Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

അപകടപരമ്പരയുയർത്തി സംസ്ഥാനം; വിവിധ ജില്ലകളിലായി ഇന്ന് രാവിലെയുണ്ടായ വാഹനാപകടങ്ങളിൽ യാത്രക്കാര്‍ക്ക് പരുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇന്ന് രാവിലെയുണ്ടായ വാഹനാപകടങ്ങളിൽ യാത്രക്കാര്‍ക്ക് പരുക്ക്. തിരുവനന്തപുരം വിഴിഞ്ഞത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി. വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിന്‍റെ ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ബസ്സിലുണ്ടായ 15 കുട്ടികൾക്ക് നിസാര പരുക്കേറ്റു. പരിക്കേറ്റ കുട്ടികളെ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇടുക്കിയിൽ കൊട്ടാരക്കര- ദിണ്ഡുക്കൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു. ഒമ്പത് യാത്രക്കാർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. പോരുവന്താം അമലഗിരിക്ക് […]
Read more

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം അഞ്ചൽ കൊച്ചുകുരുവിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കരവാളൂർ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അഞ്ചൽ -പുനലൂർ റോഡിൽ വെച്ച് ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഗീതിന് ഒപ്പമുണ്ടായിരുന്ന ഉണ്ണിക്കുന്ന് സ്വദേശി സരോഷ് കുമാർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഗീത ഓടിച്ചിരുന്ന ബൈക്ക് എതിര്‍ദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുന്നതിനാണ് ദൃശ്യങ്ങളിലുള്ളത്.
Read more

ദേ ചേച്ചി മുല്ലപ്പൂ പിന്നെയും; നവ്യയുടെ ഫ്ലൈറ്റിലെ റീൽ വിഡിയോ ശ്രദ്ധ നേടുന്നു

നവ്യാ നായരുടെ റീൽ വിഡിയോ ശ്രദ്ധ നേടുന്നു. ‘അയാൾ കഥയെഴുതുകയാണ്’ എന്ന സിനിമയിലെ ‘കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ’ എന്ന ഗാനത്തിനൊപ്പമുള്ള ഭാവത്മകമായ നൃത്തത്തിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. കൈതപ്രം വരികൾ എഴുതി രവീന്ദ്രൻ സംഗീതം നൽകിയ ഗാനമാണ് ‘കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ’. എം.ജി.ശ്രീകുമാറും സുജാത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നന്ദിനിയും മോഹൻലാലുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. കുപ്പിവള ഇട്ട് നാടൻ വേഷത്തിൽ ഫ്ലൈറ്റിൽ ഇരുന്നാണ് നവ്യ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ‘ക്യൂട്ട്’, […]
Read more

യുവതിയ്ക്ക് കുത്തി പരിക്കേൽപ്പിച്ചു; ആക്രമിച്ചത് കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി

തൃശൂർ: കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫ് തൃശൂരിൽ യുവതിയെ കുത്തി പരുക്കേൽപ്പിച്ചു. അടാട്ടുള്ള സ്വകാര്യ ഫ്ലാറ്റിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മുളങ്കുന്നത്തുകാവ് സ്വദേശിനി ശർമിളക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ശാർമിളയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അക്രമത്തിന് ശേഷം ഒളിവിൽ പോയ മാർട്ടിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കോഴിക്കോട് ഭാഗത്തേക്ക് കടന്നതായാണ് വിവരം. കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ […]
Read more

റിലീസിന് മുന്നേ റെക്കോർഡ്; ചരിത്രം കുറിക്കാൻ ‘കാന്താര ചാപ്റ്റർ 1’

റിലീസിന് മുൻപ് തന്നെ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് ‘കാന്താര ചാപ്റ്റർ 1’. റിലീസ് ചെയ്ത് ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ഇൻസ്റ്റാ​ഗ്രാമിലൂടെ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ട ട്രെയിലർ എന്ന ഖ്യാതിയാണ് കാന്താര നേടിയിരിക്കുന്നത്. ഇതുവരെ 𝟏.𝟐 മില്യണിലധികം കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. വൻ ദൃശ്യവിരുന്ന് സമ്മാനിച്ച കാന്താര ചാപ്റ്റർ 1 ട്രെയിലർ കഴിഞ്ഞ ദിവസം ആയിരുന്നു റിലീസ് ചെയ്തത്. ട്രെയിലറിന്റെ മലയാളം വേർഷൻ പുറത്തിറക്കിയത് പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു. നടൻ തന്നെ സിനിമ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. […]
Read more

ദേശീയ ചലച്ചിത്ര പുരസ്കാരം സമ്മാനിച്ച് രാഷ്‌ട്രപതി; മലയാളത്തിന് 5 അവാർഡുകൾ

ദില്ലി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി അഭിനേതാക്കൾ. ദില്ലി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ആണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. എം കെ രാമദാസ് നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം ഏറ്റുവാങ്ങി. സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. […]
Read more

ലോക ചാപ്റ്റർ രണ്ടിൽ ഉണ്ടാവുമോ? മറുപടിയുമായി അഹാന

രാജീവ് രവി ചിത്രം ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്എത്തിയ അഭിനേത്രിയാണ് അഹാന കൃഷ്ണ. സാങ്കേതിക മികവ് കൊണ്ടും ഇപ്പോൾ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച മുന്നേറുന്ന അരുൺ ഡൊമിനിക് സംവിധാനം ചെയ്യുന്ന ലോക ചാപ്റ്റർ-1 ചന്ദ്രയിൽ അഹാന കൃഷ്‌ണയുടെ കാമിയോ അടുത്ത ചാപ്റ്ററിലേക്കുള്ള പരിചയപ്പെടുത്തലാവുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇപ്പോളിതാ ലോകയിലെ കഥാപാത്രത്തെ കുറിച്ച് തമാശരൂപേണ മറുപടി പറഞ്ഞിരിക്കുകയാണ് അഹാന. ‘ലോകയിൽ ഒരു ഗംഭീര റോൾ ചെയ്തല്ലോ?’ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് ‘ഗംഭീരമോ’ യെന്ന […]
Read more

തെന്നല സ്വദേശിയിൽ നിന്ന് 2 കോടി തട്ടിയ കേസ്: നാലാം പ്രതി പിടിയില്‍

മലപ്പുറം: തെന്നല സ്വദേശിയെ ആക്രമിച്ച് രണ്ടു കോടിയോളം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിൽ. നേരിട്ട് പങ്കാളിയായ നാലാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ഡാനി അയ്യൂബ് ആണ് പൊലീസ് പിടിയിലായത്. ഇതോടെ പണം തട്ടിപ്പറിക്കാന്‍ വാഹനത്തിലെത്തിയ നാലുപേരും പൊലീസിന്റെ പിടിയിലായി. സംഭവം ആസൂത്രണം ചെയ്ത വിദേശത്തുള്ള തലക്കാട് സ്വദേശി പോത്തഞ്ചേരി ഷാജഹാന്‍ (35), കുരിയാട് സ്വദേശി ഏറിയാടന്‍ സാദിഖ് അലി (35) എന്നീ രണ്ടുപേരെയാണ് ഇനി പിടികൂടാനുള്ളത്. കഴിഞ്ഞദിവസം താനൂര്‍ പൊലീസ് പിടികൂടിയ താനൂര്‍ ചിരാന്‍ കടപ്പുറം […]
Read more

നിറവയറിൽ കത്രീനയെ ചേർത്ത് പിടിച്ച വിക്കി; ചിത്രങ്ങൾ വൈറൽ

ബോളിവുഡ് താരദമ്പതിമാരായ കത്രീന കൈഫും വിക്കി കൗശലും മാതാപിതാക്കളാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ നിറയുന്നുണ്ട്. സസ്പെൻസിനൊടുവിൽ കത്രീനയുടെ നിറവയർ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ഗർഭിണിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നിറയവറുമായി നിൽക്കുന്ന കത്രീനയുടെ വയറിൽ കൈചേർത്തുപിടിച്ചു നിൽക്കുന്ന വിക്കിയാണ് ചിത്രത്തിലുള്ളത്. ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ജീവിതത്തിലെ മികച്ച അധ്യായം ആരംഭിക്കാനൊരുങ്ങുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റുകൾ പങ്കുവെച്ചത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കി കൗശലും കത്രീന […]
Read more

ഒരു ലക്ഷം രൂപയ്ക്ക് ടൊയോട്ട പ്രാഡോ; വാങ്ങുന്നവരും അറിയില്ല, സൂക്ഷിച്ചോ

കൊച്ചി: 2022 സെപ്റ്റംബറിൽ ഹിമാചൽ പ്രദേശിലെ ഒരു വാഹന ഏജന്റ് ഡൽഹി മായാപുരിയിലുള്ള ഒരു കാർ വിൽപനക്കാരന് ടൊയോട്ട പ്രാഡോ കാർ വിറ്റതിന്റെ രേഖ കണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണു തള്ളി; വെറും ഒരു ലക്ഷം രൂപ. ഇത്ര വില കുറച്ചു കിട്ടുന്ന ഈ വാഹനങ്ങൾ എവിടേക്കു പോകുന്നു? ആ അന്വേഷണം അധികൃതരെ എത്തിച്ചത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലാണ്. ഹിമാചലിലെ ഏജന്റുമാരില്‍നിന്ന് പല കൈ മറിഞ്ഞ് 40 ലക്ഷം മുതൽ 60 ലക്ഷം വരെ രൂപയ്ക്കാണ് അവ കേരളത്തിലെത്തിച്ചു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix