മുംബെെ: ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപയാണ് പരിതോഷികമായി ടീമിന് നല്‍കുക. താരങ്ങള്‍, പരിശീലകര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, സെലക്ഷന്‍ കമ്മറ്റി എന്നിവര്‍ക്കാണ് സമ്മാനത്തുക കൈമാറുക.
മാര്‍ച്ച് 9 ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ടീം കിരീടം സ്വന്തമാക്കിയത്. 2002 നും 2013 നും ശേഷം ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ കിരീടമാണിത്.
”തുടര്‍ച്ചയായി ഐസിസി കിരീടങ്ങള്‍ നേടുന്നത് സവിശേഷമാണ്, ആഗോളതലത്തില്‍ ടീം ഇന്ത്യയുടെ സമര്‍പ്പണത്തെയും മികവിനെയും ഈ അവാര്‍ഡ് അംഗീകരിക്കുന്നു. തിരശ്ശീലയ്ക്ക് പിന്നില്‍ എല്ലാവരും നടത്തുന്ന കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഈ ക്യാഷ് അവാര്‍ഡ്. ഐസിസി അണ്ടര്‍ 19 വനിതാ ലോകകപ്പ് വിജയത്തിന് ശേഷം 2025-ല്‍ ഞങ്ങള്‍ക്ക് ലഭിച്ച രണ്ടാമത്തെ ഐസിസി ട്രോഫി കൂടിയായിരുന്നു ഇത്” ബിസിസിഐയുടെപ്രസിഡന്റ് റോജര്‍ ബിന്നി പ്രതികരിച്ചു.






