Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

‘അനുപമ പരമേശ്വരനും ദർശനയും ഒന്നിച്ചഭിനയിച്ച ‘പർദ്ദ’; ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു

അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തിയ പര്‍ദ്ദ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഓഗസ്റ്റ് 22 ന് റിലീസ് ചെയ്ത ചിത്രം മികച്ച സ്ത്രീപക്ഷ സിനിമയാണെന്നാണ് ഒടിടി റിലീസിന് ശേഷമുള്ള പ്രേക്ഷക പ്രതികരണം. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം, ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭം കൂടിയാണ്. പർദ്ദയിൽ സം​ഗീതയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹൃദയം, ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ […]
Read more

കുട്ടി ആരാധകന് സർപ്രൈസ് നൽകി ഡബ്സി

ലക്ഷദ്വീപിലെ കുട്ടി ആരാധകനെ നേരിൽ കണ്ട് സർപ്രൈസ് നൽകി റാപ്പർ ഡബ്സി. വിഡിയോ കോളിലൂടെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കരഞ്ഞ കുട്ടിയെയാണ് ഡബ്സി നേരിൽ പോയി കണ്ടത്. ഡബ്സിയെ കണ്ടതോടെ കുട്ടി ആരാധകൻ സന്തോഷം കൊണ്ട് കരയാൻ തുടങ്ങി. അതു കണ്ട് ‘എന്നെ അത്രയ്ക്ക് ഇഷ്ടമാണോ’ എന്ന് ഡബ്സി കുട്ടിയോട് ചോദിക്കുന്നുണ്ട്. ‘അതെ’ എന്ന് കുട്ടി മറുപടി പറയുമ്പോൾ എന്നാൽ കെട്ടിപിടിക്ക് എന്ന് പറഞ്ഞ് ഡബ്സി കുട്ടിയെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്നതും വിഡിയോയിൽ കാണാം. തുടർന്ന് കുട്ടി […]
Read more

42 ദിവസം പ്രായമായ കുഞ്ഞിന്റെ വായിൽ ടിഷ്യു നിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

കന്യാകുമാരി: ജനിച്ച സമയം ശരിയല്ലെന്നുള്ള കുത്തുവാക്കിൽ മനം നൊന്ത് 42 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി 21കാരി അമ്മ. കുഞ്ഞ് ജനിച്ച ശേഷം ഭർതൃമാതാവിന്റെ കുത്തുവാക്കിലും പോസ്റ്റ്പാ‍ർട്ടം ഡിപ്രഷൻ മൂലമെന്ന് സംശയിക്കുന്ന കൊലപാതകം കന്യാകുമാരിയിലെ കരുങ്കലിലാണ് നടന്നത്. അമ്മായി അമ്മയോടും ഭർത്താവിനോടുമുള്ള ദേഷ്യം മൂലമാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് 21കാരിയായ ബെനിറ്റ പൊലീസിന് മൊഴി നൽകിയത്. വ്യാഴാഴ്ചയാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസ് എടുത്ത് കുട്ടിയെ പോസ്റ്റ് […]
Read more

പട്ടാപ്പകൽ നടുറോഡിൽ വച്ച് ഭാര്യയെ വെടിവച്ചുകൊന്നു; പ്രതി പിടിയിൽ

ഭോപ്പാൽ: ഗ്വാളിയറിലെ രൂപ് സിങ് സ്റ്റേഡിയത്തിനു സമീപം 28 കാരിയായ സ്ത്രീയെ ഭർത്താവ് വെടിവച്ചു കൊന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അരവിന്ദ് പരിഹാർ ഭാര്യ നന്ദിനിയെ തടഞ്ഞുനിർത്തി തോക്ക് പുറത്തെടുത്ത് തലയിലേക്ക് വെടിയുതിർക്കുകയായിരുന്നു. ദാമ്പത്യജീവിതത്തിലെ പ്രശനങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‘‘പകൽ സമയം ആളുകൾ നോക്കിനിൽക്കെ പൊതുസ്ഥലത്തുവച്ചാണ് അരവിന്ദ് ഭാര്യ നന്ദിനിയെ വെടിയുതിർത്ത് കൊലപ്പെടുത്തിയത്. അയാളുടെ കൈയിൽ തോക്ക് ഉണ്ടായിരുന്നു. പൊലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചതോടെയാണ് അയാളെ കീഴടക്കാൻ സാധിച്ചത്. സ്റ്റേഷനിലേക്ക് […]
Read more

ശസ്ത്രക്രിയ വിജയകരം! ബിൽജിത്തിന്റെ ഹൃദയം ഇനി 13-കാരിയുടെ ശരീരത്തിൽ തുടിക്കും

കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിന്റെ (18) ഹൃദയം ഇനി കൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ പതിമൂന്നുകാരിയിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്നു വെളുപ്പിനെ 6.30ഓടെ പൂർത്തിയായി. പുലർച്ചെ ഒരു മണിയോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്നും ഹൃദയവുമായി തിരിച്ച ആംബുലൻസ് പൊലീസിന്റെ സഹായത്തോടെ 20 മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയിൽ എത്തി. 1.25ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചു. 3.30ന് ഹൃദയം കുട്ടിയിൽ സ്പന്ദിച്ച് […]
Read more

‘മണിയനും ചാത്തനും രണ്ട് യൂണിവേഴ്‌സ്’; തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലേക്കുള്ള കുതിപ്പിലാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക ചാപ്റ്റർ 1: ചന്ദ്ര’. ചുരുങ്ങിയ സമയം കൊണ്ട് തന്നെ 200 കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. അഞ്ച് ഭാഗങ്ങളുള്ള ഫിലിം യൂണിവേഴ്‌സിലെ ആദ്യ ഭാഗമാണ് ചന്ദ്ര. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ സിനിമയായത് കൊണ്ടുതന്നെ വലിയ രീതിയിലാണ് ലോക എന്ന ഫാന്റസി ചിത്രത്തെ തെന്നിന്ത്യൻ പ്രേക്ഷകർ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകയും ജിതിൻ ലാൽ സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായെത്തിയ […]
Read more

സ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ആരോഗ്യവകുപ്പ്. രണ്ടുപേര്‍ മാത്രമാണ് മരിച്ചതെന്ന നേരത്തേയുള്ള കണക്കാണ് വകുപ്പ് തിരുത്തിയത്. നിലവിലെ കണക്ക് പ്രകാരം കേരളത്തില്‍ ഈ വര്‍ഷം 17 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണമാണ് സ്ഥിരീകരിച്ചത്. 66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിക്കുകയും ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയും […]
Read more

കുഞ്ഞ് ഓമിയുടെ മുഖം വെളിപ്പെടുത്തി ദിയയും അശ്വിനും

കുഞ്ഞ് ഓമിയുടെ മുഖം പ്രേക്ഷകരുമായി പങ്കുവച്ച് ദിയ കൃഷ്ണയും അശ്വിനും. ഞങ്ങളുടെ കുഞ്ഞു ലോകം എന്നാണ് ചിത്രത്തിന് ദിയ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. സൂര്യകാന്തി പൂക്കള്‍ക്കിടയില്‍ കുഞ്ഞിനെ പിടിച്ചുനില്‍ക്കുന്ന ദിയയെയും അശ്വിനെയും ചിത്രത്തിൽ കാണാം. നിരവധി പേരാണ് സന്തോഷം പ്രകടിപ്പിച്ച് എത്തുന്നത്. കുഞ്ഞിന്റെ മുഖം അശ്വിനെ പോലെയാണെന്നും ദിയയെ പോലെയാണെന്നുമൊക്കെയുള്ള രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് അശ്വിന്റെയും ദിയയുടെയും വിവാഹ വാര്‍ഷിക ദിനത്തില്‍ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍. കുഞ്ഞിന് അസുഖം പിടിച്ചതോടെ അത് […]
Read more

റഷ്യയിൽ വൻ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

മോസ്കോ: റഷ്യയിലെ കാംചത്ക മേഖലയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂമിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചനമുണ്ടായത്. കഴിഞ്ഞ മാസമാണ് മേഖലയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അന്ന് റഷ്യയ്ക്കു പുറമേ യുഎസ്, ജപ്പാൻ, ചിലി എന്നിവിടങ്ങളിൽ സുനാമി മുന്നിറിയിപ്പ് നൽകിയിരുന്നു. ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് കാംചത്ക. ഒരു മാസം മുൻപ് ഇവിടെയുണ്ടായ 8.8 തീവ്രതയുള്ള ഭൂകമ്പം, റഷ്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ആറാമത്തെ ഏറ്റവും വലിയ ഭൂകമ്പമാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കിയിരുന്നു. ഭൂകമ്പത്തെ […]
Read more

‘കാന്താര 2’ വിലക്ക് നീക്കി ഫിയോക്ക്; ചിത്രം ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

ഹോംബാലെ ഫിലിംസിന്റെ ചിത്ര൦ കാന്താര ചാപ്റ്റർ 1 ഒക്ടോബർ 2 ന് തന്നെ കേരളത്തിൽ പ്രദർശിപ്പിക്കും. സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കില്ലെന്ന തീരുമാനം തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിൻവലിക്കുകയായിരുന്നു. ഫിലിം ചേമ്പറിന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഫിയോക്കും തമ്മിൽ നടത്തിയ ചർച്ചയുടെ ഭാഗമായാണ് ഈ തീരുമാനം. സിനിമയുടെ ആദ്യ രണ്ട് ആഴ്ച്ചയിലെ കളക്ഷനിൽ 55 ശതമാനം വിതരണക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ആദ്യത്തെ രണ്ട് ആഴ്ച (14 ദിവസം) ഹോൾഡ് ഓവർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix