Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

2023-24-ലെ ബിസിസിഐ വരുമാനം 9,741.7 കോടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

2023-24 സാമ്പത്തിക വര്‍ഷം ബിസിസിഐ നേടിയ വരുമാനത്തിന്റെ 59 ശതമാനം സംഭാവന ചെയ്തത് ഐപിഎൽ എന്ന് റിപ്പോര്‍ട്ട്. റെഡിഫ്യൂഷനെ ഉദ്ധരിച്ച് ദി ഹിന്ദു ബിസിനസ് ലൈനില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ബിസിസിഐയുടെ വരുമാനം 9,741.7 കോടി രൂപയാണ്. ഇതില്‍ 5,761 കോടി രൂപയും ഐപിഎല്ലിന്റെ സംഭാവനയാണ്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളുടെ സംപ്രേക്ഷണാവകാശം ഉള്‍പ്പെടെ ഐപിഎല്‍ ഇതര മീഡിയ റൈറ്റ്‌സ് വിറ്റതില്‍ നിന്ന് 361 കോടിയാണ് ബിസിസിഐ നേടിയത്.

നിലവില്‍ ബിസിസിഐക്ക് 30000 കോടി രൂപയുടെ കരുതല്‍ ധനമുണ്ട്. ഇതിന് പ്രതിവര്‍ഷം പലിശയിനത്തില്‍ മാത്രം 1000 കോടി ബോര്‍ഡിന് ലഭിക്കുന്നുണ്ട്. സ്‌പോണ്‍സര്‍ഷിപ്പുകള്‍, മീഡിയ ഡീലുകള്‍, മത്സരദിന വരുമാനം എന്നിവ കണക്കിലെടുത്താല്‍ പ്രതിവര്‍ഷം 10-12 ശതമാനം വളര്‍ച്ചയ്ക്കും സാധ്യതയുണ്ടെന്ന് റീഡിഫ്യൂഷന്‍ മേധാവി സന്ദീപ് ഗോയല്‍ പറഞ്ഞു. ഐപിഎലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ടാറ്റ ഗ്രൂപ്പ് 2028 വരെ നീട്ടിയതിലൂടെ 2500 കോടി രൂപയാണ് ബിസിസിഐക്ക് ലഭിച്ചത്. ഇതിനൊപ്പം അസോസിയേറ്റ് സ്‌പോണ്‍സര്‍മാരില്‍നിന്ന് 1485 കോടി രൂപയും. കഴിഞ്ഞ തവണത്തെക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനയാണ് അസോസിയേറ്റ് സ്‌പോണ്‍സര്‍ഷിപ്പിലുണ്ടായത്.

Content: BCCI revenue for 2023-24 is Rs 9,741.7 crore

Recent News

Advertisement
WhiteswanTV Footer