Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹൃദയപൂര്‍വ്വ’ത്തിലെ മനോഹര ഗാനം; ‘ഹൃദയവാതില്‍’ സ്റ്റുഡിയോ വെര്‍ഷന്‍ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതിന്‍റെ പേരില്‍ വലിയ പ്രീ റിലീസ് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഹൃദയപൂര്‍വ്വം. ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ റിലീസ് ഓഗസ്റ്റ് 28 ന് ആയിരുന്നു. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞതോടെ ചിത്രം മോഹന്‍ലാലിന്‍റെ സമീപകാല വിജയങ്ങളുടെ ലിസ്റ്റിലേക്ക് ഇടംപിടിച്ചു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 75 കോടിയില്‍ അധികമാണ് ചിത്രം ഇതുവരെ നേടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രം ഒടിടിയില്‍ എത്തിയപ്പോഴും പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ സ്റ്റുഡിയോ വെര്‍ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഹൃദയവാതില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകരന്‍ ഈണമിട്ട് എസ് പി ചരണ്‍ പാടിയ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, സംഗീത് പ്രതാപ്, സംഗീത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. പൂനെയാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. സിദ്ദിഖ്, ബാബുരാജ്, ലാലു അലക്സ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. അഖിൽ സത്യൻ്റേതാണ് ചിത്രത്തിന്‍റെ കഥ.

ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ സി സദർ.

Tags :

Recent News

Advertisement
WhiteswanTV Footer