗ്രാം എം.ഡി.എം. എയുമായി രണ്ടുപേരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. […]
Read more

ശബരിമലയിലെ സ്വര്‍ണപാളി കേസ്; ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച, അന്വേഷിക്കാന്‍ റിട്ട. ജഡ്ജി

കൊച്ചി: ശബരിമലയിലെ സ്വര്‍ണപാളികളുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സ്വര്‍ണപീഠവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ ഇന്ന് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അടങ്ങിയിട്ടുള്ളതായി കോടതി വ്യക്തമാക്കി. സ്വര്‍ണപീഠം കണ്ടെത്തിയതില്‍ മാത്രമല്ല, ശബരിമലയിലുള്ള സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഒരു കണക്കുമില്ല എന്ന വിവരമാണ് വിജിലന്‍സ് എസ്പി കോടതിയെ അറിയിച്ചിരിക്കുന്നത്. തിരുവാഭരണം രജിസ്റ്ററിലാണ് ശബരിമലയിലെ സ്വര്‍ണം സംബന്ധിച്ച […]
Read more

ഒരു കുടുംബത്തിലെ 3 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു; സംഭവം മലപ്പുറത്ത്

മലപ്പുറം: മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. 3 പേരും 4 ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്നും വണ്ടൂരിലെത്തിയവരാണ്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനവും വീടുകൾ കയറി ബോധവത്ക്കരണവും ആരംഭിച്ചു. തിങ്കളാഴ്ച 17, 18 വാർഡുകളിൽ ഉൾപ്പെട്ട അമ്പലപ്പടി, പുല്ലൂർ, ഗവ. വിഎംസി സ്കൂൾ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കൽ ഭാഗങ്ങളിലെ വീടുകളിൽ വണ്ടൂർ, […]
Read more

‘മനപ്പൂര്‍വം നാലു മണിക്കൂര്‍ വൈകിയെത്തി, അനുമതിയില്ലാതെ റോഡ് ഷോ നടത്തി’; എഫ്ഐആറിൽ വിജയ്‍ക്കെതിരെ ഗുരുതര പരാമര്‍ശം

ചെന്നൈ: കരൂര്‍ ദുരന്തത്തിൽ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ ഗുരുതര ആരോപണം. വിജയ് മനപ്പൂര്‍വം റാലിക്കെത്താൻ നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. എഫ്ഐആറിന്‍റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. കരൂരിൽ അനുമതിയില്ലാതെയാണ് റോഡ്‍ ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതെന്നും അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങിയെന്നും ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix