Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

പത്താം ക്ലാസുകാരി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

കാസർഗോഡ്: കാസർഗോഡ് ബന്തടുക്കയിൽ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ദേവികയെയാണ് (16) ഇന്ന് രാവിലെ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടൽ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്. ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്നു ദേവിക. ബേഡകം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആത്മഹത്യയ്ക്കുള്ള കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.
Read more

വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിയുടെ സംഭാഷണം പുറത്ത്

വയനാട്: വയനാട് വനം വകുപ്പ് ഉദ്യോഗസ്ഥയെ അർധരാത്രി ഓഫീസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ സംഭാഷണം പുറത്ത്. പ്രതിയായ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിൻ്റെ സംഭാഷണമാണ് പുറത്ത് വന്നത്. പരാതിയിൽ നിന്ന് പിൻമാറാൻ രതീഷ് കുമാർ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്ന സംഭാഷണ൦ കേൾക്കാൻ സാധിക്കും. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നത് സംഭാഷണത്തിലുണ്ട്. കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാർ സംഭാഷണത്തിനിടെ പറയുന്നു. അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയ്യുന്ന […]
Read more

വ്യാപാരത്തിൽ പുതുവഴി തുറക്കുമോ? ഇന്ത്യ–യുഎസ് ചർച്ചകൾക്ക് ഇന്നു തുടക്കം

ന്യൂഡൽഹി: മാസങ്ങളുടെ ഇടവേളക്കു ശേഷം ഇന്ത്യയും യുഎസും തമ്മിൽ ഉഭയകക്ഷി വ്യാപാര ചർച്ചകൾക്ക് ഇന്നു തുടക്കമാകും. ദക്ഷിണ, മധ്യ ഏഷ്യയുടെ ചുമതലയുള്ള യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിൻജ് ഡൽഹിയിൽ കേന്ദ്ര വാണിജ്യ വകുപ്പ് സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാളുമായി ചർച്ച നടത്തും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ ചുമത്തിയ ഇരട്ടത്തീരുവയുടെ പശ്ചാത്തലത്തിൽ ഇന്നത്തെ ചർച്ചക്ക് പ്രാധാന്യമേറെയാണ്. നേരത്തേ, ഓഗസ്റ്റ് 25നും 29നുമിടയിൽ നടത്താൻ തീരുമാനിച്ച ചർച്ചയാണിത്. എന്നാൽ, ട്രംപിന്റെ തീരുവയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച […]
Read more

നിയമസഭയിൽ ഉപകരണ പ്രതിസന്ധി ഉന്നയിച്ച് പ്രതിപക്ഷം; ചെലവഴിച്ച പണത്തിന്റെ കണക്ക് പറഞ്ഞ് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ ഉപകരണ പ്രതിസന്ധി ഉന്നയിച്ച് പ്രതിപക്ഷം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫണ്ടില്ലായ്മയും ഉപകരണങ്ങളുടെ കുറവും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്നും മുൻ സർക്കാരുകളേക്കാൾ സൗജന്യ ചികിത്സയും ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫണ്ടും പലമടങ്ങ് വർധിപ്പിച്ചുവെന്നും മന്ത്രി വീണാ ജോർജ് മറുപടിയിൽ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ സാധാരണ രോഗികളിൽ നിന്ന് പണം വാങ്ങേണ്ട അവസ്ഥയുണ്ടെന്ന തരത്തിൽ വകുപ്പ് മേധാവി ഡോ. ഹാരിസ് നടത്തിയ […]
Read more

സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറി; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 8.30 മണിയോടെ പുന്നാവൂർ സ്വദേശി ജോസാ(29)ണ് മാറനല്ലൂർ കുന്നിൽ അപകടത്തിൽപ്പെട്ടത്. റോഡ് സൈഡിലെ വളവിൽ പാർക്ക് ചെയ്തിരുന്ന മീൻ വണ്ടിയെ ഓവർടേക്ക് ചെയ്തപ്പോഴാണ് മാറനല്ലൂർ ഹയർ സെക്കഡറി സ്കൂളിലെ ബസിനടിയിലേക്ക് ജോസ് വീണത്. ബസിന്‍റെ വീലിനടിയിലേക്കാണ് ബൈക്കടക്കം യുവാവ് തെറിച്ചുവീണതെങ്കിലും ബസ് പെട്ടന്ന് നിറുത്തിയതിനാൽ കാര്യമായ പരുക്കുണ്ടായില്ല.കാലിന് പരിക്കേറ്റ ജോസിനെ പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ജോസ് […]
Read more

പെൺകുട്ടികളുടെ നഗ്നവിഡിയോ ആവശ്യപ്പെട്ട് ഭീഷണി; ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു നഗ്നവിഡിയോകളും മറ്റും ആവശ്യപ്പെടുകയും പിന്നീടതു പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ. കൊല്ലം പുന്നല പിറവന്തൂർ കരവൂർ ഷൺമുഖ വിലാസത്തിൽ ബി. ബിപിനെ (22) ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴിയാണു പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. എന്നാൽ, തന്നെ കൃത്യമായി തിരിച്ചറിയാതിരിക്കാനുള്ള സാങ്കേതികവിദ്യ പ്രതി ഉപയോഗിച്ചിരുന്നു എന്നു പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ സഹായത്തോടെയും […]
Read more

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് രണ്ട് മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം കൊല്ലം സ്വദേശികളാണ് മരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈമാസം 11-ാം തീയതി നടന്ന മരണങ്ങളാണ് അമീബിക് മസ്തിഷ്ക ജ്വരം മൂലം ആണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ 52 കാരിയാണ് രോഗബാധയേറ്റ് മരിച്ചത്. കൊല്ലത്ത് 91 കാരനാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ 62 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതെന്നാണ് ആരോഗ്യ […]
Read more

ഒരു വര്‍ഷത്തിനു ശേഷം ‘ടർബോ’ പ്രൊമോ സോങ് പുറത്ത്

വൈശാഖ് സംവിധാനം ചെയ്ത ‘ടര്‍ബോ’ റിലീസ് ചെയ്തിട്ടു ഒരു വര്‍ഷത്തിനു ശേഷം പ്രൊമോ സോങ്ങ് പുറത്തുവിട്ട് മമ്മൂട്ടി കമ്പനി. ടര്‍ബോ ജോസ് എന്ന മാസ് കഥാപാത്രമായി മമ്മൂട്ടി അഴിഞ്ഞാടിയ ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. ഈ കഥാപാത്രത്തിനായി തയാറാക്കിയ പ്രൊമോ സോങ്ങാണ് മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയിരിക്കുന്നത്. പ്രൊമോ സോങ് പുറത്തുവന്നതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് ഗാനത്തിന് എതിരെ ഉയരുന്നത്. നേരത്തെ പുറത്തിറക്കാതിരുന്നത് നന്നായി എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ‘കേട്ട് തുടങ്ങിയപ്പോഴേ നിർത്തി’, ‘ഇത് […]
Read more

ആഗോള അയ്യപ്പ സംഗത്തിലെ പ്രതിനിധികളുടെ എണ്ണം 3250 ആയി ചുരുക്കും; രജിസ്ട്രേഷൻ അവസാനിപ്പിച്ചു

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗത്തിലെ പ്രതിനിധികളുടെ എണ്ണം 3250 ആയി ചുരുക്കും. ആദ്യം വന്ന 3000 പേരെ ഇതിനായി തെരെഞ്ഞെടുക്കും. ദേവസ്വം ബോർഡ് നേരിട്ട് 250 പേരെയും ക്ഷണിക്കും. ഓൺലൈനായി ഇതുവരെ 4590 പേരാണ് അപേക്ഷ നൽകിയത്. ഇതോടെ രജിസ്ട്രേഷൻ നടപടി അവസാനിപ്പിച്ചു. വിവിധ സെഷനുകളിൽ പങ്കെടുക്കുന്ന പ്രമുഖരെയും തീരുമാനിച്ചു. ശബരിമല മാസ്റ്റർ പ്ലാൻ വിഷയാവതരണം നടത്തുന്നത് കെ ജയകുമാർ ഐഎഎസ് ആയിരിക്കും. അദ്ദേഹവും മാത്യു ജോസഫും മാസ്റ്റർ പ്ലാൻ ഹൈപ്പർ കമ്മിറ്റി അംഗങ്ങളായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. […]
Read more

കുറ്റംതെളിയുന്നതുവരെ രാഹുൽ നിരപരാധി; സീമ ജി നായർ

കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും പിന്തുണച്ച് നടി സീമ ജി. നായര്‍. ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ രാഹുല്‍ നിരപരാധിയാണെന്ന് സീമ ജി നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ നിയമസഭയില്‍ എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം. ആരോപണങ്ങള്‍ തുടര്‍ച്ചയായി പുറത്തുവന്ന ഘട്ടത്തിലും നടി രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ‘വരുമോ, വരില്ല, വരില്ലേ, വരാതിരിക്കില്ല, വരുമായിരിക്കും, വന്നു… ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലേ? രാഹുലിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix