Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒരു കരിയർ, കുടുംബം തിരഞ്ഞെടുക്കുക: തിരിച്ചു വരവിനൊരുങ്ങി നസ്രിയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സമൂഹ മാധ്യമങ്ങളിൽ നിന്നും സിനിമയിൽ നിന്നും കുറച്ച് കാലമായി വിട്ടുനിൽക്കുന്ന നസ്രിയ നസീം ഏറ്റവും ഒടുവിലായി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച സ്റ്റോറി ശ്രദ്ധനേടുകയാണ്. നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ എന്നു പറയുന്ന ഇംഗ്ലിഷ് വാചകമാണ് നടി പങ്കുവച്ചിരിക്കുന്നത്. മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കെയാണ് പ്രചോദനകരമായ ഈ പോസ്റ്റ് നസ്രിയ പോസ്റ്റ് ചെയ്തെന്നതും ശ്രദ്ധേയമാണ്.

‘‘ഒരു ജോലി, ഒരു കരിയർ, ഒരു കുടുംബം തിരഞ്ഞെടുക്കുക. വലിയ ടെലിവിഷൻ വാങ്ങുക. വാഷിങ് മെഷീൻ, കാറുകൾ, കോംപാക്ട് ഡിസ്‌ക് പ്ലേയർ, ഇലക്ട്രിക്കൽ ടിൻ ഓപ്പണേർസ് എന്നിവ തിരഞ്ഞെടുക്കുക. നല്ല ആരോഗ്യം തിരഞ്ഞെടുക്കുക. ലോ കൊളസ്ട്രോളും ഡെൻ്റൽ ഇൻഷുറൻസും. ഫിക്‌സഡ് ഇന്ററസ്റ്റുള്ള മോർട്ടേജ് റീപേയ്മെന്റ്, സ്റ്റാർട്ടർ ഹോം, നിങ്ങളുടെ സുഹൃത്തുക്കൾ എന്നിവരെ തിരഞ്ഞെടുക്കുക. മുടി കറുപ്പിക്കുക. ഞായറാഴ്ച്ച രാവിലെ ഇതാരാണെന്ന് സ്വയം അദ്ഭുതപ്പെടുക. മനസ്സിനെ മരവിപ്പിക്കുന്ന ഗെയിം ഷോകൾ കാണുക, ജങ്ക് ഫുഡ് രാവിലെ വായിൽ തിരുകി കയറ്റുക”– എന്നിങ്ങനെ നസ്രിയ പങ്കുവച്ച പാരഗ്രാഫ് നീളുന്നു. നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കുക എന്നാണ് ചിത്രത്തിൽ അവസാനം എഴുതിയിരിക്കുന്നത്.

ചില വെല്ലുവിളികളുണ്ടായി, പൂർണമായും എന്നിൽ തന്നെ ചുരുങ്ങി, ഇപ്പോൾ സുഖംപ്രാപിക്കുന്നു: നസ്രിയ കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമകളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വിട്ടുനില്‍ക്കുന്നതില്‍ വിശദീകരണവുമായി നസ്രിയ എത്തിയത് ഏപ്രിൽ മാസമാണ്. കുറച്ചുമാസങ്ങളായി വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലായിരുന്നു താനെന്നും ഇപ്പോള്‍ സ്വയം വീണ്ടെടുപ്പിന്‍റെ പാതയിലാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ നസ്രിയ അറിയിച്ചിരുന്നു. കുറച്ചു മാസങ്ങളായി പൊതുവിടങ്ങളില്‍ നിന്ന് അപ്രത്യക്ഷയായതിനുള്ള കാരണം വൈകാരികവും വ്യക്തിപരവുമായ ചില പ്രശ്നങ്ങളായിരുന്നുവെന്നാണ് താരം പറഞ്ഞത്. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്‌സ് അവാര്‍ഡ് ലഭിച്ചതിനു പിന്നാലെയാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍.

കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങിയ ‘സൂക്ഷമദര്‍ശിനി’ ആണ് നസ്രിയയുടെ അവസാനചിത്രം. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം സജീവമായി ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ 82 ലക്ഷം ഫോളോവേഴ്സ് ആണ് നസ്രിയയ്ക്കുള്ളത്. തന്റെ മാനസിക അവസ്ഥ അറിയിച്ചുള്ള പോസ്റ്റിനുശേഷം ഓണത്തിനു മാത്രമാണ് മറ്റൊരു പോസ്റ്റ് നടി പങ്കുവച്ചത്.

Recent News

Advertisement
WhiteswanTV Footer