Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

മോഹൻലാൽ ചിത്രം ഹൃദയപൂർവ്വത്തിലെ വിടപറയാം ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഹൃദയപൂര്‍വം. സത്യൻ അന്തിക്കാടാണ് സംവിധാനം നിര്‍വഹിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 67.75 കോടി കളക്ഷൻ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം 27.85 കോടിയും ഹൃദയപൂര്‍വം നേടിയിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ ഹൃദയപൂര്‍വത്തിലെ വിടപറയാം എന്ന ഒരു ഗാനത്തിന്റെ ലിറിക് വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്. കോമഡി എലമെന്റുകളൊക്കെ തിയറ്ററുകളില്‍ രസിപ്പിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. മോഹൻലാല്‍- സംഗീത് പ്രതാപ് കോമ്പോ വര്‍ക്ക് ആയിരിക്കുന്നുവെന്നാണ് […]
Read more

പ്രതിപക്ഷ നേതാവിനെ ധിക്കരിച്ച് രാഹുൽ മാങ്കൂട്ടം നിയമസഭയിൽ എത്തി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ എതിര്‍പ്പ് തള്ളിയാണ് രാഹുൽ സഭയിലെത്തിയത്. രാഹുൽ സഭയിലെത്തുമോ എന്ന കാര്യത്തിൽ സസ്പെന്‍സ് നിലനിൽക്കവേ ആണ് സഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിപ്പോള്‍ എത്തിയത്. പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ ഇരിക്കുക. സഭ സമ്മേളനം തുടങ്ങിയ 9 മണിവരെ രാഹുൽ എത്തിയേക്കുമെന്ന സൂചന മാത്രമാണ് പുറത്തുവന്നത്. അദ്ദേഹത്തിന്‍റെ സ്റ്റാഫ് ഒന്‍പത് മണിയോടെ സഭയിലെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം […]
Read more

ഷെയ്നും പ്രീതി അസ്രാണിയും പ്രണയിതാക്കളായെത്തുന്ന ‘ജാലക്കാരീ’; ട്രെൻഡിങ്ങിൽ ഒന്നാമത്

യുട്യൂബിൽ മാത്രം 20 കോടിയിലേറെ കാഴ്ചക്കാരെ നേടിയ കച്ചിസേറ, ആസ കൂടെ തുടങ്ങിയ തമിഴ് സിംഗിളുകളിലൂടെ അടുത്തകാലത്ത് യൂത്ത് സെൻസേഷനായി മാറിയ തെന്നിന്ത്യൻ ഇൻഡി സംഗീതസംവിധായകൻ സായ് ആഭ്യങ്കറുടെ ആദ്യ മലയാളഗാനം ഇരുകാതുംനീട്ടി സ്വീകരിച്ചു കഴിഞ്ഞു മലയാളികൾ. ഷെയ്ൻ നിഗം നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ബാൾട്ടി’യിലെ ‘ജാലക്കാരി’ എന്നു തുടങ്ങുന്ന റൊമാന്റിക് നമ്പറാണ് ഇപ്പോൾ മ്യൂസിക് ആപ്പുകളിലും ഇൻസ്റ്റ റീലുകളിലും തരംഗമാകുന്നത്. ഷെയ്നും പ്രീതി അസ്രാണിയും പ്രണയിതാക്കളായെത്തുന്ന ഈ ലവ് ട്രാക്ക് ആലപിച്ചിരിക്കുന്നത് സായിയും സുബ്ലാഷിണിയും […]
Read more

കോയിപ്രത്ത് കൂടുതൽ പേര്‍ മര്‍ദനത്തിന് ഇരയായി? രശ്മിയുടെ ഫോണിൽ 5 വീഡിയോ ദൃശ്യങ്ങള്‍

പത്തനംതിട്ട: കോയിപ്രത്ത് മോഡലിൽ യുവാക്കളെ ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ പേര്‍ ദമ്പതികളുടെ ഇരയായെന്ന് സൂചന. കേസിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയത്തിലാണ് പൊലീസ്. സൈക്കോ മോഡലിൽ ആലപ്പുഴ സ്വദേശിയെയും റാന്നി സ്വദേശിയെയും കൂടാതെ മറ്റു രണ്ടുപേരും മര്‍ദനത്തിനിരയായെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോണുകളടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സംശയം അന്വേഷണ സംഘത്തിന് ബലപ്പെട്ടത്. എന്നാൽ ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണവും ശാസ്ത്രീയ പരിശോധനയും ആവശ്യമാണ്. മുഖ്യപ്രതിയായ ജയേഷിന്‍റെ ഫോണിലെ രഹസ്യഫോള്‍ഡര്‍ തുറക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൂടുതൽ ഇരകളുടെ ദൃശ്യങ്ങള്‍ ഫോണിലുണ്ടെന്നാണ് പൊലീസ് […]
Read more

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ‘മഹിയാണ് നായകൻ’

പുതുമുഖങ്ങളായ ലാൽ ഹരി, വിനു ഭായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ലക്ഷ്മൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹിയാണ് നായകൻ. ചിത്രത്തിൻ്റെ പൂജ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വച്ച് നടന്നു. ജയൻ ചേർത്തല ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. ജയൻ ചേർത്തല, ടോണി, മൻരാജ്, നാരായണൻ കുട്ടി, ഉല്ലാസ് പന്തളം, ഉണ്ണി നായർ, കോട്ടയം പുരുഷു, രാജാ സാഹിബ്, സീമ ജി നായർ, ലതാ ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. […]
Read more

ഹണി ട്രാപ്പിൽ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ കേസിൽ യുവദമ്പതികള്‍ അറസ്റ്റിൽ

പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ കേസിൽ യുവദമ്പതികള്‍ അറസ്റ്റിൽ. പത്തനംതിട്ട കോയിപ്രം ആന്താലിമണിലാണ് രണ്ട് യുവാക്കള്‍ അതിക്രൂരപീഡനത്തിനിരയായത്. സംഭവത്തിൽ ചരൽക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിൽ സമാനതകള്‍ ഇല്ലാത്ത പീഡനമാണ് രണ്ട് യുവാക്കളും നേരിട്ടതെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്ഐആറിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തിൽ […]
Read more

ഇന്ന് ശ്രീകൃഷ്ണ ജയന്തി; വിപുലമായ ആഘോഷത്തിനൊരുങ്ങി നാട്, ശോഭായാത്ര വൈകിട്ട്

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാനൊരുങ്ങി കേരളം. സംസ്ഥാനത്തൊട്ടാകെ ശോഭയാത്ര ഉൾപ്പെടെയുളള വിവിധ ആഘോഷങ്ങളാണ് ഇന്ന് നടക്കുന്നത്. ഗുരുവായൂരും ആറന്മുള ക്ഷേത്രത്തിലും അടക്കം പ്രത്യേക പൂജകളും ആഘോഷങ്ങളും ആരംഭിച്ചു. പ്രശസ്തമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. ഇരുനൂറിലേറെ കല്യാണങ്ങളാണ് ഇന്ന് ഗുരുവായൂരിൽ നടക്കുക. പുലർച്ചെ മൂന്നുമണിക്ക് നിർമ്മാല്യ ദർശനത്തോടെ ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം തുടങ്ങി. ക്രമീകരണങ്ങളുടെ ഭാഗമായി വി.ഐ.പി, സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളും എല്ലാം കോർത്തിണക്കി ഇന്ന് ഗുരുവായൂർ […]
Read more

സൂര്യക്ക് വിജയ് ഭീഷിണിയോ; സൂര്യ ചിത്രം കറുപ്പ് പിൻവാങ്ങുന്നു, റിലീസ് നീളും

സൂര്യ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് കറുപ്പ്. ആർ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്‍ടെയ്‍നര്‍ ആയിരിക്കും. പൊങ്കല്‍ റിലീസായിട്ട് സൂര്യ നായകനാകുന്ന ചിത്രം എത്തിക്കാനായിരുന്നു ലക്ഷ്യമിടുന്നത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ 2026 സമ്മര്‍ റിലീസായിട്ടായിരിക്കും ചിത്രം എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. പൊങ്കലിന് വിജയ്‍യുടെ ജനനായകൻ എത്താനിരിക്കുന്ന സാഹചര്യവും പരിഗണിച്ചാണ് കറുപ്പിന്റെ പിൻമാറ്റം എന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും […]
Read more

ആറ്റിങ്ങൽ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം: ആറ്റിങ്ങൽ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് സമീപം വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. എറണാകുളത്തു നിന്നും ആറ്റിങ്ങലിലേക്ക് വന്ന കിളിമാനൂർ സ്വദേശി അൽ അമീനിന്‍റെ ഉടമസ്ഥതയിലുള്ള ഹോണ്ട ബ്രീയോ കാറിന്‍റെ മുൻ ഭാഗത്ത് നിന്നും ആണ് തീയും പുകയും ഉയർന്നത്. ഉടൻ തന്നെ ആറ്റിങ്ങൽ ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സേന സ്ഥലത്ത് എത്തുകയും തീ കെടുത്തുകയും ചെയ്തു. വൻ ദുരന്തമാണ് ഒഴിവായതെന്ന് ഫയർ ഫോഴ്സ് പ്രതികരിച്ചു. എറണാകുളത്ത് നിന്നും ഓടിച്ചെത്തിയ […]
Read more

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകീട്ടോടെ സ്പോടനമുണ്ടാകുമെന്നുമാണ് എത്തിയിരിക്കുന്ന സന്ദേശം. ഭീഷണിസന്ദേശത്തെത്തുടര്‍ന്ന് രണ്ട് ക്ഷേത്രങ്ങളിലും പോലീസും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. നേരത്തെ തിരുവനന്തപുരത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കോടതികള്‍ക്കും ബോംബ് ഭീഷണികള്‍ വന്നിരുന്നു. സമാനസ്വാഭാവത്തിലുള്ള ഭീഷണിസന്ദേശമാണ് ഇത്തവണ ക്ഷേത്രങ്ങള്‍ക്കും ലഭിച്ചത്. മുന്‍പ് വന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix