Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

ബുക്ക് മൈ ഷോ ടിക്കറ്റ് വിൽപ്പനയിലും ഓൾ ടൈം റെക്കോർഡ്; മലയാളത്തിൽ ഇനി ഒന്നാമത് “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് ബുക്ക് മൈ ഷോയിലും ഓൾ ടൈം റെക്കോർഡ്. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപന ആണ് “ലോക” സ്വന്തമാക്കിയത്. 4.52 മില്യൺ ടിക്കറ്റുകൾ ആണ് ഈ ചിത്രത്തിൻ്റെതായി 18 ദിവസങ്ങൾ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റഴിഞ്ഞത്. 4.51 മില്യൺ ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി […]
Read more

കണ്ണൂരിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ കുറുവയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു. കൽപറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്കൂൾ ഐടി അധ്യാപികയും ഡിവൈഎഫ്ഐ വെങ്ങപ്പള്ളി ചോലപ്പുറം യൂണിറ്റ് പ്രസിഡന്റുമായിരുന്നു. ഞായറാഴ്ച് വൈകിട്ട് മൂന്നരയോടെയാണ് ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ശ്രീനിതയ്ക്കും ഭർത്താവ് ജിജിലേഷിനും ഇവരുടെ രണ്ട് കുട്ടികൾക്കും പരുക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി […]
Read more

അത്ഭുത ‘ലോക’ത്തിന് പേര് നൽകിയത് വിനായക് ശശികുമാർ; നന്ദി പറഞ്ഞ് “ലോക” ടീം

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ:ചന്ദ്ര” മലയാള സിനിമയിലെ റെക്കോർഡുകൾ ഓരോന്നായി കടപുഴക്കി പ്രദർശനം തുടരുകയാണ്. 250 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ഇതിനോടകം മാറിക്കഴിഞ്ഞു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ഇപ്പോഴിതാ പാൻ ഇന്ത്യൻ തലത്തിൽ തരംഗമായ ചിത്രത്തിന്റെ ടൈറ്റിൽ […]
Read more

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. എംഎൽഎ ഹോസ്റ്റലിന് അടുത്ത് വച്ചാണ് തടഞ്ഞത്. സഭാ സമ്മേളനത്തിൽ പങ്കെടുത്തശേഷം എംഎൽഎ ഹോസ്റ്റലിലേക്കു പോകുകയായിരുന്നു രാഹുൽ. സംഭവം നടക്കുന്ന സമയം പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് പൊലീസെത്തി പ്രവർത്തകരെ നീക്കുകയായിരുന്നു. രാഹുൽ കാറിൽനിന്ന് ഇറങ്ങിയില്ല. ഡിസിപി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ജനാധിപത്യ സമരങ്ങൾക്ക് എതിരല്ലെന്നും, മാധ്യമങ്ങളെ കാണുമെന്നും രാഹുൽ പ്രതികരിച്ചു. ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയിരുന്നു. സ്വന്തം തീരുമാനപ്രകാരമാണു രാഹുൽ നിയമസഭയിലെത്തിയത്. നിയമസഭയിൽ […]
Read more

രാഹുൽ നിയമസഭയിലെത്തിയത് വിഡി സതീശന്‍റെ നിലപാട് തള്ളി; ഇനി മണ്ഡലത്തിലും പൊതു പരിപാടികളിലും സജീവമാകും

തിരുവനന്തപുരം: ലൈംഗിക ആരോപണത്തെത്തുടർന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകൾക്ക് വിരാമമിട്ടാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളിയാണ് രാഹുൽ നിയമസഭയിലെത്തിയത്. നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകും. രാഹുൽ ശനിയാഴ്ച പാലക്കാട് എത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും. വരും ദിവസങ്ങളിലും രാഹുൽ നിയമസഭയിലെത്തും.ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് രാഹുൽ എത്തിയത്. വരും ദിവസങ്ങളിലും രാഹുൽ സഭയിലെത്താൻ തീരുമാനിച്ചതിനാൽ സഭാ സമ്മേളന കാലമാകെ […]
Read more

തെലങ്കാനക്ക് മുകളിൽന്യൂനമർദ്ദം; മൺസൂൺ പിന്മാറി തുടങ്ങി

പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് മൺസൂൺ പിന്മാറ്റം തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണയായി സെപ്റ്റംബർ 17–ാം തീയതിയാണ് പിന്മാറ്റം തുടങ്ങാറുള്ളത്. എന്നാൽ ഇത്തവണ 3 ദിവസം മുൻപ് തന്നെ രാജസ്ഥാനിൽ നിന്ന് പിന്മാറി (ഇത്തവണ 10 ദിവസം മുൻപ് തന്നെ ഈ മേഖലയിൽ മൺസൂൺ എത്തിയിരുന്നു). കഴിഞ്ഞ വർഷം സെപ്റ്റംബർ 23 ആയിരുന്നു പിന്മാറ്റ ആരംഭം. മൺസൂൺ പിന്മാറ്റം പ്രഖ്യാപിക്കാനുള്ള പ്രധാന മാനദണ്ഡങ്ങൾ ∙ 1.5 കിലോമീറ്റർ ഉയരത്തിൽ ഉയർന്ന മർദമേഖല രൂപപ്പെടൽ∙ തുടർച്ചയായി 5 ദിവസം […]
Read more

കെഎസ്‍യു പ്രവർത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച കേസ്; വടക്കാഞ്ചേരി സിഐയെ സ്ഥലം മാറ്റി

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ യു.കെ. ഷാജഹാന് സ്ഥലം മാറ്റം. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് ആണ് സ്ഥലം മാറ്റിയത്. ക്രമസമാധാന ചുമതലയിൽ നിന്ന് ഷാജഹാനെ നീക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു ഇന്ന് തിരുവനന്തപുരത്തേക്ക് ഷാജഹാനെ ഡിജിപി വിളിപ്പിച്ചിട്ടുണ്ട്. എസ്എഫ്ഐ– കെഎസ്‌യു സംഘട്ടനക്കേസിൽ അറസ്റ്റിലായ 3 കെഎസ്‌യു പ്രവർത്തകരെയാണ് കൊടും കുറ്റവാളികളെപ്പോലെ കറുത്ത തുണികൊണ്ടു തലമൂടിയും കൈവിലങ്ങ് അണിയിച്ചുമാണ് പൊലീസ് കോടതിയിലെത്തിച്ചത്. […]
Read more

ചൈനയുടെ ഭീമന്‍ അണക്കെട്ടിന് ബ്രഹ്‌മപുത്രയിൽ അണകെട്ടി മറുപടി നല്‍കാന്‍ ഇന്ത്യ

ന്യുഡല്‍ഹി: ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ഭീമന്‍ അണക്കെട്ട് കെട്ടുന്ന ചൈനയുടെ നടപടി ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ്. അണക്കെട്ടിലെ വെള്ളം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ബ്രഹ്‌മപുത്രയുടെ തീരങ്ങളില്‍ വലിയ വെള്ളപ്പൊക്കവും കെടുതികളുമാകും ഉണ്ടാകുക. ഈ ഭീഷണിയെ മറികടക്കാന്‍ ബ്രഹ്‌മപുത്രയില്‍ മറ്റൊരു കൂറ്റന്‍ അണക്കെട്ട് നിര്‍മിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അരുണാചല്‍ പ്രദേശിലെ ദിബാങ്ങിലാകും പുതിയ അണക്കെട്ട് നിര്‍മിക്കുക. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഹൈഡ്രൊ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ – എന്‍.എച്ച്.പി.സി ആണ് അണക്കെട്ട് നിര്‍മിക്കുക. ഇതിനായി […]
Read more

അമീബിക് മസ്തിഷ്ക ജ്വരം; നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യ നിയപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാൽ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തൽ കുളങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് വ്യാപിക്കുന്നത് ആശങ്കയ്ക്കൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയും ഉയര്‍ത്തുകയുമാണ്. ഈ സാഹചര്യത്തിലാണ് നീന്തൽ കുളങ്ങള്‍ വഴിയും രോഗം പിടിപെടുമെന്ന് മുന്നറിയപ്പ് […]
Read more

വീഡിയോ എടുക്കുന്നതിനിടെ ബ്ലോഗറെ മർദ്ദിച്ചതായി പരാതി; സംഭവം പാലക്കാട്

പാലക്കാട്: വീഡിയോ എടുക്കുന്നതിനിടെ ബ്ലോഗറെ മർദ്ദിച്ചതായി പരാതി. പാലക്കാട് തച്ചമ്പാറയിലാണ് സംഭവം. ബ്ലോഗര്‍ റോഡിൻ്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ മർദ്ദനമേറ്റത്. തച്ചമ്പാറ സ്വദേശി മധു എൻ പിക്കാണ് മർദ്ദനമേറ്റത്. സി പി എം പ്രവർത്തകനായ വിജയൻ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തില്‍ കല്ലടിക്കോട് പൊലീസ് മധുവിൻ്റെ മൊഴിയെടുത്തു. തച്ചമ്പാറ – മാട്ടം റോഡ് നവീകരണത്തെ കുറിച്ച് പറയുന്നതിനിടെയാണ് തർക്കമുണ്ടായത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix