കോഴിക്കോട്: കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ പ്രതിമയുടെ അനാഛാദനം നടന്നു. ഗ്രാമപഞ്ചായത്തിലെ പഴയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലെക്സിന് സമീപമാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ അരിയിൽ അലവിയാണ് പ്രതിമ അനാഛാദനം ചെയ്തത്. സ്ഥിരം സമിതി അധ്യക്ഷൻ ചന്ദ്രൻ തിരുവലത്തിന്റെ നേതൃത്വത്തിലാണ് സ്പോൺസർഷിപ്പിലൂടെയുള്ള പ്രതിമാ നിർമ്മാണവും അതിന്റെ ചരിത്രാവലോകനവും സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി. അനിൽകുമാർ, യു. സി. പ്രീതി, ഷബ്ന റഷീദ്, പി. പി. ഷിനിൽ, എം. എം. സുധീഷ് കുമാർ, സിദ്ധാർത്ഥൻ, സി. എം. ബൈജു, കെ. കെ. സി. നൗഷാദ്, സജിത ഷാജി, ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.










