Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മിഗ്-21-ന് യാത്രയയപ്പ് ഒരുക്കി വ്യോമസേന; ഇന്ത്യൻ സൈന്യത്തിനൊപ്പം പിന്നിട്ടത് 60 വർഷങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഇന്ത്യയുടെ നീലാകാശത്തുനിന്ന് വ്യോമസേനയു ടെ മുന്നണിപ്പോരാളിയായിരുന്ന മിഗ് 21 വിടപറഞ്ഞു. അറുപത് വര്‍ഷത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് ഈ യുദ്ധവിമാനം വ്യോമസേനയോട് വിടചൊല്ലിയത്. ചണ്ഡീഗഢില്‍ വ്യോമസേന വിപുലമായ യാത്രയയപ്പാണ് മിഗ്- 21-നായി ഒരുക്കിയത്. വ്യോമസേനയില്‍ 1963-ല്‍ മിഗ് -21-നെ ആദ്യം അവതരിപ്പിച്ചത് ചണ്ഡീഗഢിലായതിനാലാണ് യാത്രയയപ്പിനായി ചണ്ഡീഗഢ് തിരഞ്ഞെടുത്തത്.

വെള്ളിയാഴ്ച 12.05-ന് മിഗ് വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി അവസാനമായി പറന്നു. ലാന്‍ഡ് ചെയ്യുന്ന മിഗ്-21 വിമാനങ്ങളെ ആദരിച്ചുകൊണ്ടാണ് യാത്രയയപ്പ് ഒരുക്കിയത്. തേജസ് മാര്‍ക്ക് 1എ വിമാനമാണ് മിഗ്- 21-ന് പകരക്കാരനായി വ്യോമസേനയിലെത്തുക.

മുന്‍ സോവിയറ്റ് യൂണിയനിലെ മികോയന്‍-ഗുരേവിച്ച് ഡിസൈന്‍ ബ്യൂറോയാണ് മികോയന്‍-ഗുരേവിച്ച് മിഗ്- 21 എന്ന സൂപ്പര്‍സോണിക് ജെറ്റ് ഫൈറ്റര്‍ രൂപകല്‍പ്പന ചെയ്തത്. 1963-ലാണ് മിഗ്- 21 യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. ഇതുവരെ 900 മിഗ് -21 യുദ്ധവിമാനങ്ങളാണ് വ്യോമസേന ഉപയോഗിച്ചത്. ഇതില്‍ 657 എണ്ണം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചവയാണ്.

ഒറ്റ എന്‍ജിന്‍ യുദ്ധവിമാനമായ മിഗ്-21, ഒരു ചെറുവിമാനം കൂടിയാണ്. ഭാരം കുറഞ്ഞതും പെട്ടെന്ന് ടേക്ക് ഓഫ് ചെയ്യാൻ സാധിക്കുന്നതുമായ ഇതിന്റെ പരമാവധി പറക്കല്‍സമയം 30 മിനിറ്റാണ്. പാകിസ്താനുമായുള്ള 1965-ലെയും 1971-ലെയും യുദ്ധങ്ങളില്‍ മിഗ് 21 പോര്‍വിമാനങ്ങളായിരുന്നു ശക്തികേന്ദ്രം. 1999-ലെ കാര്‍ഗില്‍ യുദ്ധത്തിലും 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിലും നിര്‍ണായക പങ്ക് വഹിച്ചു. ഏറ്റവുമൊടുവിലായി ഓപ്പറേഷന്‍ സിന്ദൂറിലും മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ചിരുന്നു. 2010 ഓടെ റഷ്യന്‍ നിര്‍മിത സുഖോയ് വിമാനങ്ങള്‍ വന്നതോടെയാണ് മിഗ്-21 വ്യോമസേനയില്‍നിന്ന് കളമൊഴിഞ്ഞ് തുടങ്ങിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix