തൃശ്ശൂർ: അമൃത ഭാരതത്തിന് ആദർശ ബാല്യം” എന്ന സന്ദേശവുമായി ബാലഗോകുലം സംഘടിപ്പിക്കുന്ന സുകൃത കേരളം സുവർണ്ണ ജയന്തി ഗോകുല കലായാത്രയ്ക്ക് തുടക്കമായി. ചാലക്കുടി വ്യാസ വിദ്യാനികേതൻ സ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ഉത്ഘാടന ചടങ്ങിൽ ബാലഗോകുലം ഉത്തരകേരളം സംസ്ഥാന അദ്ധ്യക്ഷൻ എൻ. ഹരീന്ദ്രൻ മാസ്റ്റർ ഉത്ഘാടനം നടത്തി. രക്ഷാധികാരി സുരേഷ് വനമിത്ര അദ്ധ്യക്ഷത വഹിച്ചു., ഡോ. ആർഎൽവി രാമകൃഷണൻ്റെ ആശംസ അറിയിച്ചു കൊണ്ടുള്ള വീഡിയോ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്തു.
ഉദ്ഘടന ചടങ്ങിൽ ഉത്തര കേരളം സംസ്ഥാന കാര്യദർശി യു പ്രഭാകരൻ, രാഷ്ട്രീയ സ്വയംസേവക സംഘം ഖണ്ഡ് സംഘചാലക് പത്മനാഭസ്വാമി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ്, ചാലക്കുടി ഗോകുല ജില്ലാ കാര്യദർശി സി. ദേവാനന്ദ് , ജില്ലാ ഗോകുല രക്ഷാധികാരി ശ്രുതി രാകേഷ് തുടങ്ങിയവർ സംസാരിച്ചു. ഗോകുലയാത്ര ചാലക്കുടി ,അന്നമനട, അന്നനാട്, പുതുക്കാട്,കോടാലി എന്നിവിടങ്ങളിൽ പര്യടനം നടത്തി കൊടകരയിൽ സമാപിക്കും.






