കോഴിക്കോട് : കോഴിക്കോട് കോവൂരിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 13ന് നടക്കും. കോവൂർ അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തിൽ, കോവൂർ – പാലാഴി എം.എൽ.എ റോഡിനു സമീപം എടയത്താഴത്ത് പറമ്പിൽ വെച്ച് വിവിധ പരിപാടികളോടെ മുൻവർഷങ്ങളേതിനു സമാനമായി ഗംഭീരമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.






