മിഗ്-21-ന് യാത്രയയപ്പ് ഒരുക്കി വ്യോമസേന; ഇന്ത്യൻ സൈന്യത്തിനൊപ്പം പിന്നിട്ടത് 60 വർഷങ്ങൾ
ന്യൂഡല്‍ഹി: ഇന്ത്യയുടെ നീലാകാശത്തുനിന്ന് വ്യോമസേനയു ടെ മുന്നണിപ്പോരാളിയായിരുന്ന മിഗ് 21 വിടപറഞ്ഞു. അറുപത് വര്‍ഷത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് ഈ യുദ്ധവിമാനം വ്യോമസേനയോട് വിടചൊല്ലിയത്. ചണ്ഡീഗഢില്‍ വ്യോമസേന വിപുലമായ യാത്രയയപ്പാണ് മിഗ്- 21-നായി ഒരുക്കിയത്. വ്യോമസേനയില്‍ 1963-ല്‍ മിഗ് -21-നെ ആദ്യം അവതരിപ്പിച്ചത് ചണ്ഡീഗഢിലായതിനാലാണ് യാത്രയയപ്പിനായി ചണ്ഡീഗഢ് തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച 12.05-ന് മിഗ് വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി അവസാനമായി പറന്നു. ലാന്‍ഡ് ചെയ്യുന്ന മിഗ്-21 വിമാനങ്ങളെ ആദരിച്ചുകൊണ്ടാണ് യാത്രയയപ്പ് ഒരുക്കിയത്. തേജസ് മാര്‍ക്ക് 1എ വിമാനമാണ് മിഗ്- 21-ന് […]
Read more