Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

പാലക്കാട് നിന്നും കാണാതായ 13 കാരനെ തൃശൂരിൽ നിന്ന് കണ്ടെത്തി

പാലക്കാട്: പാലക്കാട് നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു 13 കാരന്‍. തൃശൂരിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉടൻ പാലക്കാട് എത്തിക്കും. പാലക്കാട്‌ ചന്ദ്രനഗര്‍ സ്വദേശിയാണ് 13 കാരന്‍. പാലക്കാട്‌ ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
Read more

വിജയ്‌യുടെ വീടിനു മുകളിൽ 2 ദിവസം ഒളിച്ചിരുന്ന് യുവാവ്; വ്യായാമം ചെയ്യാനെത്തിയ നടനെ കെട്ടിപ്പിടിച്ചു

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌യുടെ നീലാങ്കരയിലെ വീടിന്റെ ടെറസിൽ 2 ദിവസത്തോളം ഒളിച്ചിരുന്ന യുവാവ്, വ്യായാമം ചെയ്യാനെത്തിയ നടനെ കെട്ടിപ്പിടിച്ചു. ആരാധകനാണെന്നു ബോധ്യമായതോടെ അനുനയിപ്പിച്ചു താഴെയെത്തിച്ച് പൊലീസിനു കൈമാറി. മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലുള്ള അരുൺ (24) ആണ് പിടിയിലായത്. വൈ കാറ്റഗറി സുരക്ഷയും നിരീക്ഷണ ക്യാമറകളുമുള്ള വീട്ടിൽ യുവാവ് ഒളിച്ചു കയറിയതു സുരക്ഷാ ജീവനക്കാരെ ഞെട്ടിച്ചു. വീടിന്റെ പിൻഭാഗത്തെ മതിൽ ചാടിയെത്തിയ യുവാവ് രണ്ടു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ ടെറസിൽ ഇരിക്കുകയായിരുന്നു. രാഷ്ട്രീയ പര്യടനത്തിന്റെ ഭാഗമായി വിജയ് […]
Read more

കാർ നദിയിൽത്തള്ളി ‘മരണനാടകം’, ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

ഭോപാൽ: കാളിസിന്ധ് നദിയിലേക്ക് കാർ മറിഞ്ഞ് അപകടത്തിൽപ്പെട്ട, ബിജെപി നേതാവ് മഹേഷ് സോണിയുടെ മകൻ വിശാൽ സോണിക്കുവേണ്ടി മധ്യപ്രേദേശ് പോലീസും ദുരന്തനിവാരണസേനയും പത്തുദിവസത്തോളം തിരച്ചിൽ നടത്തി. നദിയിൽനിന്ന് കാർ കണ്ടെത്തിയെങ്കിലും ആളെ കിട്ടിയില്ല. ഒടുവിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ വിശാൽ മഹാരാഷ്ട്രയിലുണ്ടെന്ന് കണ്ടെത്തിയത്. മഹാരാഷ്ട്ര പോലീസിന്റെ സഹായത്തിൽ കസ്റ്റഡിയിലെടുത്തതോടെ പുറത്തുവന്നത് വലിയൊരു തട്ടിപ്പിനുള്ള ശ്രമമാണ്. വിശാൽ സോണിക്കുവേണ്ടി 20 കിലോമീറ്ററോളം പരിധിയിൽ പത്തുദിവസത്തോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനമാണ് നടത്തിയത്. 1.40 കോടി രൂപയുടെ കടത്തിൽനിന്ന് രക്ഷപ്പെടുന്നതിനായി […]
Read more

കാട്ടുപന്നിയുടെ ഇറച്ചി കറി വച്ചു കഴിച്ച കേസ്; ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു

തൃശൂര്‍: കാട്ടു പന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞിരക്കോട് വടക്കന്‍ വീട്ടില്‍ മിഥുന്‍ (30) ആണ് തൂങ്ങി മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറും ബി.ജെ.പി. പ്രവര്‍ത്തകനുമാണ് മരിച്ച മിഥുൻ. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ദേശമംഗലത്ത് അനധികൃതമായി വൈദ്യുതി കെണി ഒരുക്കി കാട്ടുപന്നിയെ പിടിച്ചു കൊന്നു മാംസം വില്പന നടത്തിയ ആളില്‍നിന്നു ഇറച്ചി വാങ്ങി കറിവച്ചു കഴിച്ച കേസില്‍ വനം വകുപ്പ് മിഥുനെ അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയശേഷമാണ് മിഥുന്‍ […]
Read more

പ്രദീപ് രംഗനാഥന്‍ മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ; ‘ഡ്യൂഡ്’ ലെ പുതിയ ​ഗാനം പുറത്ത്

പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ ഒട്ടാകെ ഒരുപിടി ആരാധകരെ സ്വന്തമാക്കിയ താരമാണ് മമിത ബൈജു. പ്രേമലുവിന് ശേഷം തമിഴകത്ത് ശോഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മമിത. ഡ്യൂഡ് എന്ന ചിത്രമാണ് തമിഴിൽ മമിതയുടേതയി റിലീസിന് ഒരുങ്ങുന്നത്. പ്രദീപ് രംഗനാഥന്‍ നായകനായി എത്തുന്ന ചിത്രത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. സായി അഭ്യങ്കറാണ് ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത്. സായി അഭ്യങ്കർ, ടിപ്പു, മോഹിത് ചൗഹാൻ എന്നിവരാണ് ആലാപനം. സംവിധായകനായും നടനായും തിളങ്ങിയ ആളാണ് പ്രദീപ് രംഗനാഥൻ. പ്രേക്ഷകശ്രദ്ധ നേടിയ […]
Read more

‘മാസാന്’ ശേഷം വീണ്ടും നീരജ് ഗായ്‌വാൻ; ‘ഹോംബൗണ്ട്’ തിയേറ്ററുകളിലേക്ക്

2015 ൽ പുറത്തിറങ്ങി, ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ‘മാസാൻ’ എന്ന ചിത്രത്തിന് ശേഷം നീരജ് ഗായ്‌വാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘ഹോംബൗണ്ട്’ ട്രെയ്‌ലർ പുറത്ത്. ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർടൈൻ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് ഒൻപത് മിനിറ്റ് സ്റ്റാൻഡിങ്ങ് ഒവേഷനാണ് ലഭിച്ചത്. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ അഭിനയിച്ച ചിത്രം 2025 ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പീപ്പിൾസ് ചോയ്‌സ് […]
Read more

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം “ലോക”യുടെ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്ത്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യുടെ സൂപ്പർ ഹിറ്റായ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്ത്. ജേക്‌സ് ബിജോയ് ഈണം നൽകി ബി കെ ഹരിനാരായണൻ വരികൾ രചിച്ച ചിത്രത്തിൻ്റെ ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സ്പോട്ടിഫൈ, ആമസോൺ പ്രൈം മ്യൂസിക്, യൂട്യൂബ്, ജിയോ സാവൻ, ഗാനാ, ആപ്പിൾ മ്യൂസിക് തുടങ്ങി പത്തോളം മ്യൂസിക് പ്ലാറ്റ്ഫോമുകളിൽ ഈ ഒറിജിനൽ സൗണ്ട് ട്രാക്ക് ലഭ്യമാണ്. ചിത്രത്തിൻ്റെ […]
Read more

ആലപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ല

ആലപ്പുഴ: അരൂകുറ്റിയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ല. അരൂകുറ്റി ഇട്ടിത്തറ ഹൗസിൽ സുനിൽ കുമാറിന്റെ മകൻ മുരാരി(16), അരൂകുറ്റി തുരുത്തിപ്പള്ളി ഹൗസിൽ ഗിരീഷിന്റെ മകൻ ഗൗരി ശങ്കർ (16) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സ്കൂൾ വിട്ട് വന്ന ശേഷം വസ്ത്രം മാറി പുറത്തേക്ക് പോയ കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു. വിവരം ലഭിക്കുന്നവർ പൂച്ചാക്കൽ പൊലീസിൽ വിവരമറിക്കേണ്ടതാണ്.
Read more

ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടമായില്ല; ഭാര്യയെ ബേസ് ബോൾ ബാറ്റിന് മർദ്ദിച്ച് കൊലപ്പെടുത്തി ഭർത്താവ്

സിധി: ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടമായില്ല. പൊലീസുകാരിയായ ഭാര്യയെ ബേസ് ബോൾ ബാറ്റിന് മർദ്ദിച്ച് കൊലപ്പെടുത്തി ഭർത്താവ്. മധ്യ പ്രദേശിലെ സിധിയിലെ പൊലീസ് ക്വാട്ടേഴ്സിലാണ് സംഭവം. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേയ്ക്കും ഭർത്താവ് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഹെഡ് കോൺസ്റ്റബിൾ സവിത സാകേത് എന്ന പൊലീസുകാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് വീരേന്ദ്ര സാകേതിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അച്ഛനും അമ്മയും ഭക്ഷണത്തേച്ചൊല്ലി വഴക്കുണ്ടാക്കുന്നുവെന്ന് അയൽവാസിയോട് പറഞ്ഞ് സഹായം തേടിയാണ് സവിതയുടെ മകൾ വീട്ടിലേക്ക് ഓടിയെത്തിയത്. വീട്ടിലെത്തിയപ്പോൾ രക്തത്തിൽ […]
Read more

കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു. വളക്കൈ കൊയ്യം സ്വദേശി മാധവിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് മാധവിക്ക് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റത്.ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച തോട്ടത്തിലെ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പിന്‍റെ കടിയേറ്റ ഉടനെ മാധവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. അതേസമയം, ഇന്നലെ തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്തിലും തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിക്ക് പാമ്പു കടിയേറ്റിരുന്നു. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി വാർഡിലെ ജോലിക്കിടെ ബിന്ദുകുമാരിക്കാണ് (46) പാമ്പുകടിയേറ്റത്. ഇന്നലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix