സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ആത്മകഥാ വിവാദം: പ്രസാധകര്‍ മര്യാദ കാണിച്ചില്ലെന്ന് ഇപി ജയരാജന്‍

കണ്ണൂർ : ഉപതെരഞ്ഞെടുപ്പ് ദിനത്തിലെ തന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്ക്‌സിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് ഇപി ജയരാജന്‍. താന്‍ ആരെയും കരാര്‍ ഏല്‍പ്പിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച ജയരാജന്‍ സാധാരണ പ്രസാധകര്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഡിസി ബുക്ക്‌സ് പാലിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി. പുസ്തകത്തിന്റെ പ്രകാശനം ഡിസിയുടെ ഫെയ്‌സ്ബുക്കില്‍ വന്നത് താനറിയാതെയാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇപി പറഞ്ഞു.

പിഡിഎഫ് രൂപത്തിലാണ് വാട്ട്‌സാപ്പില്‍ ഉള്‍പ്പെടെ പുസ്തകത്തിന്റെ പകര്‍പ്പ് നല്‍കിയത്. ഇത് സാധാരണ രീതിയില്‍ പ്രസാധകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. തെരഞ്ഞെടുപ്പ് ദിവസം തന്നെ അത് പ്രസിദ്ധീകരിച്ചത് ആസൂത്രിതമാണ്. ടൈംസ് ഓഫ് ഇന്ത്യ എന്തടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയതെന്നും ഇപി ചോദിച്ചു.

അതിനിടെ ആത്മകഥാ വിവാദത്തില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഇപി ജയരാജന്റെ പരാതിയിലായിരുന്നു അന്വേഷണം. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഇപിയും ഡിസി ബുക്ക്‌സും തമ്മില്‍ കരാര്‍ ഇല്ലെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലെന്നാണ് വിവരം.

അതേസമയം, ഡിസി രവി പൊലീസിന് നല്‍കിയ മൊഴിയുമായി ബന്ധപ്പെടുത്തി പുറത്തുവന്ന വാര്‍ത്തകളെ ഡിസി ബുക്ക് തള്ളിയിട്ടുണ്ട്. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണെന്ന് ഫെയ്‌സ്ബുക്കിലൂടെ ഡിസി അഭിപ്രായപ്പെട്ടു. നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ ഡിസി ബുക്ക്‌സ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളെന്നും അതില്‍ വ്യക്തമാക്കുന്നുണ്ട്

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement