Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

“ഒരു അഭിനേതാവെന്ന നിലയിലുള്ള ജീവിതം അത്രയും നീളമുള്ളതല്ല…”; മനസ്സ് തുറന്ന് സാമന്ത

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സാമന്ത. തമിഴിൽ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സാമന്ത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ തെലുങ്കിൽ ഇതേ ചിത്രത്തിന്റെ റീമേക് ആയ ‘യെ മായ ചെസാവെ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാനും വലിയ ആരാധകറീ സൃഷ്ടിക്കാനും സാധിച്ച താരം കൂടിയാണ് സാമന്ത. ഇപ്പോഴിതാ ഒരു താരം എന്ന നിലയിലുള്ള സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സാമന്ത. ഒരു താരമെന്ന […]
Read more

കാണാതായ ഗൃഹനാഥൻ മരിച്ചനിലയിൽ; മൃതദേഹം കണ്ട് പ്രദേശവാസി കുഴഞ്ഞുവീണ് മരിച്ചു

അടിമാലി: പണിക്കൻകുടിയിൽനിന്ന് ഒരാഴ്ച മുൻപു കാണാതായ ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സംഘത്തിലൊരാൾ കുഴഞ്ഞുവീണു മരിച്ചു. പൊട്ടനാനിക്കൽ തങ്കൻ ഇട്ടുണ്ടാനാണ് (63) വീടിന് ഒരു കിലോമീറ്ററോളം അകലെ ഒരു പുരയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ചത്. പണിക്കൻകുടി വെട്ടിക്കാട്ടിൽ ജോർജ് ആണ് കുഴഞ്ഞുവീണു മരിച്ചത്. ആഗസ്ത് 31 മുതൽ തങ്കനെ കാണാനില്ലായിരുന്നു. ബുധനാഴ്ച രാത്രി സമീപത്തെ പുരയിടത്തിൽനിന്നു ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സംഘത്തിൽ ജോർജും ഉണ്ടായിരുന്നു. സമീപവാസികളാണു തങ്കനും ജോർജും. മൃതദേഹം […]
Read more

മുറി വൃത്തിയാക്കുന്നതിനിടയിൽ തർക്കം; മധ്യവയസ്കനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഡാലസ്: യുഎസിൽ തർക്കത്തെത്തുടർന്ന് ഇന്ത്യക്കാരനെ കഴുത്തറത്ത് കൊലപ്പെടുത്തി. ഡാലസിലെ മോട്ടലിൽ മാനേജറായിരുന്ന ചന്ദ്ര നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മോട്ടലിലെ ജീവനക്കാരനായ യോർദാനിസ് കോബോസ് മാർട്ടിനെസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാർട്ടിനെസും മറ്റൊരു ജീവനക്കാരിയും മോട്ടലിലെ മുറി വൃത്തിയാക്കുകയായിരുന്നു. അതിനിടയിൽ അവിടേക്കു വന്ന നാഗമല്ലയ്യ കേടായ വാഷിങ് മെഷീൻ ഉപയോഗിക്കരുതെന്ന് മാർട്ടിനെസിനോടു പറയാൻ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. തന്നോടു നേരിട്ടു പറയാതെ ജീവനക്കാരി വഴി സംസാരിക്കുന്നുവെന്ന് ആരോപിച്ചാണ് നാഗമല്ലയ്യയെ മാർട്ടിനെസ് ആക്രമിച്ചത്. കത്തിയെടുത്ത് പ്രതി പലതവണ നാഗമല്ലയ്യയെ […]
Read more

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്‍റെ ഡീസൽ പൈപ്പ് പൊട്ടി; പുറത്ത് ചാടിയ ഒരാൾക്ക് പരിക്ക്

കുന്നംകുളം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ബസിന് തീപിടിക്കുകയാണെന്ന് ഭയന്ന് ബസ്സിൽ നിന്ന് ഗ്ലാസ് പൊളിച്ച് പുറത്തേക്ക് ചാടിയ ഒരു യാത്രക്കാരന് പരിക്കേറ്റു. ഇന്ന് രാവിലെ 8.30 യോടെയായിരുന്നു സംഭവം. ബസ്സിന്റെ ഡീസൽ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് വാഹനത്തിൽ നിന്നും പുക ഉയർന്നത്. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ബ്ലൂ ഡയമണ്ട് ബസ്സ് പാറേമ്പാടത്ത് എത്തിയപ്പോൾ ആയിരുന്നു സംഭവം നടന്നത്. തുടർന്ന് ജീവനക്കാർ ബസ്സ് നിർത്തി യാത്രക്കാരെയെല്ലാം അതിവേഗം പുറത്തിറക്കിയ ശേഷം […]
Read more

ഓർമ്മയിൽ എന്നും ആ സുവർണ്ണ സ്വരം; സ്വർണലത വിടപറഞ്ഞിട്ട് 15 വർഷം

ശബ്ദത്തിൽ മായാജാലം തീർക്കുന്ന ചിലരുണ്ട്. ഒരിക്കൽ കേട്ടാൽ വെടിച്ചില്ല് പോലെ ഹൃദയത്തിലേക്ക് തുളഞ്ഞുകയറി പിന്നീട് അവിടെനിന്നിറങ്ങാൻ കൂട്ടാക്കാത്ത തരത്തിലുള്ള സ്വരത്തിനുടമകൾ. അക്കൂട്ടത്തിൽ സംഗീതലോകത്ത് വേറിട്ടുനിന്ന മാസ്മരിക ശബ്ദത്തിന് ഉടമയായിരുന്നു ​ഗായിക സ്വർണലത. സമാനതകളില്ലാത്ത ആലാപന ശൈലിയും ഉച്ചാരണ പാടവവും കൊണ്ട്, ഓരോ സംഗീത പ്രേമിയും, ഇത് തങ്ങളുടെ സ്വന്തം നാട്ടുകാരിയാണെന്ന് തന്നെ വിശ്വസിച്ചിരുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് സ്വർണലത ജനിച്ചത്. കുടുംബം അധികം വൈകാതെ തന്നെ കര്‍ണാടകയിലേക്ക് താമസമാറുകയായിരുന്നു. സംഗീതത്തോടായിരുന്നു ചെറുപ്പംമുതലേ സ്വര്‍ണലതയ്ക്ക് ഏറ്റവും പ്രിയം. തൻറെ […]
Read more

‘എന്‍റെ കല്യാണം ഒരു മഹാ സംഭവം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജെയിൻ കെ പോൾ, സുനിൽ സുഖദ, വിഷ്ണുജ വിജയ്, മഞ്ജു പത്രോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു കെ കൃഷ്ണൻ സംവിധാനം ചെയ്യുന്ന എന്റെ കല്യാണം ഒരു മഹാ സംഭവം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സക്കീർ ഹുസൈൻ, നന്ദ കിഷോർ, കിരൺ സരിഗ, ശ്യാം മാങ്ങാട്, ഷിജു പടിഞ്ഞാറ്റിൻകര, ഷിബു സി ആർ, ബൈജുക്കുട്ടൻ, കൊല്ലം സിറാജ്, അമൽ ജോൺ, സുനിൽ സൂര്യ, വിജയ് ശങ്കർ, വിപിൻ വിജയൻ, സ്റ്റാലിൻ കുമ്പളം, ഷൈലജ, […]
Read more

ബീഹാറിനു പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തുന്നു

തിരുവനന്തപുരം: ബീഹാറിനു പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തുന്നു. ഇതുസംബന്ധിച്ച ഒരുക്കങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നടന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി വന്നാൽ ഉടൻ അന്തിമ പ്രഖ്യാപനം ഉണ്ടാകും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ എസ് ഐ ആർ നടപ്പാക്കുമെന്ന് കേന്ദ്ര തെര കമ്മീഷൻ നേരത്തെ സൂചന നൽകിയിരുന്നു. എസ്‌ ഐ ആർ നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുമെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പാക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ […]
Read more

11 വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ തമിഴിലേക്ക്; ആദ്യ വെബ്‌സീരീസ് വരുന്നു

11 വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ വീണ്ടും തിമഴ് സിനിമാ രംഗത്തേക്കെത്തുന്നു. സോണി ലിവ് ഒരുക്കുന്ന ‘ദി മദ്രാസ് മിസ്റ്ററി: ഫാള്‍ ഓഫ് എ സൂപ്പര്‍ സ്റ്റാര്‍’ എന്ന വെബ് സീരീസിലൂടെയാണ് നസ്രിയ വീണ്ടും തമിഴകത്തേക്കെത്തുന്നത്. വെബ്‌സീരീസ് രംഗത്തേക്കുള്ള നസ്രിയയുടെ ആദ്യ ചുവടുവെപ്പുകൂടിയാണിത്. സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന സീരീസില്‍ നാട്ടി, ശാന്തനു ഭാഗ്യരാജ്, നാസര്‍, വൈജി മഹേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സീരീസിലെ നസ്രിയയുടെ ഫസ്റ്റ് ലുക്ക് സോണി ലിവ് പുറത്തുവിട്ടു. 1940-കളുടെ പശ്ചാത്തലത്തിലാണ് ഈ വെബ്‌സീരീസ് […]
Read more

‘ലോക’യ്ക്കുവേണ്ടി ദുൽഖർ സൽമാന്റെ തമിഴ് ചിത്രത്തിന്റെ റിലീസ് നീട്ടി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തമിഴ് ചിത്രം ‘കാന്ത’യുടെ റിലീസ് നീട്ടി. ദുല്‍ഖര്‍ സല്‍മാന്റെ വേയ്‌ഫെറര്‍ ഫിലിംസ് നിര്‍മിച്ച കല്യാണി പ്രിയദര്‍ശന്‍ ചിത്രം ‘ലോക്: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യുടെ ബോക്‌സ് ഓഫീസ് കുതിപ്പ് തുടരാനുള്ള സാഹചര്യം നിലനിര്‍ത്താന്‍ വേണ്ടിയാണ് റിലീസ് നീട്ടുന്നതെന്ന് സംവിധായകന്‍ സെല്‍വമണി ശെല്‍വരാജ്, നായകനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍, നിര്‍മാണത്തില്‍ പങ്കാളിയായ റാണ ദഗ്ഗുബാട്ടി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് പുറത്തുവിടും. ‘ടീസര്‍ പുറത്തിറങ്ങിയതുമുതല്‍ നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം ഞങ്ങളെ സ്പര്‍ശിച്ചു. […]
Read more

കോഴിക്കുട്ടില്‍ കയറി കോഴികളെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി

മലപ്പുറം: അരിക്കാഞ്ചിറ കാഞ്ഞിരകുറ്റിയില്‍ കോഴിക്കുട്ടില്‍ കയറി കോഴികളെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. കാഞ്ഞിരകുറ്റിയിലെ പള്ളിപ്പറമ്പില്‍ സക്കീനയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ കയറി പറ്റിയ മലമ്പാമ്പിനെയാണ് പിടികൂടിയത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ സ്‌നേക്ക് മാസ്റ്റര്‍ മുസ്തഫ തിരുര്‍ സാഹസികമായാണ് മലമ്പാമ്പിനെ കോഴിക്കൂട്ടില്‍ നിന്നും പിടികൂടിയത്. പിടികൂടിയ മലമ്പാമ്പിനെ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. ആറ് കോഴികളാണ് കൂട്ടിലുണ്ടായിരുന്നത്. രണ്ട് കോഴികളെ മലമ്പാമ്പ് വിഴുങ്ങിയിരുന്നു. നാല് കോഴികളെ കൊന്നിട്ടുമുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix