Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

അച്ഛാ.. ഞങ്ങള്‍ക്കെല്ലാം ഏറെ അഭിമാനം’; ദാദാസാഹേബ് പുരസ്‌കാര നേട്ടം ആഘോഷിച്ച് വിസ്മയ

മലയാളികളെയാകെ സന്തോഷിപ്പിച്ചുകൊണ്ട് കഴിഞ്ഞദിവസമാണ് നടന്‍ മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമെന്നാണ് പുരസ്‌കാര നേട്ടത്തെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മാത്രമല്ല, മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും ആഘോഷിക്കുകയാണ് തന്റെ പിതാവിന്റെ നേട്ടം. ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ അച്ഛനെ അഭിനന്ദിച്ചുകൊണ്ടുള്ള വിസ്മയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം വൈറലായി. മോഹന്‍ലാല്‍ അനശ്വരമാക്കിയ ഒട്ടേറെ […]
Read more

പെൺസുഹൃത്തുക്കൾക്കൊപ്പം പാർക്കിലിരിക്കുന്ന ദൃശ്യം പ്രചരിച്ചു; 21-കാരൻ ജീവനൊടുക്കി

മൈസൂരു: പെൺസുഹൃത്തുക്കൾക്കൊപ്പം പാർക്കിലിരിക്കുന്ന വീഡിയോ ദൃശ്യം പ്രചരിപ്പിച്ചതിനെത്തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. ഹാസൻ താലൂക്കിലെ മൊസാലെ ഹൊസഹള്ളി ഡിഗ്രി കോളേജിൽ അവസാന വർഷ ബിഎ വിദ്യാർഥിയായ കല്ലേനഹള്ളി സ്വദേശിയായ കെ. പവൻ (21) ആണ് മരിച്ചത്. പവൻ ഹാസൻ പട്ടണത്തിലെ ഒരു പാർക്കിൽ പെൺസുഹൃത്തുക്കൾക്കൊപ്പം ഇരിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഇവരുടെ വീഡിയോ വീട്ടമ്മ മൊബൈലിൽ പകർത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. പൊതുസ്ഥലത്ത് വിദ്യാർഥികൾ മോശമായി പെരുമാറുന്നുവെന്ന തരത്തിലായിരുന്നു വീഡിയോ. ഇതിൽ മനംനൊന്ത് പവൻ അവരെ വിളിച്ച് […]
Read more

എന്നോടൊപ്പം സഞ്ചരിച്ച പലരും ഇപ്പോഴില്ല, പുരസ്‌കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നു: മോഹന്‍ലാല്‍

കൊച്ചി: തനിക്ക് ലഭിച്ച ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളസിനിമയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ അവാര്‍ഡ് മലയാള സിനിമയ്ക്ക് ലഭിച്ചതില്‍ വലിയ സന്തോഷം. മലയാള സിനിമയ്ക്കുള്ള അവാര്‍ഡായാണ് താനിതിനെ കരുതുന്നതെന്നും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ’48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം. ഒരുപാട് മഹാരഥന്മാര്‍ നടന്നുപോയ വഴിയിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത്. മുമ്പ് അവാര്‍ഡ് ലഭിച്ചതെല്ലാം മഹാരഥന്മാര്‍ക്കാണ്. അതിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ നന്ദി’, മോഹന്‍ലാല്‍ പറഞ്ഞു. ‘അവാര്‍ഡ് […]
Read more

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം ‘പാതിരാത്രി’; മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ […]
Read more

ഇളയരാജയുടെ പാട്ടുകള്‍ ഇല്ല; ‘ഗുഡ് ബാഡ് അഗ്ലി’ പുതിയ പതിപ്പ് നെറ്റ്ഫ്‌ളിക്‌സില്‍

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നീക്കംചെയ്ത അജിത് കുമാര്‍ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ തിരിച്ചെത്തി. ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ ഉള്‍പ്പെട്ട ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്നത് താത്കാലികമായി വിലക്കിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നുപാട്ടുകളും നീക്കംചെയ്ത ശേഷമാണ് ‘ഗുഡ് ബാഡ് അഗ്ലി’ നെറ്റ്ഫ്‌ളിക്‌സില്‍ തിരിച്ചെത്തിയത്. ഇളയരാജയുടെ ‘നാട്ടുപുരപാട്ട്’ എന്ന ചിത്രത്തിലെ ഒത്ത രൂപ താരേന്‍, ‘സകലകലാവല്ലവനി’ലെ ഇളമൈ ഇതോ ഇതോ, ‘വിക്ര’ത്തിലെ എന്‍ ജോഡി മഞ്ഞക്കുരുവി എന്നീ പാട്ടുകളായിരുന്നു ചിത്രത്തില്‍ ഉപയോഗിച്ചത്. ഇതില്‍ […]
Read more

ഫാസിൽ റസാഖിന്റെ ‘തടവ്’ ഒടിടിയിൽ; ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്

കേരള രാജ്യാന്തര ചലച്ചിത്രമേള, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിവയിൽ മികച്ച നടിക്കും മികച്ച സംവിധായകനുമുള്ള പുരസ്കാരം സ്വന്തമാക്കിയ ഫാസിൽ റസാഖിന്റെ ആദ്യ ചിത്രം ‘തടവ്’ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ബീന ചന്ദ്രൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു എല്ലായിടത്ത് നിന്നും ലഭിച്ചിരുന്നത്. 2023 ൽ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം മുംബൈയിലെ ജിയോ മാമി […]
Read more

പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാർ

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ആൾ പിടിയിൽ. പറയകാട് കൊച്ചുതറ വീട്ടിൽ അഖിൽ (37) ആണ് അറസ്‌റ്റിലായത്. വെള്ളിയാഴ്‌ച വൈകിട്ട് കെഎംകെ കവലയ്ക്ക് അടുത്തുള്ള ഹോട്ടലിലാണ് സംഭവം. പെൺകുട്ടിക്കൊപ്പം പിതാവും സഹോദരനും ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പിതാവ് അവശനായ സമയത്ത് അഖിൽ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു. സംഭവം സിസിടിവിയിലൂടെ കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്‌തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് […]
Read more

ഫാൽക്കേയ്ക്ക് ഒരു ‘മോഹൻലാൽ അവാർഡ്’ കൊടുക്കണം…’; വൈറലായി ആർജിവിയുടെ പോസ്റ്റ്

ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരത്തിനർഹനായ മോഹൻലാലിനെ അഭിനന്ദിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു രാം ഗോപാൽ വർമ്മ മോഹൻലാലിന്റെ നേട്ടത്തെ അഭിനന്ദിച്ചത്. തനിക്ക് ദാദാ സാഹേബ് ഫാൽക്കെയെ അറിയില്ലെന്നും അദ്ദേഹം ചെയ്ത സിനിമ കണ്ട ആരെയും തനിക്ക് കണ്ടുമുട്ടാൻ കഴിഞ്ഞിട്ടില്ലെന്നും പക്ഷെ മോഹൻലാലിനെ താൻ കണ്ടിട്ടും അറിഞ്ഞിട്ടുമുണ്ടെന്നാണ് തമാശ രൂപേണ രാം ഗോപാൽ വർമ്മ കുറിച്ചത്. അതുകൊണ്ട് തന്നെ ദാദാ സാഹേബ് ഫാൽക്കെയ്ക്ക് ഒരു മോഹൻലാൽ അവാർഡ് കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എനിക്ക് […]
Read more

ഓസ്കർ എൻട്രി സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഫിലിം ഫെഡറേഷൻ

ഓസ്കർ അവാർഡിനുള്ള ഇന്ത്യൻ എൻട്രിക്കായി തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ കണ്ട് ഞെട്ടി സിനിമാപ്രേമികളും പ്രേക്ഷകരും. 24 ചിത്രങ്ങളുടെ ലിസ്റ്റിൽ നിന്നും തെരഞ്ഞെടുത്തത് ‘ഹോംബൗണ്ട്’ എന്ന ചിത്രമായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച ഫിലിം ഫെഡറേഷൻ പുറത്തുവിട്ട എൻട്രി ചിത്രങ്ങളുടെ ലിസ്റ്റാണ്. പുഷ്പ 2 , കണ്ണപ്പ, കേസരി 2, ബംഗാൾ ഫയൽസ് എന്നീ ചിത്രങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് ഓസ്കർ എൻട്രിക്കായി തെരഞ്ഞെടുത്തത് എന്നായിരുന്നു പലരുടെയും ചോദ്യം. ലിസ്റ്റിൽ ഒരു മലയാള ചിത്രം പോലുമില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ […]
Read more

പൊലീസായി ചമഞ്ഞ് 46000 രൂപ തട്ടിയ കേസ്; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പൊലീസായി ചമഞ്ഞ് പണപ്പിരിവ് നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന സ്പാ കേന്ദ്രീകരിച്ചാണ് ഇയാള്‍ പണം തട്ടിയത്. വര്‍ക്കല എസ്എച്ചഒയുടെയും എസ്‌ഐയുടേയും പേരിലായിരുന്നു പണപിരിവ് നടത്തിയത്. വര്‍ക്കലയില്‍ സ്പാ നടത്തുന്ന യുവതിയില്‍ നിന്നും പൊലീസാണെന്ന് പറഞ്ഞ് പറ്റിച്ച് 46,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഇയാള്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix