മലപ്പുറം : കേന്ദ്ര സർക്കാർ 70 വയസ്സ് കഴിഞ്ഞവർക്കു നടപ്പാക്കിയ ‘ആയുഷ്മാൻ ഭാരത് വയോവന്ദന’ സൗജന്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ തുടങ്ങണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനു കത്തയച്ചു. വലിയവരമ്പ് പാലോളിക്കുന്ന് സ്വദേശി കെ.പി. സുകുമാരനാണ് കത്തയച്ചത്. ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ, ജില്ലാ ജനറൽ സെക്രട്ടറി കെ. രാമചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ബാഷ കോലേരി, ഷൈജു പാണായി എന്നിവർ പങ്കെടുത്തു






