ആൾതാമസമില്ലാത്ത വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ രക്ഷപ്പെടുത്തി പൊലീസ്; സംഭവം കൊച്ചിയിൽ
കൊച്ചി: ആൾതാമസമില്ലാത്ത വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ രക്ഷപ്പെടുത്തി പൊലീസ്. എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് രക്ഷിച്ചത്. സബ് ഇൻസ്‌പെക്ടർ ജയരാജ് പി ജി, സിവിൽ പോലീസ് ഓഫീസർമാരായ നിതീഷ്, സുധീഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുത്തത്. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നെന്നും, അവിടെ ആരോ കയറിയിട്ടുണ്ടെന്നും പരിസരവാസികൾ വിളിച്ചു അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തിയത്. വൈകുന്നേരം കുടുംബനാഥനെ പരിസരത്ത് കണ്ടതായും മനസ്സിലാക്കിയ ഉടൻ […]
Read more