Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബി. ബിസ്നസ്റ്റ് ക്ലബ്ബ് ഏകദിന ശിൽപശാല സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പുതിയ സംരഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും സംരംഭകത്വത്തിൽ ഏർപ്പെട്ടവർക്കും കൃത്യമായ മാർഗ്ഗദർശനവും പ്രോൽസാഹനവും നൽകുകയെന്ന ഉദ്ദേശത്തോടെ ഡോ: എം.എ. കബീർസ് ബിസിനസ്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോ: കബീർ മച്ചി ഞ്ചേരി ഒരുക്കിയ ഏകദിന ശിൽപശാല പരപ്പനങ്ങാടിയിൽ നടന്നു. പ്രമുഖ ഇന്റർ നാഷണൽ ട്രൈനർ കസാക് വെഞ്ചാലി ശിൽപശാലക്ക് നേത്രത്വം നൽകി.

അവസരങ്ങൾ ഉണ്ടായിട്ടും കൃത്യമായ മാർഗ്ഗദർശനം ലഭിക്കാതെ വന്നവർക്ക് ശിൽപശാലയിലൂടെ പുതിയ അവബോധം സൃഷ്ടിക്കാനായി. പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ഡോ: എം.എ. കബീർ അദ്ധ്യക്ഷ്യം വഹിച്ചു. സയ്യിദ് അഹമ്മദ് കബീർ അൽ ബുഖാരി ആശംസയർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer