Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

ഈ വർഷം സിനിമ ഒന്നും ചെയ്യുന്നില്ല, സംവിധാനം ചെയ്യാനാണ് ഉദ്ദേശം: ധ്യാൻ ശ്രീനിവാസൻ

ഈ വർഷം സിനിമകളിൽ ഒന്നും അഭിനയിക്കുന്നില്ലെന്ന് ധ്യാൻ ശ്രീനിവാസൻ. കഴിഞ്ഞ വർഷം ചിത്രീകരണം അവസാനിച്ച ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളതെന്നും സംവിധാനത്തിലേക്ക് കടക്കുകയാണെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. സിനിമ അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ‘ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ എല്ലാം കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയായതാണ്. ഈ വർഷം ഇനി സിനിമകൾ ചെയ്യാതെ സംവിധാനം ചെയ്യണം എന്ന ഉദ്ദേശം […]
Read more

എകെജി സെന്‍ററിന് വീണ്ടും നിയമക്കുരുക്ക്; സിപിഐഎമ്മിനോട് വിശദീകരണം തേടി സുപ്രീം കോടതി

തിരുവനന്തപുരം: അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ പുതിയ എകെജി സെന്ററും നിയമക്കുരുക്കില്‍. പഴയ എകെജി സെന്ററിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയതും നിയമക്കുരുക്ക് നേരിടുന്നത്. എകെജി സെന്ററിന്റെ ഭൂമി വില്‍പന സംബന്ധിച്ച കേസില്‍ സുപ്രീം കോടതി സിപിഐഎമ്മിനോട് വിശദീകരണം തേടി. ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മറ്റൊരു സാമ്പത്തിക ഇടപാട് കേസില്‍ കോടതി ലേലം ചെയ്ത് വിറ്റ 32 സെന്റ് ഭൂമിയാണ് സിപിഐഎം പിന്നീട് വാങ്ങിയത്. ഇതിലെ 16 സെന്റ് ഭൂമി ഇപ്പോള്‍ […]
Read more

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ നാഴികക്കല്ല്; 5KM തുരങ്കം തുറന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന താനെയിലെ അഞ്ച് കിലോമീറ്റർ നീളമുള്ള തുരങ്ക നിർമാണം പൂർത്തിയായി. തുരങ്കത്തിന്റെ ഒരു കവാടത്തിൽ നിന്നുകൊണ്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബട്ടൺ അമർത്തി നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് അവസാന പാളി തകർക്കുകയും തുരങ്ക നിർമാണം പൂർത്തിയാക്കുകയും ചെയ്തത്. മഹാരാഷ്ട്രയിലെ ഘൻസോലിക്കും ശിൽഫാത്തയ്ക്കും ഇടയിലാണ് ഈ അഞ്ച് കിലോമീറ്റർ തുരങ്കം. റെയിൽവേ മന്ത്രി ഇതിനെ ഒരു ‘നാഴികക്കല്ലായ നേട്ടം’ എന്നാണ് വിശേഷിപ്പിച്ചത്. സൂറത്തിനും ബില്ലിമോറയ്ക്കും ഇടയിലുള്ള 50 കിലോമീറ്റർ നീളമുള്ള […]
Read more

ജിയോ ബേബി മുഖ്യവേഷത്തില്‍; ‘കൃഷ്‍ണാഷ്‍ടമി’ ഓഡിയോ റിലീസ് 21ന്

കൃഷ്ണാഷ്ടമി ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‍സ് എന്ന സിനിമയുടെ ഓഡിയോ റിലീസ് സെപ്തംബർ 21 ഞായറാഴ്ച വൈകിട്ട് 4.30 ന് തൃശൂർ റീജിയണല്‍ തിയറ്ററിൽ വച്ച് നടക്കും. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ്. സൈന മ്യൂസിക് ആണ് വിതരണക്കാർ. ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഈ സിനിമയിൽ ഏഴ് ഗാനങ്ങളാണുള്ളത്. വൈലോപ്പിള്ളിയുടെ […]
Read more

മലയാളത്തിന്റെ അത്ഭുത “ലോക” ഇനി ഇൻഡസ്ട്രി ഹിറ്റ്; അമരത്ത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ്. 267 കോടി ആഗോള കളക്ഷൻ നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം ടൈറ്റിൽ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും […]
Read more

‘മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’യിലെ വീഡിയോ സോംഗ് പുറത്ത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയി അഖില്‍ മാരാര്‍ നായകനായി എത്തിയ ചിത്രമാണ് മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി. ഈ മാസം 12 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആട്ടം എന്ന ​ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സു​ഗുണന്‍ ആണ്. ജെനീഷ് ജോണിന്‍റേതാണ് സം​ഗീതം. മധു ബാലകൃഷ്ണനാണ് ആലപിച്ചിരിക്കുന്നത്. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്‍ചാത്തലമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ബിഗ് ബോസ് മലയാളം […]
Read more

ജനനായകൻ’ പക്കാ ഫെയർവെൽ പടമായിരിക്കും; വെളിപ്പെടുത്തി എച്ച്. വിനോദ്

സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുൻപ് വിജയ്‌യുടെതായ് പുറത്തിറങ്ങുന്ന അവസാന ചിത്രമാണ് ‘ജനനായകൻ’. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി വലിയ പ്രതീക്ഷയിലാണ് തെന്നിന്ത്യൻ സിനിമാലോകം കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെകുറിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ എച്ച്. വിനോദ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ജനനായകൻ വിജയ്‌യുടെ പക്കാ ഫെയർവെൽ സിനിമയായിരിക്കുമെന്നും, ഒരു മാസ്സ് ആക്ഷൻ പടം തന്നെ പ്രതീക്ഷിച്ച് വന്നോളൂവെന്നും സിനിമയൊരു കംപ്ലീറ്റ് മീൽസ് ആയിരിക്കുമെന്നുമാണ് എച്ച്. വിനോദ് […]
Read more

കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. താമരശ്ശേരി അമ്പായത്തോട് സ്വദേശി അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇയാളുടെ കാറും തകര്‍ത്തിട്ടുണ്ട്. താഴെ പരപ്പന്‍പൊയിലില്‍ വെച്ചാണ് ആക്രമണമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘ൦ ജിനീഷിനെ കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ശരീരമാസകലം കുത്തേറ്റ നിലയിലാണ്. മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുള്ളയാളും തട്ടിക്കൊണ്ടു പോകല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി […]
Read more

ജേക്സ് ബിജോയിയുടെ മാജിക്; ‘വേള്‍ഡ് ഓഫ് ലോക’ ബിടിഎസ് പുറത്ത്

മലയാള സിനിമയില്‍ ഇന്ന് ഏറ്റവും ഡിമാന്‍ഡ് ഉള്ള സംഗീത സംവിധായകരില്‍ പ്രമുഖനാണ് ജേക്സ് ബിജോയ്. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയവുമാണ് അദ്ദേഹം പ്രൊഡ്യൂസ് ചെയ്യുന്ന മ്യൂസിക്. പാട്ടുകള്‍ക്കൊപ്പം സിനിമയെ എലിവേറ്റ് ചെയ്യുന്ന പശ്ചാത്തല സംഗീതം സംവിധായകര്‍ക്ക് സമ്മാനിക്കുന്ന കാര്യത്തിലും ജേക്സ് തുടര്‍ച്ചയായി വിജയിക്കാറുണ്ട്. തുടരുമിന് ശേഷം മറ്റൊരു വലിയ വിജയത്തിലും ജേക്സ് ബിജോയ്‍യുടെ സംഗീതത്തിന് പങ്കുണ്ട്. ലോകയാണ് അത്. മലയാള സിനിമയുടെ പരമ്പരാഗത അതിരുകള്‍ മായ്ച്ചുകളഞ്ഞ ചിത്രത്തിലെ സംഗീത വിഭാഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വേള്‍ഡ് […]
Read more

മരിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് അമ്മയെ വിളിച്ച് ആനന്ദ്; മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനിയായ ആദിവാസി യുവാവ് വിതുര പേപ്പാറ കരിപ്പാലം അരവിന്ദ് ഭവനിൽ എ.ആനന്ദ് ജീവനൊടുക്കുന്നതിന് മിനിറ്റുകൾക്കു മുൻപ് അമ്മയോട് സംസാരിച്ചിരുന്നു. കഴിച്ചോയെന്ന് തിരക്കിയെന്നും ജോലിക്ക് പോകുമ്പോൾ സൂക്ഷിക്കണമെന്ന് സ്നേഹോപദേശം നൽകിയതായും അമ്മ ചന്ദ്രിക മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആനന്ദിനെ ബാരക്കിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആനന്ദിന്റെ മരണത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ജാതി വിവേചനവും മാനസികപീഡനവും നേരിട്ടിരുന്നതായി ആനന്ദ് തന്നോട് സൂചിപ്പിച്ചിരുന്നെന്ന് സഹോദരൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix