പാലക്കാട്: വണ്ടാഴി കാട്ടുപന്നിയിടിച്ചു മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ട് ഡ്രൈവർക്ക് ഗരുതര പരിക്ക്. വണ്ടാഴി കീഴ്‌പ്പാല രമേഷിനാണ് (44) പരിക്കേറ്റത്. മൂന്ന് വാരിയെല്ല് പൊട്ടുകയും നട്ടെല്ലിന് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തു. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. ചിറ്റിലഞ്ചേരിയിലേക്ക് ഓട്ടംപോകുമ്പോൾ വെള്ളാരക്കോട്ടുവെച്ച് കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു.
രമേഷ് ഓട്ടോയിൽനിന്ന് പുറത്തേക്കുവീണതോടൊപ്പം വാഹനം രമേശിന്റെ ദേഹത്ത് വീഴുകയായിരുന്നു. യാത്രക്കാരൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഈസമയം ആവഴിവന്ന ബൈക്ക് യാത്രക്കാരും ഗ്രാമപ്പഞ്ചായത്തംഗം എം. ശിവദാസനും ചേർന്ന് വാഹനം ഉയർത്തി രമേഷിനെ പുറത്തെത്തിച്ച്, ആദ്യം ആലത്തൂരിലും തുടർന്ന്, ചിറ്റൂരിലെ സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.






